Tuesday, November 15, 2005

റാഗിങ്‌ .... പീഢനം

റാഗിങ്‌

ഇന്നതെ കേരളകൌമുദിയിലും മാതൃഭൂമിയിലും റാഗിങ്ങിന്റെ പേരില്‍ ചിലര്‍ ഒരു പാവം പെണ്‍കുട്ടിയെ പീഢിപ്പിച്ചു എന്ന വാര്‍ത്ത വായിച്ച്‌ തല പെരുക്കുന്നു. എന്റെ രോഷം ഭയങ്കരമായിരിക്കുന്നു. അവരേ കയ്യില്‍ കിട്ടിയാല്‍ പിച്ചി ചീന്തി ..... കശക്കും ഞാന്‍...
ഭഗവാനേ എനിക്ക്‌ കംട്രോള്‌ തരില്ല്യേ.... ?

കഴിഞ്ഞ കൊല്ലം "ശാരി" ആയിരുന്നു പീഢനത്തിന്റെ ഇര. അതു സീരിയല്‍ അഭിനയിപ്പിക്കാം എനു പരഞ്ഞു കൊണ്ടുപോയിട്ട്‌. ഇന്നിപ്പോ പഠിക്കാന്‍ വന്ന ഒരു പാവം പെണ്‍കുട്ടി. അതു ഒത്തു പുറത്തറിയിക്കാതിരിക്കാന്‍ പ്രിന്‍സിപ്പലും ഒക്കെ കൂട്ടു നിന്നു എന്നും വാര്‍ത്ത. വാര്‍ത്തകള്‍ എത്രത്തോളം സത്യമാണെന്നറിയില്ല. എന്നാലും ഇതൊക്കെ വായിച്ച്‌ ഇന്നത്തെ എന്റെ മൂഡ്‌ കംപ്ലീറ്റ്‌ പോയി.
കേരളത്തില്‍ ഇങ്ങനെ പല സംഭവങ്ങളും നടക്കുന്നു. ചിലതു ലോകം പുറത്തറിയുന്നു. അതില്‍ ചിലത്‌ വാര്‍ത്താ പ്രാധാന്യം കിട്ടുന്നു. ഈശ്വരാ "ഒരു നല്ല കേരളം" എന്ന എന്റെ പ്രതീക്ഷ ... എന്നാണാവോ ഒരു ഇതരം അക്രമങ്ങളില്‍ നിന്നും മുക്തമാകുന്ന ഒരു കേരളം ഉണ്ടാവ.. അറിയില്ല്യ..

റാഗിങ്ങിനെ കുറിച്ച്‌...
ഇതു ഒരു നല്ല പ്രവനതയാണെന്ന അഭിപ്രായം എനിക്കില്ല്യ. ഒന്നും അതിരു കടക്കരുത്‌.
എഞ്ചിനീയറിംഗിനു പഠിക്കുമ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ എന്നെ റാഗ്‌ ചെയതിരുന്നെങ്കിലും അതു വളരെ സിമ്പിള്‍ ആയ രസകരമായ രീതിയില്‍ ആയിരുന്നു. പാട്ട്‌ പാടിപ്പിക്കുക, ചില ഗോഷ്ഠികള്‍ കാനിപ്പിക്കുക, തുടങ്ങിയവ. അതു ഒരിക്കലും തന്നെ ഒരു ഉപദ്രവമായോ അല്ലെങ്കില്‍ ബുധിമുട്ടായോ എനിക്കു തോന്നിയിരുന്നില്ല്യ. സീനിയര്‍ വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ അടുക്കാനും സുഹൃത്‌ ബന്ധം സ്ഥാപിക്കാനും അതു കാരണം സാദിച്ചു. മാത്രമല്ല വളരെ ഇണ്ട്രോവേര്‍ട്ട്‌ ആയിരുന്ന, കുറച്ച്‌ ഷൈ ടൈപ്പ്‌ ആയ ഞാന്‍ അതു കാരണം ആക്ടീവ്‌ ആയി മാറിയിട്ടുണ്ട്‌.

പിന്നെ ഞാന്‍ സീനിയര്‍ ആയപ്പോ, ചില ജൂനിയര്‍ വിദ്യാര്‍ത്ഥികളേ റാഗ്‌ ചെയ്യാന്‍ പോയി. പിന്നീട്‌ എന്തു നടന്നു എന്നു ഞാന്‍ ആരോടും പരഞ്ഞില്ല്ല്യ.!!! കാരണം രാഗ്‌ ചെയ്യാന്‍ പോയ സീനിയര്‍ വിദ്യാര്‍ത്ഥിയെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ച്‌ റാഗ്‌ ചെയ്തു എന്ന സത്യം ആരും അറിയാതിരിക്കാന്‍ !!!

Sunday, November 13, 2005

പിന്നെ കാണാം..

തിരക്കിനിടയിലും ബ്ലോഗ്‌ വായനയും കമന്റടിയും നടക്കുന്നുണ്ടെങ്കിലും ബ്ലോഗാന്‌ സമയം കിട്ടുന്നില്ല്യ.

അപ്പൊ പിന്നെ കാണാം

Friday, November 04, 2005

ഒരു കസ്റ്റംസ്‌ അനുഭവം

ഇന്നത്തെ കേരളകൌമുദിയിലെ ഈ വാര്‍ത്ത കണ്ടപ്പോള്‍, ഞാന്‍ കഴിഞ്ഞ്‌ പ്രാവശ്യം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോ ഉണ്ടായ ഒരു അനുഭവം ഓര്‍മ്മ വന്നു. കരിപ്പൂര്‍ മഞ്ചേരിക്കടുത്തായതുകൊണ്ട്‌ എനിക്കു കരിപ്പൂരില്‍ തന്നെ ഇറങ്ങണമെന്നതു ഒരു ആഗ്രഹമായിരുന്നു. അതിനാല്‍ നെടുംബാശ്ശേരിയിലേക്കോ ഒന്നും ട്രൈ ചെയ്യാതെ ശ്രീലങ്കന്‍ വിമാനത്തിനു ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും കൊളംബോ വഴി കോഴിക്കോട്ടേക്കു ടിക്കറ്റ്‌ എടുത്തു. അത്ര വല്യേ സുഖമുല്ല റൂട്ട്‌ അല്ല. എന്നാലും നാട്ടിനടുത്ത്‌ ഇറങ്ങാലോ എന്ന്‌ വിചാരിച്ചാണ്‌ അങ്ങനേ ചെയ്തത്‌.
കരിപ്പൂരില്‍ ഇറങ്ങി, ലഗ്ഗേജ്‌ ഒക്കെ എടുത്ത്‌ ക്ലിയറിങ്ങിനായി ചെന്ന എണ്ടെ അടുത്ത്‌ അവിടെ നിന്ന ഒരു സ്ത്രീ ചോദിച്ചു - "കയ്യില്‍ സ്വര്‍ണ്ണമുണ്ടോ..?" വിമാനം ലേറ്റ്‌ ആയതു കാരണം ഇല്ലത്ത്‌ നിന്നും വന്ന അനിയനും, അഫനും ഒക്കെ പുറത്ത്‌ കുറേ നേരമായിട്ട്‌ കാത്ത്‌ നിക്കുന്നുണ്ടാവും, അതോ പരിഭ്രമിക്കോ, എവിടെയാണ്‌ നിക്കുന്നുണ്ടാവാ എന്നിങ്ങനെ ഒറൊന്നു ആലോചിച്ചിരിക്കുകയായിരുന്നാ ഞാന്‍ ആ ചോദ്യം കേട്ടപ്പോ ഒന്നു ഞെട്ടി. ആദ്യമായിട്ടണങ്ങനെ ഒരു ചോദ്യം. ഇതിനു മുമ്പു രണ്ടു പ്രാവശ്യവും ഞാന്‍ മദ്രാസില്‍ ആണ്‌ ഇറങ്ങിയിരുന്നത്‌. അന്നൊന്നും ആരും ഇതു ചോദിച്ചില്ല്യ. ഇനിയിപ്പോ എന്നെ കണ്ടാല്‍ സ്വര്‍ണ്ണം കൊണ്ടുവരുന്നവനാണെന്ന്‌ തോന്നോ..? ഏയ്‌.. ചാന്‍സ്‌ ഇല്ല്യ. എന്തായാലും പെട്ടന്നുള്ള ആ ചോദ്യത്തില്‍ ഒന്നു പകച്ച ഞാന്‍ ഒരു ചെറിയ പേടിയോടു കുടി എന്റെ അരയിലുള്ള ചരടിന്മേല്‍ ചെറിയ ഒരു സ്വര്‍ണ്ണ തകിട്‌ കോര്‍ത്തിട്ടുണ്ടെന്നു പറഞ്ഞു. (.. അതു പണ്ടു കുട്ടിയായിരിക്കുമ്പോ അമ്മത്തെ മുത്തശ്ശന്‍ ജപിച്ച്‌ കെട്ടിയതാ ) "അതല്ല പെട്ടിയില്‍ സ്വര്‍ണ്ണമുണ്ടോ ?" "ഇല്ല്യ മാഡം .." ഞാന്‍ ഒരു സഹതാപത്തോടെ അവരെ നോക്കി പരഞ്ഞു..

ഉറപ്പാണോ..?
ഉം ..
ആ ന്നാ പൊയ്ക്കോ ..

അല്ലെങ്കിലും യൂറോപ്പില്‍ നിന്നു ആരെങ്കിലും സ്വര്‍ണ്ണം കൊണ്ടോവോ..? അവരുടെ ഒരു കാര്യം. എനിക്കു ചിരിയും വിഷമവും ഒക്കെ വന്നു.


ഇങ്ങനേ ഒരനുഭവം ആദ്യമായിട്ടായിരിക്കാം .. എനിക്കെന്തോ വല്ലാണ്ട്‌ ആയി.
സ്വര്‍ണ്ണം കള്ളത്തരത്തില്‍ കൊണ്ടു വരുന്ന ഒരു ആളേപ്പോലേ എന്നെ കുറച്ച്‌ നേരത്തേക്കെങ്കിലും അവര്‍ സംശയിച്ചത്‌ എനിക്കത്ര പിടിച്ചില്ല്യ.. പിന്നെ എങ്ങിനെയേങ്കിലും പുറത്ത്‌ കടന്ന്‌ വീട്ടുകാരേ കാണാനുല്ല ധൃതിയില്‍ ഞാന്‍ എല്ലാം മറന്നു.


അപ്പോ പറഞ്ഞ്‌ വരുന്നത്‌ ഈ വാര്‍ത്തയില്‍ നിന്നും എനിക്കു മനസ്സിലാകുന്നത്‌ കസ്റ്റംസ്‌ നിയമങ്ങല്‍ ശരിക്കറിയാത്ത താരതമ്യേനേ വിദ്യാഭ്യാസം കുറവായ (പ്രതേകിച്ചും മലപ്പുറം ഭാഗത്തു നിന്നും ഉള്ള )ശരാശരി ഗള്‍ഫ്‌ കാരെ ആണ്‌ ഇവര്‍ കൂടുതല്‍ മുതലെടുക്കുക.
പാവങ്ങള്‍ കഷ്ട്ടെപ്പെട്ടുണ്ടാക്കിയ പൈസ തഞ്ചത്തില്‍ അടിച്ചെടുക്കുന്ന ഇവരൊന്നും നന്നാകും എന്നെനിക്കു തോന്നുന്നില്ല്യ.

കള്ളക്കടത്ത്‌ ആയി വരുന്നവരുണ്ട്‌ എന്നു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ അവരൊക്കെ കൂളായി പുറത്ത്‌ വരും. അവരേ തൊടാന്‍ ആരും ധൈര്യപ്പെടില്ല്യ. മുകളിലുള്ളവര്‍ക്കു കൈ മടക്കു കൊടുത്ത്‌ കാര്യം നേടും. പക്ഷേ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്കു കേറി മേയാന്‍ പാവപ്പെട്ട ഗള്‍ഫ്‌ കാരും.. കഷ്ടം..
എന്നാണിതിനൊക്കെ ഒരു അവസാനം...