Monday, October 31, 2005

കേരളപ്പിറവി ആശംസകള്‍

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍


ഈ കേരളപ്പിറവി ദിനത്തില്‍ എന്റെ മലയാളി സുഹൃത്തുക്കള്‍ക്ക്‌ വായിക്കാനായി "കേരളം കേരളമായത്‌" എന്ന ഒരു ലേഖനതിന്റെ ലിങ്ക്‌ തരുന്നു. ഈ ലേഖനം സെപ്റ്റംബര്‍ മാസത്തിലെ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചതാണ്‌. ലേഖകന്റെ പേര്‌ കെ ടി രവിവര്‍മ്മ.
ആ ലേഖനം പി ഡി എഫ്‌ ഫൈല്‍ ഫോര്‍മാറ്റ്‌ ല്‍ ആണ്‌.

റഷ്യന്‍ കഥകള്‍

കുട്ടിക്കാലത്ത്‌ വായിച്ച്‌ രസിച്ചിരുന്ന, മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ട ചില റഷ്യന്‍ പുസ്ത്കങ്ങള്‍ -- "കുട്ടികളുടെ കഥകളും", "നാടോടി കഥകളും", മറ്റു നോവലുകളും എന്റെ മനസ്സില്‍ വീണ്ടും ഓടി വന്നത്‌ രണ്ട്‌ മൂന്നാഴ്ച മുമ്പ്‌ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ ബെന്നിയുടെ ബ്ലോഗില്‍ ഒരു റഷ്യന്‍ കഥയെക്കുറിച്ചും കഥാകൃത്തിനെക്കുറിച്ചുമുള്ള ഒരു പരാമര്‍ശം വായിച്ചപ്പൊഴാണ്‌ ആ പഴയകാല ഓര്‍മ്മകള്‍ തികട്ടി വന്നത്‌. നിര്‍ഭാഗ്യവശാല്‍ അന്നു വായിച്ച ആ പുസ്തകങ്ങളൊന്നും തന്നെ എന്റെ പുസ്തക ശേഖരത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല്യ. ഇപ്പൊ അവ കിട്ടാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ എന്നന്വേഷിച്ചപ്പോഴാണറിഞ്ഞത്‌, അവ പ്രസിദ്ധീകരിച്ചിരുന്ന പ്രഭാത്‌ ബുക്ക്‌ ഹൌസ് ഇപ്പൊ അതരം തര്‍ജ്ജമകള്‍ ഇറക്കുന്നില്ല്യ എന്നു. അതായത്‌ ആ മനോഹര പുസ്തകങ്ങള്‍ ഇനി മലയാളത്തില്‍ ഇറങ്ങാന്‍ ഒരു സാധ്യതയും ഇല്ലെന്ന്‌. സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നതോടു കൂടി, പ്രസിദ്ധീകരണങ്ങള്‍ക്കുള്ള ഫണ്ടിങ്‌ നിലച്ചു. അതായിരിക്കാം കാരണം. അങ്ങനെ ഇരിക്കുമ്പോഴാണ്‌ ഇന്നു ഒരു സുഹൃത്ത്‌ ഈ ലിങ്ക്‌ അയച്ചു തന്നത്‌. ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ട ചില മനോഹര റഷ്യന്‍ കഥകള്‍ ആ വെബ്‌ സൈറ്റില്‍ ഉണ്ട്‌. ഇംഗ്ലീഷില്‍ ആയാലെന്താ.. ആ നല്ല കഥകള്‍ വീണ്ടും വായിക്കാന്‍ ഒരു അവസരം കിട്ടല്ലേ..!!

ആ ലിങ്കിലേക്കു പോവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ..!!

the owner of the website says "In the USSR this kind of English language publishing was regarded as propaganda. When the USSR disintegrated the financing stopped and most of those publishing houses collapsed. The books are not likely to be published again in the near future. The aim of this tiny collection is to keep those translations alive."

എന്തായാലും ഈ ഒരു സംരംഭത്തെ അഭിനന്ദിച്ചേ മതിയാവൂ.. കുട്ടിക്കാലത്തെ വായനകളിലേക്ക്‌ വീണ്ടും ഒരു തിരിച്ച്‌ പോക്ക്‌..!!

Saturday, October 22, 2005

തിരക്കാണ്‌

ചില സാങ്കേതിക തടസ്സങ്ങള്‍ കാരണവും, ജോലി സംബന്ധങ്ങളായ തിരക്കുകള്‍ കാരണവും ഈ ഭാഗത്തു കൂടി അധികം വരാന്‍ പറ്റുന്നില്ല..

Thursday, October 20, 2005

കരയരുത്‌

ലാസ്റ്റ്‌ രണ്ട്‌ പോസ്റ്റ്‌ കല്‍ക്കുല്ല ഉത്തരം (ഇതു വായിച്ച്‌ ആരും ചിരിച്ചില്ലെങ്കിലും കരയരുത്‌ !!)

ആനയോട്‌ ദേഷ്യം വന്ന ഉറുമ്പുകള്‌ ആനപ്പുറത്തിരിക്കുന്ന ഉറുമ്പിനോട്‌ പറഞ്ഞു ...

മുക്കി കൊല്ലടാ ഓനേ.. !!(മലപ്പുറം സ്റ്റെയില്‌)

ചിത്രം തരുന്ന സന്ദേശം

കൂട്ടുകാര്‍ക്ക്‌ ഒരു പക്ഷേ നിങ്ങലെ വലിച്ച്‌ മുകളില്‍ കയറ്റാന്‍ സാധിച്ചില്ലെന്നു വരാം...

എന്നാലും

അവര്‍ നിങ്ങള്‍ താഴെ വീഴാതിരിക്കാനുല്ല വഴികള്‍ ആലോചിക്കും

Wednesday, October 19, 2005

പറയാമോ.?ഈ ചിത്രം തരുന്ന സന്ദേശം എന്താണെന്നു പറയാമോ..?

നുറുങ്ങു കഥ fwd:

നുറുങ്ങു കഥ fwd:
ഒരു ദിവസം കുറേ ഉറുമ്പുകള്‍ കാട്ടിലെ ഒരു പുഴയില്‍ കുളിക്കാന്‍ ആയി ഇറങ്ങി. അപ്പോ ആ വഴി വന്ന ഒരു ആനയും അതില്‍ കുളിക്കാന്‍ ഇറങ്ങി. ആന ഒന്നു മുങ്ങി പൊങ്ങിയപ്പോള്‍ ഒരു ഉറുമ്പൊഴിച്ച്‌ ബാക്കി എല്ലാ ഉറുമ്പുകളും ആ ഓളത്തില്‍ പെട്ട്‌ കരയ്ക്കടിഞ്ഞു. ഒരു ഉറുമ്പ്‌ മാത്രം എങ്ങിനേയോ ആനയുടെ തലയില്‍ പറ്റിപ്പിടിച്ചിരുന്നു.

കരയില്‍ അടിഞ്ഞ ഉറുമ്പുകള്‍ അപ്പോള്‍ ദേഷ്യം വന്ന്‌, ആനയുടെ തലയില്‍ ഇരുന്ന ഉറുമ്പിനോട്‌ എന്താണ്‌ വിളിച്ച്‌ പറഞ്ഞതെന്നു പറയാമോ..?
!!

Saturday, October 08, 2005

"ഞമ്മള്‌ ഇബ്‌ട്‌തന്നെ ണ്ടേ.." !!!

എന്റെ ബ്ലോഗർ സുഹൃത്തുക്കളേ..
എല്ലാർക്കും സുഖാണല്ലോ അല്ലേ..?

കഴിഞ്ഞ ആഴ്ച സ്ഥലത്തില്ലായിരുന്നു. ഒരു ഗ്രൂപ്പ്‌ മീറ്റിങ്‌ ന്‌ ആയി ഫ്രൈബർഗ്‌ -ൽ പോയിരുന്നു. ഫ്രൈബർഗ്‌ യൂണിവേഴ്സിറ്റി ആയി ഞങ്ങൾക്ക്‌ കൊളാബറേഷൻ ഉണ്ട്‌. മീറ്റിങ്‌ ഒക്കെ ഭംഗിയായി കഴിഞ്ഞു തിരിച്ചെത്തി.

ഫ്രൈബർഗ്‌ എന്ന സ്ഥലം "ബ്ലാക്ക്‌ ഫോറെസ്റ്റ്‌" അഥവാ "കറുത്ത കാട്‌" ന്‌ പ്രസിദ്ധമാണ്‌. പറഞ്ഞ്‌ കേട്ടപ്പോ ഞാൻ വിചാരിച്ചു അത്‌ വല്ല ഭയങ്കര കാടായിരിക്കും ന്ന്‌. ചെന്നപ്പളല്ലേ... കുറെ പൈൻ മരങ്ങൾ തിക്കി തിരക്കി വളർന്നിരിക്കുന്നു.. അത്ര മാത്രം.. ഒരു കാടിന്റെ ഫീലിങ്‌ ഒന്നും ഇല്ല്യ. പിന്നെ എന്റെ ജർമൻ കൊളീഗ്‌സിനെ സമാധാനിപ്പിക്കാനായി ഞാൻ "ഭയങ്കരം","കിടിലം" "ഹോ.." ന്ന്‌ ഒക്കെ വെച്ച്‌ കാച്ചി. ഇവരൊന്നും നമ്മുടെ നാട്ടിലെ കാട്‌ കണ്ടിട്ടില്ല്യ.. അതാ!!..

കുറെ ബ്ലോഗ്‌ കൾ വായിക്കാനുണ്ട്‌.

തത്ക്കാലം നിർത്തുന്നു..
എല്ലാർക്കും സുഖമാണെന്ന വിശ്വാസത്തോടെ...

പുല്ലൂരാൻ

Sunday, October 02, 2005

അയ്യോ എനിക്ക്‌ ഭീഷണി...

ഇവിടെ ഹൈഡൽബർഗ്‌ യൂണിവേഴ്സിറ്റിയിൽ ഇൻഡ്യൻ സ്റ്റുഡന്റ്സിന്റെ ഒരു സംഘടന ഉണ്ട്‌. ഈ സംഘടനയിൽ എല്ലാ ഭാഗത്തു നിന്നും ഉള്ള ആൾക്കാർ ഉണ്ട്‌.. നോർത്ത്‌, സൌത്ത്ത്‌, എല്ലാം. ഇവിടെയും സംഘടനയിൽ ഉൾപ്പോരുകൾ, തൊഴുത്തിൽ കുത്ത്‌ എന്നിവ ധാരാളം ഉണ്ട്‌. ചിലപ്പോൾ നമ്മുടെ നാട്ടിലെ പൊളിറ്റിക്സിനെ വരേ നാണിപ്പിക്കുന്ന നാടകീയ രംഗങ്ങൾ ഉണ്ടാവാറുണ്ട്‌.
രണ്ടാഴ്ച മുമ്പായിരുന്നു ഇലക്ഷൻ. സാധാരണ ഈ കാര്യങ്ങളിൽ തീരേ താൽപര്യം കാണിക്കാത്ത ഞാൻ ഇപ്രാവശ്യം രംഗത്തിറങ്ങി. അതിന്‌ കാരണമുണ്ട്‌. ഈ അസോസിയേഷന്റെ ചില ഭാരവാഹികൽ തമ്മിലുണ്ടായ ഇടച്ചിൽ കാരണം, വോട്ടേഴ്സ്‌ ലിസ്റ്റ്‌ ഉണ്ടാക്കിയപ്പോൾ, ചിലരുടെ പേരെല്ലാം എടുത്ത്‌ മാറ്റി. ഒരു ഭാഗം മറുഭാഗത്തെ ആൾക്കാരുടെ പേരും, മറുഭാഗം ഈ ഭാഗത്തെ ആൾക്കരുടെ പേരും.. അങ്ങനെ. പല പരിപാടികളും. പിന്നീട്‌ അതിന്റെ പേരിലായി അടി. അവസാനം അവർ എന്തോ പരഞ്ഞ്‌ ഒത്ത്‌ തീർപ്പായി.

പക്ഷേ അവസാനം ലിസ്റ്റ്‌ വന്നപ്പോ എന്റെ പേരില്ല. ഈ ഗ്രൂപ്പിലൊന്നും പെടത്തതു കൊണ്ട്‌ എന്റെ പേര്‌ ലിസ്റ്റിൽ ചേർക്കാൻ ആരും മുന്നോട്ട്‌ വന്നില്ല്യ. എനിക്ക്‌ അത്‌ കണ്ടപ്പോ വാശി കയറി.

ഞങ്ങൾക്ക്‌ ഒരു യാഹൂ ഗ്രൂപ്പ്‌ ഉണ്ട്‌. ആ ഗ്രൂപ്പിൽ ഞാൻ ഒരു ഒറ്റയാനയേ കണക്കെ എന്റെ അവകാശത്തിന്‌ വേണ്ടി അട്ടഹസിച്ചു. എന്റെ പേര്‌ ലിസ്റ്റിൽ ചേർക്കാത്തതിനെ കുറിച്ച്‌ ഞാൻ വാദിച്ചു. അങ്ങനെ എന്റെ പേരും ചേർത്ത്‌ കിട്ടി.പക്ഷേ ഇലക്ഷന്‌ ഞാൻ പോയില്ല. !!! ഞാൻ പണ്ടേ പറഞ്ഞതാ നമ്മുടെ ഏരിയ അല്ല അത്‌ ന്ന്‌.

ഇന്നലെ ഞങ്ങളുടെ യാഹൂ ഗ്രൂപ്പിൽ ഒരാൾ (ടിയാൻ ഇപ്പോ ഭരണതിൽ ഇരിക്കുന്ന കമ്മിറ്റിയിലെ ഒര്‌ അംഗമാണ്‌) ഒരു മെയിൽ അയച്ചു:-

"ഈ മാസം ഇവിടെ അടുത്തുള്ള സിറ്റി ആയ മാൻഹൈം - ൽ മാതാ അമൃതാനന്ദമയി വരുന്നുണ്ട്‌ താത്പര്യമുള്ളവർക്ക്‌ പോയി കാണാം" എന്നതായിരുന്നു അതിന്റെ സാരം.
ഈ മെയിൽ അയച്ച കക്ഷി "അമ്മ" യുടെ ഒരു ഫാൻ ആണ്‌. എനിക്ക്‌ അമ്മ, ബാബ തുടങ്ങിയ കാര്യങ്ങളിൽ വല്യേ താത്പര്യം ഇല്ല. എന്നിരുന്നാലും, അത്തരം വിശ്വാസമുള്ളവരോട്‌ എതിരഭിപ്രായവും ഇല്ല. "വ്യക്തി സ്വാതന്ത്ര്യം"... അതിൽ നമ്മൾ ഇടപെടാറില്ല്യ. അപ്പൊ പറഞ്ഞ്‌ വരുന്നത്‌ -- ഇതറിഞ്ഞ സ്ഥിതിക്ക്‌ എന്നാൽ മാൻഹൈം-ഇൽ പോയി വെറുതേ അമ്മയേ ഒന്ന്‌ കണ്ട്‌ കളയാം എന്ന്‌ മനസ്സിൽ വിചാരിക്കും ചെയ്തു.

അപ്പോഴാണ്‌ ഗ്രൂപ്പിൽ വേറേ ഒരുത്തന്റെ മറുപടി കണ്ടത്‌.
"ജർമ്മനിയിലും മാൻഹൈം-ഇലും ദിവസവും എത്രെയോ ഇൻഡ്യക്കാർ വരുന്നുണ്ട്‌ അത്‌ വിളിച്ചരിയിക്കാൻ ഈ യാഹൂ ഗ്രൂപ്പ്‌ ഉപയോഗിക്കരുത്..‌ പ്ലീസ്‌ ഡോണ്ട്‌ റൈറ്റ്‌ ദിസ്‌ കൈൻഡ്‌ ഓഫ്‌ മെയിൽ ഇൻ ദിസ്‌ ഗ്രൂപ്പ്‌".
അവൻ അങ്ങനെ എഴുതാനുണ്ടായ കാരണം എന്താണെന്നെനിക്കറിയില്ല്യ.. ഒരു പക്ഷേ അവന്‌ ഈ അമ്മ- തുടങ്ങിയ കാര്യങ്ങളിൽ വിശ്വാസം ഉണ്ടാവില്ല. അല്ലെങ്കിൽ ആദ്യം മെയിൽ അയച്ചവനോട്‌ എന്തെങ്കിലും വ്യക്തി വിദ്വേഷം കാണും ഒരു പക്ഷേ അവർ രണ്ട്‌ ഗ്രൂപ്പിൽ പെട്ടവരായിരിക്കാം..

ഇതൊന്നും ചിന്തിക്കാതേ അപ്പൊ ഞാൻ ഗ്രൂപ്പിൽ എഴുതി..

"താങ്കൾ ഇങ്ങനെ സംകുചിത മനോഭാവം കാണിക്കരുത്‌. അവൻ ഒരു ഇൻഫോർമേഷൻ പാസ്‌ ചെയ്തതല്ലേ ഉള്ളൂ.." (അങ്ങനേ എഴുതണ്ടെർനില്ല്യ ന്ന്‌ പിന്നീട്‌ തോന്നി)
ന്റമ്മേ.. ഇത്‌ വായിച്ചപ്പോ അവൻ എനിക്ക്‌ പേഴ്സണൽ ആയി എഴുതി:
"ഡോണ്ട്‌ ടോക്‌ എബൌട്‌ narrow mind or broad mind, മൈൻഡ്‌ യുവർ ബിസിനസ്സ്‌, i havent addressed it to you "

ഈശ്വരാ.. ഇതെന്ത്‌ കൂത്ത്‌. എന്നോടെന്തിന്‌ ചൂടാവണേ..

ഇവനോടൊന്നും പർഞ്ഞിട്ട്‌ കാര്യാല്ല്യാ എന്ന്‌ മനസ്സിൽ ഓർത്തെങ്കിലും അവനോട്‌ രണ്ട്‌ വാക്ക്‌ പരഞ്ഞില്ലെങ്കിൽ എനിക്ക്‌ ഇന്ന്‌ ഉറക്കം വരില്ല്യ ന്ന്‌ തോന്നിയത്‌ കൊണ്ട്‌ ഞാൻ ഇത്ര മാത്രം എഴുതി:"താങ്കലേ പോലെ ഇത്തരം ചിന്തഗതികൾ വെച്ച്‌ പുലർത്തുന്നവരോട്‌ ഒരു വാഗ്വാദത്തിന്‌ എനിക്ക്‌ താത്പര്യമില്ല"

ഇതിന്‌ മറുപടി എന്നോണം അവന്റെ ( ടി കക്ഷി ഒരു തെലുങ്കനാണ്‌ ) മെയിൽ കുറച്ച്‌ മുമ്പേ വന്നു.

അതിങ്ങനെ തുടങ്ങുന്നു..:

"മേ ബി അ യാം നാരോ മൈൻഡഡ്‌ .. ബട്ട്‌ യു ഡോണ്ട്‌ ഹാവ്‌ മൈൻഡ്‌ അറ്റ്‌ ആൾ ഓർ ബ്രൈൻലെസ്സ്‌ ..
ബീയിംഗ്‌ ഹൈലി എജൂക്കേറ്റഡ്‌, ഇൻസ്റ്റഡ്‌ ഓഫ്‌ പ്രൊട്ടക്റ്റിംഗ്‌ കോമ്മൺ പീപ്പിൾ ഫ്രം ദീസ്‌ സ്റ്റുപിഡ്‌ സ്വാമിജീസ്‌, യു ആർ എങ്കറേജിങ്‌ ദെം. ദാറ്റ്സ്‌ വൈ ഇൻഡ്യാസ്‌ കണ്ടീഷൻ ഈസ്‌ സ്റ്റിൽ സോ ബാഡ്‌. പീപ്പിൾ ലൈക്‌ യു ഷുഡ്‌ ബി ഷൂട്ടഡ്‌ അറ്റ്‌ സൈറ്റ്‌. .. അങ്ങനെ എന്തൊക്കെയോ ഇടക്കൊരു ഭീഷണിയും.. എന്നേ പോലെ ഉള്ള ആൾക്കാരേ കണ്ടാൽ ഉടനേ വെടി വെച്ച്‌ കൊല്ലണം ന്ന്‌

ഞാൻ അവന്‌ മറുപടി അയച്ചിട്ടില്ല്യ.. ഇത്തരം ആൾക്കാരോടൊക്കെ എന്ത്‌ പറയാനാ..
പിന്നെ ഭീഷണീം കൂടി മുഴക്കിയ സ്ഥിതിക്ക്‌.!!! ആന്ധ്രാ പ്രദേശിൽ ഇപ്പോഴും നക്സലൈറ്റ്‌കൾ ഉണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. ഇനിയിപ്പൊ ഇവൻ എങ്ങാനും ആ ഗ്രൂപ്പിൽ പെട്ടതാണോ..?

വെറുതേ എന്തിന്‌ നമ്മടെ തടി ബട്‌ക്കാക്കണേ..!!!

എനിക്ക്‌ ഇനീം ജീവിക്കണേ...!!! എന്റെ പല ആഗ്രഹങ്ങലും ഇത്‌ വരേ സാധിചിട്ടില്ല്യ.. ;-)
അതൊക്കെ കഴിഞ്ഞിട്ട്‌ തട്ടിപ്പോയാൽ മത്യേ...!!

ഞാൻ ഇത്‌ ഇവിടെ പറഞ്ഞതിന്റെ കാര്യം മറ്റൊന്നല്ല. ഭീഷണി ഉള്ള സ്ഥിതിക്ക്‌ എന്റെ ബ്ലോഗ്‌ എങ്ങാനും നിന്ന്‌ പോയാൽ.. ഞാൻ തട്ടി പോയി ന്ന്‌ അർത്ഥം.!!

ഭീഷണി ഉള്ള സ്ഥിതിക്ക്‌ പോലീസ്‌ പ്രോട്ടക്ഷൻ വേണമെന്ന്‌ ആവശ്യപ്പെടനോ ന്ന്‌ വരേ ഞാനിപ്പൊ ആലോചിക്കുന്നു.

വാൽക്കഷ്ണം:
ഇത്‌ ഞാൻ തമാശയായി പറഞ്ഞതല്ല. കാര്യമായിട്ട്‌ തന്നേ.. ഇന്ന്‌ സംഭവിച്ചതാണ്‌.

Saturday, October 01, 2005

നോയ്‌ഷ്വാൻസ്റ്റെയ്ൻ കോട്ട

Neuschwanstein എന്ന പേരുള്ള ഒരു കാസിൽ:
രണ്ട്‌ മാസം മുമ്പ്‌ നോയ്‌ഷ്വാൻസ്റ്റെയ്ൻ കോട്ട (കാസിൽ-ന്റെ മലയാളം കോട്ട ആണല്ലോ ല്ലേ..?) കാണാൻ പോയപ്പോ എടുത്ത്‌ ചില ചിത്രങ്ങൽ..

ലുഡ്വിഗ്‌ രാജാവിന്റെ പ്രസിദ്ധമായ ഈ കാസിൽ ജർമ്മനിയിലെ ബവേറിയ എന്ന് സംസ്ഥാനത്തിലെ ഫുസ്സൻ എന്ന സ്ഥലത്തിനടുത്താണ്‌
കാസിൽ നിന്നും പുറത്തേക്ക്‌ നോക്കുമ്പോളുള്ള ചില കാഴ്ച. പ്രസിദ്ധമായ ആൽപ്സ്‌ പർവ്വത നിരകളുടെ ഒരു ഭാഗവും കാണാം

ചെമ്പരത്തിചെമ്പരത്തി പൂവേ ചൊല്ല്‌ ....