Wednesday, September 28, 2005

കാഴ്ച


ഇത്‌ എന്റെ ഇല്ലം


ഇത്‌ എന്റെ അമ്മാത്ത്‌ (മുൻഭാഗം)


ഇത്‌ അമ്മാത്തെ പത്തായപ്പുരഇത്‌ ഞങ്ങളുടെ അമ്പലം (ചിറയിൽ ഭഗവതി)ഇത്‌ ഞങ്ങളുടെ അമ്പലക്കുളം

Tuesday, September 27, 2005

ഫോട്ടോ..

ലാസ്റ്റ്‌ പോസ്റ്റിൽ ഫൊട്ടോ വന്നില്ല്യ.. ഞാൻ ആഡ്‌ ചെയ്തതാ.. പക്ഷേ ബ്ലോഗ്‌ publish ചെയതപ്പൊ കാണാനില്ല്യ.. ഒരു ഐഡിയ ഇല്ലാ..
photo adding എങ്ങനാ ഒന്ന്‌ പരഞ്ഞ്‌ തരോ..?

ഇപ്പൊ തൽക്കാലം സമയം ഉള്ളവർക്ക്‌ കുറച്ച്‌ ചവറ് !!‌ ഫോട്ടോസ്‌ കാണണെങ്കില്‌
ഇതാ ഇവിടെ : http://hal.iwr.uni-heidelberg.de/~sreejith/spain_photos_index.html

ഒരു ഹൈഡൽബർഗ്‌ ഫോട്ടോ..


ഇത്‌ ഹൈഡൽബർഗിലെ കാസിലും പഴയ പാലവും പിന്നെ നെക്കാർ എന്ന പേരുള്ള പുഴയും

Monday, September 26, 2005

അർത്ഥം പറഞ്ഞ~ തരോ..?

ഈ implicitly, explicitly ഇതിന്റെ അർത്ഥം മലയാളത്തിൽ ആരേങ്കിലും ഒന്ന് പറഞ്ഞ~ തരോ.. അതിന്‌ തുല്യമായ മലയാള പദം ഉണ്ടോ..?

നന്ദി നമസ്കാരം

Sunday, September 25, 2005

കേരളത്തിൽ ഇലക്ഷൻ

ഇല്ലത്തേക്ക്‌ കഴിഞ്ഞ ആഴ്ച ഫോൺ വിളിച്ചപ്പൊഴും ഈ ആഴ്ച വിളിച്ചപ്പോളും അച്ഛ്നോട്‌ സംസാരിക്കാൻ പറ്റിയില്ല്യ. ഇനിയിപ്പൊ ഇലക്ഷൻ കഴിയോളം അച്ഛൻ തിരക്കിലായിരിക്കും എന്ന്‌ അമ്മ. കാരണം അച്ഛൻ ഇലക്ഷൻ പ്രചരണത്തിന്റെ തിരക്കിലാണത്രെ..
എന്റെ അച്ഛൻ ഒരു "സഖാവ്‌" ആണ്‌. കമ്മൂണിസ്റ്റ്‌. പണ്ടത്തെ ഇ. എം. എസ്‌ തരംഗത്തിൽ വീണ്‌ പോയതാ ന്നാ തോന്നണേ..

ഞങ്ങളുടെ വാർഡ്‌ ലെ ഇപ്പൊഴത്തെ മെമ്പർ അച്ഛനാണ്‌. ഞാൻ പല തവണ അച്ഛനോട്‌ പറഞ്ഞത ഈ രാഷ്ട്രീയം നമ്മക്ക്‌ പറ്റ്യെ പണി അല്ലാ ന്ന്‌. അപ്പോളൊക്കെ അച്ഛൻ പല ആദർശങ്ങളും പറഞ്ഞ്‌ എന്നോട്‌ തർക്കിക്കാൻ വരും. കാശുണ്ടാക്കാൻ മിടുക്കുള്ളവർകാണ്‌ രാഷ്ട്രീയം പറ്റൂ ന്നാ എന്റെ അഭിപ്രായം. പാവം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മിടുക്കു വേണം.. അച്ഛന്‌ ആ കാര്യത്തിൽ തീരെ മിടിക്കില്ലാ. കയ്യിൽ നിന്ന്‌ കാശു പോവാന്ന്‌ അല്ലാതെ.. രണ്ട്‌ കാശ്‌ സമ്പാദിക്കാൻ പറ്റീട്ടില്ല്യ.. നാട്ടുകാരെ സേവിക്കാണത്രെ.. നല്ല കാര്യൊക്കെ തന്നെ ആണ്‌. പക്ഷേ എന്തോ.. എനിക്കീ രാഷ്ട്രീയം തീരേ താത്പര്യം ഇല്ലാത്ത ഏരിയ ആണ്‌

കഴിഞ്ഞ പഞ്ചായത്ത്‌ ഇലക്ഷന്‌ മത്സരിക്കണ്ടാന്ന്‌ ഞങ്ങള്‌ കുറേ പറഞ്ഞതാ.. അപ്പോൾ നാട്ടുകാര്‌ പരഞ്ഞാൽ മത്സരിക്കാതിരിക്കാൻ പറ്റില്ല ന്നും പറഞ്ഞ്‌ മത്സരിച്ചു.. ജയിക്കും ചെയ്തു. ഇപ്രാവശ്യൊം മത്സരിക്കായിരുന്നു. പക്ഷേ ഞങ്ങളുടെ ഭാഗ്യത്തിന്‌ ഞങ്ങളുടെ വാർഡ്‌ വനിതകൾക്കായി സംവരണം ചെയ്തു.. ഭാഗ്യായി..

ഇലക്ഷൻ ന്റെ കാര്യം പറഞ്ഞപ്പള.. ഞാൻ ഇതു വരെ വോട്ട്‌ ചെയ്തിട്ടില്ല്യ. ഇലക്ഷൻ നടക്കുമ്പോളൊന്നും നാട്ടിൽ ഉണ്ടാവറില്ല.. അതാ.. കഴിഞ്ഞ പ്രാവശ്യം അച്ചൻ മത്സരിച്ചപ്പൊ വന്ന്‌ വോട്ട്‌ ചെയ്യണം ന്നൊക്കെ പറഞ്ഞതാ.. അന്ന്‌ ഞാൻ മദ്രാസിൽ ആയിരുന്നു. പക്ഷേ ഞാൻ പോയില്ല..

നാളെ ആണ്‌ ഞങ്ങളുടെ ഭാഗത്ത്‌ വോട്ടിംഗ്‌. ആര്‌ ജയിക്കോ ആവോ..

അല്ലെങ്കിലും ആര്‌ ജയിച്ചാൽ എന്താ.. ആര്‌ ജയിച്ചാലും തോറ്റാലും ഞാൻ പണിറ്റ്‌ത്താലല്ലേ എനിക്ക്‌ കഞ്ഞി കുടിക്കാൻ പറ്റൂ.. അതോണ്ട്‌ ഇനി അധികം ഒന്നും എഴുതുന്നില്ല്യാ..

മിനിഞ്ഞാന്‌ പ്രൊഫസ്സറ്‌ ഇൻദയറക്ട്‌ ആയീട്ട്‌ ഒന്നു സൂചിപ്പിച്ചു. മോനേ.. നല്ലോണം വർക്ക്‌ ചെയ്താൽ സമയത്ത്‌ പി എഛ്‌ ഡി തീർക്കാം ന്ന്‌ . ഞാനിപ്പൊ അതിന്റെ ചൂടിലാ..

അപ്പൊ പാക്കലാം...

ലാൽ സലാം സഖാക്കളേ..!! (വെറുതെ.. !!! അച്ഛൻ എങ്ങാനും ഈ ബ്ലോഗ്‌ വായിക്കാണെങ്കിൽ.. )

ലാൽ സലാം...

Saturday, September 24, 2005

busy..

രണ്ടൂസായിട്ട്‌ തിരക്കാണ്‌..

അപ്പൊ ഈ വഴി പിന്നെ വരാം..

Thursday, September 22, 2005

വാക്കുകൾ സൂക്ഷിച്ച്‌ പ്രയോഗിച്ചില്ലെങ്കിൽ.

ഞാൻ ബാംഗ്ലൂർ ഐ. ഐ. എസ്‌. സി. യിൽ ഒരു ആറ്‌ മാസം ഉണ്ടായിരുന്നു. ഒരു ദിവസം ഞാനും എന്റെ സുഹൃത്തായ നെയ്യാട്ടിൻകര സ്വദേശി ആദർശും കൂടി പുറത്തുള്ള ഒരു മലയാളി ഹോടലിൽ ഭക്ഷണം കഴിക്കാൻ പോയി. ഞങ്ങൾക്ക്‌ ഐ. ഐ. എസ്‌. സി. യിലെ മെസ്സിലെ ഭക്ഷണം ശരിക്കും മടുത്തിരുന്നു.

കൂട്ടത്തിൽ ഓഡർ ചെയത "കപ്പ" എത്തിയപ്പോൾ, ഞാൻ കുറേ കാലങ്ങൽക്കു ശേഷം അതു കണ്ട ആവേശത്തിൽ "ഹായ്‌...പൂള" എന്നുറക്കെ പറഞ്ഞു. ഇതു കേട്ടതും എന്റെ സുഹൃത്ത്‌ "ഛീ ഛേ... വൃത്തികേട്‌ പറയുന്നോടാ" എന്നും പറഞ്ഞ്‌ എന്നെ ചീത്ത വിളി തുടങ്ങി..
ഇതെന്ത്‌ കൂത്തപ്പാ്‌.. കഥയറിയാതെ കാര്യമറിയാതെ ഞാനും..
പിന്നെ അവൻ പറഞ്ഞപ്പളാ കാര്യം പിടികിട്ടിയത്‌. അവരുടെ നാട്ടിൽ "പൂള" എന്നുള്ളത്‌ ഒരു മോശം പദമാണത്രെ..

അതിന്‌ ഞാൻ എന്തു പിഴച്ചു.. എനിക്കതറിയോ.. ഞങ്ങളുടെ നാട്ടിൽ "മരിച്ചീനി അഥവ കപ്പ" എന്നു പറയുന്ന ഈ ഭക്ഷ്യ വസ്തുവിനെ വളരെ മാന്യമായി വിളിക്കുന്ന പെരാണ്‌ ഞാൻ പറഞ്ഞത്‌. അതു മറ്റു ചിലയിടങ്ങളിൽ മോശം പദമായതിന്‌ ഈ പാവത്തിനെ ചീത്ത വിളിച്ചത്‌ ശരിയായോ.... ആയോ.. ന്ന്‌ നിങ്ങള്‌ പറയൂ..

Wednesday, September 21, 2005

ഞാനും എന്റെ ഇംഗ്ലീഷും

എന്റെ ഇംഗ്ലിഷ് ‌/ആംഗലേയ ഭാഷ പരിജ്ഞാനം കുറവാണ്‌ എന്ന തോന്നൽ എന്നെ അലട്ടാൻ തുടങ്ങിയത്‌ ഇന്നോ ഇന്നലോ അല്ലാ.. കുറേ കാലങ്ങളായിട്ട്‌ ഉള്ള ഒരുതരം കൊമ്പ്ലക്സ്‌ ആണ്‌. മലയാളം മീഡിയത്തിൽ പഠിച്ച എനിക്ക്‌ ഈംഗ്ലിഷ്‌ ന്റെ അടിത്തര അഥവാ ബേസിക്‌ തന്നെ ഇല്ല എന്നറിയാം. അതുകൊണ്ട്‌ തന്നെ പ്രീഡിഗ്രിക്കു നല്ലോണം ബുധിമുട്ടി. ഇംഗ്ലിഷ്‌ കഷ്ടി മുഷ്ടിച്ച്‌ മിനിമം മാർക്ക്‌ കിട്ടി പാസ്സായി. ഫിസിക്സ്‌, കണക്ക്‌, തുടങ്ങിയ വിഷയങ്ങൾ പസ്സാവാൻ സബ്ജക്ടിൽ വിവരം ഉണ്ടായാൽ മതി എന്നുള്ളതുകൊണ്ട്‌ തൽക്കാലം രക്ഷപ്പെട്ടു. എഞ്ചിനീയറിംഗിനു ചേർന്നിട്ടും കാര്യങ്ങൾക്ക്‌ വല്യേ മാറ്റമൊന്നും ഉണ്ടായില്ല്യ. കൂട്ടുകാർ പല വഴികളും ഉപദേശിച്ചു..
സ്ഥിരമായി ഇംഗ്ലിഷ്‌ പത്രം വായിക്കുക, ഇംഗ്ലിഷ്‌ ബുക്കുകൾ വായിക്ക, ഇംഗ്ലിഷ്‌ സിനിമ കാണാ.. തുടങ്ങിയവ..
ഇംഗ്ലിഷ്‌ സിനിമ കാണൽ പരിപാടി അധികം നടന്നില്ല.. എന്തോ.. എനിക്കറിയില്ല്യ.. കാണാൻ തീരേ താൽപര്യം തൊന്നിയില്ല്യ.. ഒരു പക്ഷേ മനസ്സിലാവാഞ്ഞിട്ടായിരിക്കും. അങ്ങനെ ആ പരിപാടി അവിടെ നിർത്തി.. ഇപ്പൊ ഇംഗ്ലിഷ്‌ സിനിമ കാണൽ വെറും "അഡൽട്‌ ഓൺലി" കാറ്റഗറിയിൽ ഒതുങ്ങി. അതിനിപ്പൊ ഭാഷാ പരിജ്ഞാനം വേണമെന്നില്ലല്ലോ..

പിന്നെ പത്രം, ബുക്ക്‌ വായന.. സ്ഥിരമായിട്ടില്ലെങ്കിലും ഇടക്കൊക്കെ വായിക്കും. അതുകൊണ്ട്‌ ഇപ്പൊ ഇംഗ്ലിഷ്‌ വായിച്ചാൽ നല്ലവണ്ണം മനസ്സിലാകും. കുറേയൊക്കെ കേട്ടാലും.. പക്ഷേ ആക്സന്റ്‌ ഇൻഡ്യനോ മല്ലുവോ ആവണം.. അല്ലെങ്കിൽ കുറച്ച്‌ ബുധിമുട്ടാ..
സംസാരത്തിനിടയിൽ ചിലപ്പൊ സന്ദർഭത്തിനു യോജിച്ച ഇംഗ്ലിഷ്‌ പദം കിട്ടാതേ ഞാൻ പലപ്പോഴും "ബ്‌ ബ്‌ ബ്ബ" അടിച്ചിട്ടുണ്ട്‌ പിന്നീട്‌ അതിനെപറ്റി ആലോചിച്ച്‌ വേവലാതിപ്പെട്ടിട്ടും ഉണ്ട്‌


‌ മൂന്ന്‌ നാല്‌ മാസം മുമ്പ്‌ ഞാൻ ഒരു ബ്ലോഗിംഗ്‌ ശ്രമം തുടങ്ങിയതാ പക്ഷേ ഒരു ആത്മവിശ്വാസക്കുറവ്.‌ മറ്റുള്ളവർ എഴുതുന്നതു പോലെ ഇംഗ്ലിഷ്‌ നന്നായി എനിക്ക്കെഴുതാൻ വയ്യല്ലോ എന്ന ഒരു തോന്നൽ.. അങ്ങനെ ആ പരിപാടി നിർത്തി.. അങ്ങനെ ഇരിക്കുമ്പളാ മലയാളം ബ്ലോഗിങ്ങിനെ പറ്റി കേട്ടത്‌ ഇപ്പൊ അതും തുടങ്ങി.. ഞാൻ ഹാപ്പി ആയി..

എന്നാലും ഒരു ചോദ്യം എന്റെ മനസ്സിൽ കിടന്ന്‌ പുളയുന്നു
ഇംഗ്ലിഷ്‌ ഭാഷ കൈകാര്യം ചെയ്യനുള്ള കഴിവ്‌ ഇനി എങ്ങനെ വർധ്ധിപ്പിക്കും.. എന്നെ സംബന്ധിച്ചിടതോളം അതു വളരേ പ്രധാനമാണ്‌ പി ഛ്‌ ഡി ഒക്കെ ചെയ്യുമ്പോൽ കോൺഫറൻസ്‌ ഒക്കെ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യേണ്ടി വരും.. അതിന്‌ ഇംഗ്ലിഷ്‌ ഭാഷ നന്നായി സംസാരിക്കാനും കൈകാര്യം ചെയ്യാനും സാധിക്കണം..

ഈശ്വരോ രക്ഷ..

Tuesday, September 20, 2005

നാളികേരവും മലായാളിയും

മലയാളിയും നാളികേരവും തമ്മിലുള്ള ബന്ധം തെലുങ്കന്മാർക്ക്‌ പറഞ്ഞാൽ മനസ്സിലാവോ..? ആവോന്ന്‌... ?
ആവില്ല്യ.. ആവൂച്ചാ എന്റെ ഒരു തെലുങ്കൻ സുഹൃത്ത്‌ എന്നോടീ ചോദ്യം ചോദിക്കോ..

എന്തു കറി വെച്ചാലും അതിൽ തേങ്ങ അരച്ച്‌ ചേർക്കുന്ന എന്റെ സ്വഭാവം കണ്ട്‌ ഒരു ദിവസം അവൻ..
നിങ്ങൾ മലയാളികൾ എന്തു കറി ഉണ്ടാക്കിയാലും അതിൽ തേങ്ങ ചേർക്കോ...?
മൊനേ.. തെലുങ്കാ.. "എന്ത്‌ കറി.. ന്ന്‌ പറഞ്ഞാ.." ഒരുവിധം എല്ലാ കറികളിലും നാളികേരം- അതായത്‌ വെളിച്ചെണ്ണ ആയോ, തേങ്ങാപാല്‌ ആയോ, തേങ്ങാ പൊടി ആയോ,തെങ്ങ ചമ്മന്തി ആയോ ഞങ്ങൾ ചേർക്കും..

ഇതു കേട്ട തെലുങ്കൻ..
you cook with coconut oil..?? എന്ന ചോദ്യത്തോടൊപ്പം "ഈീ ഏ" എന്ന ഒരു വികൃത സ്വരവും പുറപ്പെടുവിച്ചുകൊണ്ട്‌ എന്നെ നോക്കി..

ആ ശബ്ദം കേട്ട ഞാൻ എന്നെ തന്നെ control ചെയ്ത്‌ കൊണ്ട്‌ വളരെ സൌമ്യമായി പറഞ്ഞു..

നിങ്ങളുടെ കടുകെണ്ണയേക്കാളും എത്രയോ ഭേദാണീ വെളിച്ചെണ്ണ..

അപ്പോളാണവൻ കൂരമ്പു പോലെ ഈ ചോദ്യം എറിഞ്ഞത്‌

നാളികേരം ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങൾ മലയാളികൾ എങ്ങിനെ ജീവിക്കും..

എടോ തെലുങ്കാ..
ഞാൻ അൽപം ഗദ്‌ഗദത്തോടെ .. മുഖത്ത്‌ കുറച്ച്‌ നാടകീയത ഒക്കെ വരുത്തി പറഞ്ഞു..

നീ ഈ ചോദ്യം എന്നോട്‌ ചോദിച്ചത്‌ പോട്ടെ.. പക്ഷേ വേറൊരു മലയാളിയോടും ഇനി ഈ ചോദ്യം ചോദിക്കരുത്‌.. ഒരു മലയാളിക്കും ഈ ചോദ്യം താങ്ങാനാവില്ല..
നാളികേരമില്ലാത്ത ഒരു ലോകത്തെ പറ്റി മലയാളിക്ക്‌ ചിന്തിക്കാൻ കൂടി പറ്റില്ല.. നാളികേരത്തിന്‌ മലയാളിയും മലയാളിക്ക്‌ നാളികേരവും ഇല്ലാതെ പറ്റില്ല സുഹൃത്തേ..

എന്റെ നാളികേര സ്നേഹം കേട്ട്‌ wonder അടിച്ച തെലുങ്കൻ പിന്നീട്‌ ഒരു ദിവസം വെള്ളടിച്ച്‌ ഫിറ്റായി എനിക്കുണ്ടാക്കിയ ചായയിൽ തേങ്ങാപാൽ ഒഴിക്കാൻ ശ്രമിച്ചതും, അതു തടയാൻ ചെന്ന എന്റെ മറ്റൊരു സുഹൃത്തിനെ അടിക്കാനായി കൈ വീശിയതും, അടികൊള്ളാതിരിക്കാൻ വേണ്ടി അവൻ കുനിഞ്ഞതും, അപ്പൊ ആ അടി എന്റെ മുഖത്ത്‌ വീണതും, അടികൊണ്ട്ട ഞാൻ അവനെ മലയാളത്തിൽ "പൂര" തെറി വിളിച്ചതും എല്ലാം ഇതിന്റെ ബാക്കി പത്രം..

Monday, September 19, 2005

പംക്തി

ഈ പംക്തി എന്ന പ്രയോഗം ശരിയാണോ..? ഞാൻ ഒരു ജാടക്കങ്ങട്‌ അങ്ങനെ ഇട്ടു ന്നേ ഉള്ളൂ.. മലയാള പണ്ഡിതന്മാരേ തെറ്റുണ്ടെങ്കിൽ തിരുത്തണേ...

ചൊവ്വാ പുരാണം

ഇന്നാള്‌ ഇല്ലത്ത്‌ വിളിച്ചപ്പളാ അമ്മ എന്നെ ചൊവ്വാ ദശേടെ കാര്യം ഓർമ്മിപ്പിച്ചത്‌.
.. കുട്ടന്‌ ഇപ്പൊ ചൊവ്വാ ദശേടെ അവസാന കാലമാണ്‌ ചൊവ്വയ്ക്ക്‌ ഇപ്പൊ ശക്തി കൂടും കാര്യങ്ങളൊന്നും വിചാരിക്കണമാതിരി നടക്കണമെന്നില്ല. എല്ലാത്തിനും ഒരു മുട്ടിത്തിരിച്ചിൽ അഥവാ പ്രതിബന്ധം ണ്ടാവും. അതുകൊണ്ടു വിഷമിക്കണ്ടാ. ഞങ്ങൾ ഇവിടെ വഴിപാടുകൾ ഒക്കെ കഴിക്കുന്നുണ്ട്‌ എല്ലാം ശരിയാവും.. ഇതു കഴിഞ്ഞാൽ പിന്നെ നല്ല സമയാണത്രെ.. എന്നൊക്കെ..
എന്നാ നല്ല സമയം തുടങ്ങണെ..?
അതു അടുത്തകൊല്ലം ഏപ്രിൽ മുതൽ...

ഹും.. അപ്പൊ എന്നെ പിന്നെ പിടിച്ചാൽ കിട്ടില്ല്യ ന്നർഥം..

ചൊവ്വ എന്നെ ഇടം കണ്ണിട്ടു നോക്കാൻ തുടങ്ങ്യെ കാര്യം എനിക്കറിയാമായിരുന്നു.. പക്ഷേ അങ്ങേരുടെ നോട്ടത്തിനു ശക്തി കൂടിയ വിവരം ഞാൻ അറിഞ്ഞിരുന്നില്ല്യ..

ഇപ്പൊ ഏതായാലും എല്ലാത്തിനും ഒരു കാരണം കിട്ടീലോ.. ചൊവ്വ.. കുറച്ചു കാലമായിട്ട്‌ കാര്യങ്ങൾ ഒന്നും വേണ്ട രീതിയിൽ പോണില്ല്യ എന്നൊരു തോന്നൽ ഉണ്ടായിരുന്നു.. അപ്പൊ അതീ ചൊവ്വേടെ കളി ആണല്ലേ... അങ്ങനെ വരട്ടേ..

രണ്ട്‌ ദിവസം മുൻപ്‌ എന്റെ professor

ആ program ready ആയോ..?

ഇല്ല്യ സാർ.. അതു compile ചെയ്യുന്നില്ല

അതെന്താ..?

ഇപ്പൊ ചൊവ്വാ ദശാണ്‌ സാർ..

ങേ...

സാർ.. എന്റെ സമയം ഇപ്പൊ ശര്യല്ല.. അതുകൊണ്ട്‌ പ്രോഗ്രാം ചിലപ്പൊ compile ചെയ്യില്ല
പേടിക്കണ്ട സാർ.. ഇതു കഴിഞ്ഞാ പിന്നെ നല്ല സമയാ..
അത്യോ.. എന്നു മുതലാ..
അടുത്ത ഏപ്രിൽ..

സാർ എന്നെ ഒന്നു നോക്കി.. ഹം.. തിരിഞ്ഞു നടന്നു..

പെട്ടന്നാണ്‌ ഞാൻ ഓർത്തത്‌..
ചൊവ്വ വിചാരിച്ചാൽ ചിലപ്പൊ phd funding വരെ cancel ചെയ്യിപ്പിക്കാൻ പറ്റും...

സാറേ.... ഞാൻ നീട്ടി ഒന്നു വിളിച്ചു..
അതേ.. നാളെ program compile ചെയ്യും..
അതെന്താ..
അതു പിന്നെ നാളെ ചൊവ്വേടെ ശക്തി കുറയും സാർ..
ങേ..
നാളെ വ്യാഴവും ശുക്രനും എന്നെ ഒളി കണ്ണിട്ട്‌ നോക്കും... അപ്പൊ പിന്നെ ചൊവ്വ നോക്ക്യാലും പ്രശ്നല്ല്യ... അതെന്നെ..

ചൊവ്വാ പുരാണം ഇവിടെ സമാപ്തം!
--------------------------
എന്റെ ചൊവ്വാ ഭഗവതി.. എന്നെ കാക്കണേ..

എന്റെ ബ്ലോഗീശ്വരാ

എന്റെ ബ്ലോഗീശ്വരാ.. എനിക്ക്‌ control തരൂ... മലയാളം ബ്ലോഗിൽ എഴുതി തുടങ്ങിയതിൽ പിന്നെ ഞാൻ full time മറ്റു ബ്ലോഗുകൾ കയറി ഇറങ്ങുകയാണ്‌..
എന്റെ സകല നിയന്ത്രണങ്ങളും വിട്ടു പോയെന്നാ തോന്നണേ..
ഈ പോക്ക്‌ പോയാൽ എന്റെ PhD ഒരു അര്‌ക്കാവും.. ബ്ലോഗീശ്വരാ... ഞാൻ കൈവിട്ടു പോവോ..?? എന്നെ നിയന്ത്രിക്കില്ലേ.... നിയന്ത്രിച്ചില്ലെങ്കിൽ ഈ പാവം വഴിയാധാരം ആവും ട്ടോ ...

Sunday, September 18, 2005

ആവേശം

ഇന്നു ഒരു ആവേശത്തിന്റെ പുറത്ത്‌ കുറേ എഴുതി എന്നേ ഉള്ളൂ. പഠിത്തത്തിന്റെ അഥവാ ഗവേഷണത്തിന്റെ (PhD ;-)(ഗവേഷണം എന്നൊക്കെ ഒരു ജാടക്കാണ്‌ ട്ടോ) ഇടയിൽ എത്രത്തോളം സമയം കിട്ടും എന്നെനിക്കറിയില്ല്യ. സമയം കിട്ടുമ്പോളൊക്കെ ഞാൻ ഈ പംക്തിയിൽ എഴുതാൻ ശ്രമിക്കാം..

പുല്ലൂരാൻ

ആരംഭ ശൂരത്തം

തുടങ്ങിയ സ്തിതിക്ക്‌ ഞാൻ ഇന്നു എഴുതി തകർക്കുകയാണ്‌..
ഇതു വെറും ആരംഭശൂരത്തമാണോ..? എന്നാണെന്റെ സംശയം !!

ബ്ലോഗ്

ഈ "ബ്ലോഗി" ന്റെ മലയാളം പദം എന്താണാവോ?

എന്റെ ആദ്യത്തെ മലയാളം ബ്ലോഗ്‌ എഴുത്ത്‌

സ്നേഹിതരേ,

മലയാളം ബ്ലോഗ്‌ എന്ന അത്ഭുത ലോകത്തെ കുറിച്ചു കേട്ടപ്പോൽ എന്താണെന്നറിയാനുള്ള ആകാംക്ഷ ആയിരുന്നു കുറേ കാലമായിട്ട്‌. സിബു-വിന്റെയും പെരിങ്ങോടന്റെയും സഹായത്തോടെ എന്റെ കമ്പൂട്ടറിൽ (computer with debian linux) മലയാളം unicode font install ചെയ്തു, കൂടാതെ വരമൊഴി-യും. മനോജിന്റെ മലയാളം ബ്ലോഗ്‌ റോളിൽ കൂടി പല ബ്ലോഗുകളും സന്ദർശിച്ചു. ചില മലയാളം ബ്ലോഗുകൾ എത്ര വായിച്ചാലും മതി വരുന്നില്ല. ഇപ്പൊ മലയാളം ബ്ലോഗിങ്ങിനു വേണ്ട എല്ലാ സാമഗ്രികളും കയ്യിൽ കിട്ടിയ സ്തിതിക്കു ഇനി എന്തൊകൊണ്ടു ഈ വിസ്മയ ലോകതിൽ ഒരു അംഗമായികൂട എന്നുള്ള തോന്നലാണ്‌ എന്റെ മനസ്സ്‌ മുഴുവൻ.

"സു", പെരിങ്ങോടൻ, വിശ്വം, സിബു, ഉമേഷ്‌, കലേഷ്‌, ചിന്ത,കെവിന്‌ തുറ്റങ്ങിയവരുടെ മലയാളം ബ്ലോഗുകൾ എനിക്കു വളരെ ഇഷ്ടമാണ്‌. അതു പോലെ എനിക്കും എഴുതി തുടങ്ങണം എന്നുള്ള ആഗ്രഹം. പ്രിയ സ്നേഹിതരെ ബ്ലോഗിംഗ്‌ എന്ന കലയിൽ വെറും ഒരു ശിശു ആയ എനിക്കു നിങ്ങളുടെ എല്ലാം സഹായങ്ങൾ വേണം. i welcome all tips and ticks to enhance the blog and ofcourse the varamozhi tips. വരമൊഴി ഭാഷ പഠിച്ചു തുടങ്ങിയതേ ഉള്ളൂ. അതുകൊണ്ടു അക്ഷര പിശകുകൾ ധാരാളം വരാനുള്ള സാധ്യത ഉണ്ട്‌. സദയം ക്ഷമിക്കുക.

എന്ന്‌
നിങ്ങളുടെ എല്ലാം
സ്വന്തം
പുല്ലൂരാൻ