Tuesday, December 05, 2006

ശുഭം!

ശുഭം!
അങ്ങനെ വേളി-യും റിസപ്ഷന്‍ തുടങ്ങിയ അനുബന്ധ ചടങ്ങുകളും ഭംഗിയായി കഴിഞ്ഞ്‌ ഞാന്‍ ഒറ്റക്ക്‌ :( ജര്‍മമനിയില്‍ തിരിച്ചെത്തി.
ഇവിടെ വന്നപ്പോ ഗവേഷണം ഒക്കെ ഒരു വഴിക്കാണ്‌!! പോകുന്നത്‌ എന്ന്‌ എന്റെ ഗുരു സ്നേഹപൂര്‍വം പറഞ്ഞപ്പോ അതിന്റെ ടെന്‍ഷനില്‍ ആയിരുന്നത്‌ കൊണ്ടാണ്‌ ഈ വഴി വരാന്‍ താമസിച്ചത്‌. ക്ഷമിക്കുമല്ലോ അല്ലേ!
കമന്റുകളായും,ഇ-കത്തുകളായും, നേരിട്ടും,വിളിച്ചും ആശംസകളും അനുഗ്രഹങ്ങളും തന്ന എല്ലാവര്‍ക്കും എന്റെയും ആത്തുള്ളാളുടേയും! നന്ദി നമസ്കാരം!

രണ്ട്‌ ദിവസം മുമ്പ്‌ തന്നെ വന്ന് ഞങ്ങളെ അനുഗ്രഹിച്ച സു-നും ചേട്ടനും, വിവാഹത്തില്‍ പങ്കെടുത്ത കരീം മാഷിനും പ്രത്യേകം നന്ദി നമസ്കാരം.

വേളി -ടെയും മറ്റ്‌ ചടങ്ങുകളുടെയും കുറച്ച്‌ ഫോട്ടോകള്‍ ഇവിടെ ഉണ്ട്‌. സമയക്കുറവ്‌ കാരണം ഒന്നും ഒരു ഓര്‍ഡറില്‍ അല്ലാ ഇട്ടിരിക്കുന്നത്‌.

അപ്പോ എല്ലാവര്‍ക്കും നന്ദി നമസ്കാരം!

Tuesday, October 03, 2006

വേളി ക്ഷണം!

എന്റെ വേളി(വിവാഹം) -ടെ ക്ഷണം എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കുമായിട്ട്‌ ഇവിടെ ഇടുന്നു (ഇംഗ്ലിഷിലും മലയാളത്തിലും !). സ്കാന്‍ ചെയ്ത്‌ കിട്ടാന്‍ കുറച്ച്‌ താമസം ഉണ്ടായതുകൊണ്ടാണ്‌ ഇത്‌ ഇവിടെ ഇടാന്‍ വൈകിയത്‌. അപ്പൊ എല്ലാവരും വരണം ട്ടോ. ഞങ്ങളെ അനുഗ്രഹിക്കണം. എല്ലാവരുടെയും അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയോടെ

സസ്നേഹം,
‍സ്വന്തം പുല്ലൂരാന്‍


Sunday, September 17, 2006

ചില ചിത്രങ്ങള്‍

കുറേ ദിവസമായി യാതൊരു ആക്റ്റിവിറ്റി ഇല്ലാത്തതുകൊണ്ട്‌ ബ്ലോഗ്‌ അടിച്ച്‌ പോവോ ന്ന്‌ ഒരു പേടി..

അപ്പോളാ കൈപ്പള്ളിയുടെ "മയില്‍" -നെ കാണുന്നത്‌.. ന്നാ പിന്നെ എന്റെം വക കിടക്കട്ടെ ചില മയില്‍ ചിത്രങ്ങള്‍ ന്ന്‌ കരുതി.

ഇത്‌ ഞാന്‍ രണ്ട്‌ മാസം മുമ്പ്‌ പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോ/വാര്‍ഷോ (Warsaw) -യില്‍ പോയപ്പോ അവിടുത്തെ പ്രസിദ്ധമായ ലഷെങ്കി പാര്‍ക്കില്‍ (Lazienki Park) നിന്നും എടുത്തതാണ്‌!


-----------------------------------------------------------------------


Sunday, September 03, 2006

ഓണാശംസകള്‍ !

ഓണാശംസകള്‍!
എല്ലാവര്‍ക്കും ഐശ്വര്യ സമ്പൂര്‍ണ്ണമായ ആഹ്ലാദം നിറഞ്ഞ ഓണം ആശംസിക്കുന്നു..!

Monday, July 17, 2006

കവിതകള്‍

എന്റെ കയ്യിലുള്ള ചില കവിതകള്‍ ഇതാ ഇവിടെ ഇടുന്നു


മനസ്വിനി
കാവ്യനര്‍ത്തകി
ആ പൂമാല
മാമ്പഴം
ആലായാല്‍ തറ വേണം
വീണപൂവ്‌
ആത്മരഹസ്യം
ഗോതമ്പുമണികള്‍
കല്യാണസൌഗന്ധികം
ഒമ്പതുപേരവര്‍..
ആത്മാവില്‍ ഒരു ചിത

കൃഷ്ണപക്ഷത്തിലെ പാട്ട്‌

‌താടക

സമര്‍പ്പണം: കുടിയന്‌ --
ഇതൊക്കെ കുടിയന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്‌ ട്ടോ

Sunday, June 11, 2006

വേളി നിശ്ചയം കഴിഞ്ഞു

എന്റെ വേളി നിശ്ചയം കഴിഞ്ഞു.
ഇന്നലെ ആയിരുന്നു. പെണ്‍കുട്ടിയുടെ പേര്‌ മനീഷ. ബേസിക്കലി എടപ്പാളില്‍ നിന്നാണ്‌. പക്ഷേ സെറ്റ്‌ല്‌ഡ്‌ ഇന്‍ ഡല്‍ഹി. ഹമേശാ ഹിന്ദി മേം‍ ബോല്‍ത ഹൈ.. ഹും.. ഹോ..!! ലേകിന്‍ മേരാ ഹിന്ദി സീറോ ഹൈ.. ഹും !! ;-) ക്യാ കരൂം?

നിശ്ചയം എടപ്പാളില്‍ മനീഷയുടെ ഇല്ലതു വെച്ചായിരുന്നു. വേളി ഈ വരുന്ന തുലാമാസം 8 ന്‌ (ഒക്ടോബര്‍ 25, ബുധനാഴ്ച). കുടുതല്‍ വിവരങ്ങളും ക്ഷണവും ഒക്കെ വഴിയേ അറിയിക്കുന്നതാണ്‌. എല്ലാ ബൂലോഗ കൂട്ടുകാരും വരണം. ഇപ്പൊ തന്നെ തീയ്യതി നോട്ട്‌ ചെയ്തോളു. വിവാഹം എന്റെ ഇല്ലത്ത്‌ വെച്ചു തന്നെ ആണ്‌ (മഞ്ചേരിക്കടുത്ത്‌!)

അപ്പോ പറഞ്ഞപോലേ.. ഒക്ടോബര്‍ 25, ബുധനാഴ്ച എല്ലാരും മഞ്ചേരിയില്‍ വരണം. വേളി-യില്‍ പങ്കെടുക്കണം.

വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നതാണ്‌. വരണം.. ട്ടോ..

കലേഷ്‌ ഭായ്‌ ... ടിപ്‌സ്‌ വല്ലതും ഉണ്ടെങ്കില്‍ പോരട്ടെ.. ആദ്യായിട്ട്‌ വേളി കഴിക്കായതോണ്ട്‌ ഒരു ടെന്‍ഷന്‍ ഇല്ലാതില്ലാ ;-)

Saturday, June 10, 2006

തണുപ്പനു വേണ്ടി ...

തണുപ്പനു വേണ്ടി ... തിരുന്നാവായ!!

തണുപ്പന്റെ പോസ്റ്റ്‌ വായിചപ്പൊളാണ്‌ ന്നാ പിന്നെ .. ഇപ്രാവശ്യം നാട്ടില്‍ പൊയപ്പൊ (കുറേ അമ്പലങ്ങള്‍ വിസിറ്റ്‌ ചെയ്ത കൂട്ടത്തില്‍) എടുത്ത തിരുന്നാവയ (ഭാരതപ്പുഴ) ചിത്രങ്ങള്‍ ഇവിടെ ഇടാം എന്നു കരുതി!