റാഗിങ് .... പീഢനം
റാഗിങ്
ഇന്നതെ കേരളകൌമുദിയിലും മാതൃഭൂമിയിലും റാഗിങ്ങിന്റെ പേരില്‍ ചിലര്‍ ഒരു പാവം പെണ്‍കുട്ടിയെ പീഢിപ്പിച്ചു എന്ന വാര്‍ത്ത വായിച്ച് തല പെരുക്കുന്നു. എന്റെ രോഷം ഭയങ്കരമായിരിക്കുന്നു. അവരേ കയ്യില്‍ കിട്ടിയാല്‍ പിച്ചി ചീന്തി ..... കശക്കും ഞാന്‍...
ഭഗവാനേ എനിക്ക് കംട്രോള് തരില്ല്യേ.... ?
കഴിഞ്ഞ കൊല്ലം "ശാരി" ആയിരുന്നു പീഢനത്തിന്റെ ഇര. അതു സീരിയല്‍ അഭിനയിപ്പിക്കാം എനു പരഞ്ഞു കൊണ്ടുപോയിട്ട്. ഇന്നിപ്പോ പഠിക്കാന്‍ വന്ന ഒരു പാവം പെണ്‍കുട്ടി. അതു ഒത്തു പുറത്തറിയിക്കാതിരിക്കാന്‍ പ്രിന്‍സിപ്പലും ഒക്കെ കൂട്ടു നിന്നു എന്നും വാര്‍ത്ത. വാര്‍ത്തകള്‍ എത്രത്തോളം സത്യമാണെന്നറിയില്ല. എന്നാലും ഇതൊക്കെ വായിച്ച് ഇന്നത്തെ എന്റെ മൂഡ് കംപ്ലീറ്റ് പോയി.
കേരളത്തില്‍ ഇങ്ങനെ പല സംഭവങ്ങളും നടക്കുന്നു. ചിലതു ലോകം പുറത്തറിയുന്നു. അതില്‍ ചിലത് വാര്‍ത്താ പ്രാധാന്യം കിട്ടുന്നു. ഈശ്വരാ "ഒരു നല്ല കേരളം" എന്ന എന്റെ പ്രതീക്ഷ ... എന്നാണാവോ ഒരു ഇതരം അക്രമങ്ങളില്‍ നിന്നും മുക്തമാകുന്ന ഒരു കേരളം ഉണ്ടാവ.. അറിയില്ല്യ..
റാഗിങ്ങിനെ കുറിച്ച്...
ഇതു ഒരു നല്ല പ്രവനതയാണെന്ന അഭിപ്രായം എനിക്കില്ല്യ. ഒന്നും അതിരു കടക്കരുത്.
എഞ്ചിനീയറിംഗിനു പഠിക്കുമ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ എന്നെ റാഗ് ചെയതിരുന്നെങ്കിലും അതു വളരെ സിമ്പിള്‍ ആയ രസകരമായ രീതിയില്‍ ആയിരുന്നു. പാട്ട് പാടിപ്പിക്കുക, ചില ഗോഷ്ഠികള്‍ കാനിപ്പിക്കുക, തുടങ്ങിയവ. അതു ഒരിക്കലും തന്നെ ഒരു ഉപദ്രവമായോ അല്ലെങ്കില്‍ ബുധിമുട്ടായോ എനിക്കു തോന്നിയിരുന്നില്ല്യ. സീനിയര്‍ വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ അടുക്കാനും സുഹൃത് ബന്ധം സ്ഥാപിക്കാനും അതു കാരണം സാദിച്ചു. മാത്രമല്ല വളരെ ഇണ്ട്രോവേര്‍ട്ട് ആയിരുന്ന, കുറച്ച് ഷൈ ടൈപ്പ് ആയ ഞാന്‍ അതു കാരണം ആക്ടീവ് ആയി മാറിയിട്ടുണ്ട്.
പിന്നെ ഞാന്‍ സീനിയര്‍ ആയപ്പോ, ചില ജൂനിയര്‍ വിദ്യാര്‍ത്ഥികളേ റാഗ് ചെയ്യാന്‍ പോയി. പിന്നീട് എന്തു നടന്നു എന്നു ഞാന്‍ ആരോടും പരഞ്ഞില്ല്ല്യ.!!! കാരണം രാഗ് ചെയ്യാന്‍ പോയ സീനിയര്‍ വിദ്യാര്‍ത്ഥിയെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ച് റാഗ് ചെയ്തു എന്ന സത്യം ആരും അറിയാതിരിക്കാന്‍ !!!

7 Comments:
അതേ പുല്ലൂരേ,
കേരളം നന്നാകുന്ന ദിവസം ഒരു വെള്ളകാക്ക മുല കൊടുത്തുകൊണ്ടിരുന്ന ഒരു കോഴിയുടെ ചിറകിനടിയില്‍ നിന്ന് കോഴിക്കുഞ്ഞിനെ റാഞ്ചിക്കൊണ്ട് പോകുന്നത് കാണാം
Introverts-നെ extroverts- ആക്കുന്നു എന്ന കാരണം പറഞ്ഞാണ് നിരോധനം വന്നിട്ടും മിക്കയിടത്തും റാഗിംങ്ങ് നിലനിന്ന് പോരുന്നത്.
അതത്ര ശരിയാണോ? പ്രായം മാറുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങളല്ലെ അന്തർമുഖത്വത്തിനോട് നാം വിട ചൊല്ലുന്നതിന്റെ യഥാർത്ഥ കാരണം?
നിരോധിക്കപ്പെട്ട് വേറെ എന്തെല്ലാം കിടക്കുന്നു? ഉദാഹരണം: കഞ്ചാവ്. മെഡിസിനൽ ഗുണങ്ങൾ അല്പമെങ്കിലും കഞ്ചാവിനില്ലേ? എന്ന് വെച്ച് ഉപയോഗിക്കാൻ പറ്റുമോ?
ജൂനിയേഴ്സിന്റെ മൂകത മാറ്റണമെന്ന് അത്രയ്ക്ക് നിർബൻദ്ധമുള്ളവരെങ്കിൽ, എന്തെല്ലാം വേറെ മാർഗ്ഗങ്ങൾ കിടക്കുന്നു?
താൻ ചുമന്ന കുരിശ് മറ്റുള്ളവനെക്കൊണ്ടും ചുമപ്പിക്കണം എന്ന സാഡിസ്റ്റ് മെന്റാലിറ്റിയാണ് യഥാർത്ഥ കാരണം.
നിലത്ത് നിർത്താതെയുള്ള അടി കൊണ്ട് ഈ അസുഖം ആദ്യകാലങ്ങളിൽ ഭേദമാകും.
റാഗിങ്ങിന്റെ പേരില്‍ ചിലര്‍ ഒരു പാവം പെണ്‍കുട്ടിയെ പീഢിപ്പിച്ചു : രാഷ്ട്രിയവും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളും അനുവദിക്കാത്ത കോളേജുകളിൽ നിന്നും പഠിച്ചു മിടുക്കരായി പുറത്ത് വരുന്നത് ഇതുപോലുള്ള ഒന്നിനും കൊള്ളാത്തവരായിരിക്കും
അതേ തുളസി, അങ്ങനെ ഒരു വ്യൂ ദേശാഭിമാനി മുന്നോട്ടുവയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അത് ശരിയുമാണെന്ന് എനിക്കു തോന്നുന്നു.
ഇത്തരം സംഭവങ്ങളില്‍ അങ്ങേ അറ്റത്തെ അമര്‍ഷവും നാണക്കേടും നമുക്കെല്ലാവര്‍ക്കും ഉണ്ട്. എങ്കിലും അതൊന്നും ക്രിയേറ്റീവും കണ്‍സ്രക്റ്റീവും ആയ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഉണ്ടാക്കാന്‍ മാത്രം നമ്മളെ വളര്‍ത്തുന്നില്ലല്ലോ..
ഇതാ എന്റെ 2 സെന്റുകള്‍:
1) ഒരു പസിഫിസ്റ്റ് അപ്രോച്ച്: ഗൂഗിള്‍ ബേസ് വച്ച് ഇത്തരം സംഭവങ്ങളെ ട്രാക്ക് ചെയ്യുന്ന ഒരു ഡാറ്റാബേസ്. അതില്‍ ഭരിച്ചിരുന്ന പാര്‍ട്ടി, സ്ഥാപനം, പ്രമുഖ വ്യക്തികള്‍, കേസന്വേഷണം നടത്തുന്നവര്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ വേണം.
2) ഏക്റ്റിവിസ്റ്റ് അപ്രോച്ച്: ഒരു റിട്ടയര്‍ ചെയ്ത ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാക്കും വക്കീലമാര്‍ക്കും കൂടി ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇഫക്ടീവ് ആയി റിയാക്റ്റ് ചെയ്യാന്‍ വേണ്ടി ഒരു ഇന്‍ഷൂരന്‍സ് പദ്ധതി. പെപ്പര്‍ സ്പ്രേ മുതല്‍ കരാട്ടേ ക്ലാസ് വരെ ഇവര്‍ക്ക് നടത്താം. പെണ്‍കുട്ടികളുള്ള എല്ലാവീട്ടില്‍ നിന്നും 50 രൂപ മാസം എന്തായാലും പിരിയും..
3) ഒരു മിലിറ്റന്റ് അപ്രോച്ചും ആവാം: ബാങ്കുകാര്‍ക്ക് ഗുണ്ടകളാവാമെങ്കില്‍, ഒരു സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ക്ക് കൂടി ഒരു ഗുണ്ടാസംഘത്തെ പോറ്റിയാലെന്താണ്...
sme -യിൽ രാഷ്ട്രീയം ഇല്ലെന്നാണോ? പ്രതികൾ കെ.എസ്.യു-ക്കാരെ അടിച്ച കേസിലെ പ്രതികളാണെന്നാണല്ലോ പത്രത്തിൽ കണ്ടത്.
ഇതിനെ പറ്റി 35 വയസ്സോളമുള്ള ഒരു വിദ്യാർത്ഥിനേതാവിന്റെ പ്രസ്താവനയും വായിച്ചതോർക്കുന്നു.
അയ്യോ പുല്ലൂരാനേ,
ശാരി, സൂര്യനെല്ലിപ്രഭ്രിതികൾടെ കഥ കേക്കുമ്പോ അയ്യൂൊ, കഷ്ടം, പാവം, ന്നൊന്നും പറേല്ലേ. അദ്ഥവാ പറഞ്ഞാലും, അതു സ്വന്തം ആത്മാവല്ലാണ്ടെ വേറെ ആരും കേക്കല്ലേ.
ഈ വക കഥകളൊക്കെ ആദ്യം കേകുമ്പോ ച്ചേ കഷ്ടം തന്നെ നാടിന്റെ ഒരവസ്ഥ്യേയ്, ന്നൊക്കെ പറയാം. അതു കഴിഞ്ഞാലും ഈ കഥ നമ്മൾടെ മനസ്സിനെ വേട്റ്റയാടുണൂ ന്നുണ്ടെങ്കി, നമ്മൾ ചികയണം. ഏവിടെ? ഭൂതകാലത്തിൽക്ക്. ചികഞ്ഞു ചികഞ്ഞു പോണം. ആരടെ?നമ്മൾട്യല്ല, പീഡനത്തിലെ നായകന്റേമല്ല.പക്ഷേ അവൾടെ ഭൂതകാലത്തിൽക്ക്.
എന്നിട്ടു നമ്മൾ കണ്ടു പിടിക്കണം, എന്നാലും അവൾ- ആളത്ര ശര്യൊന്നും ആയിരുന്നില്യാ ന്ന്.ഏതോ ഒരുത്തന്റെ കൂടെ കിണുങ്ങിക്കൊണ്ട് നിക്കണത് കണ്ടോരുണ്ടെന്ന്. പിന്നേം ചികഞ്ഞു ചികഞ്ഞ് ഈ ഒരുത്തനെ നമ്മൾ പലോരുമായി മാറ്റണം.എന്നിട്ടു അവൾ- തനി പോക്കു കേസ്സായിരുന്നു പണ്ടേ ന്നും, ഈ പ്രശ്നൊക്കെ ഇരന്നു വാങ്ങീതാ ന്നും വിധിയെഴുതി തൽക്കാലം ക്ഥേലെ ലവനേം, ലവന്മാരേം വിസ്മരിക്കാം.
അതുകൊണ്ടരിശം തീരാഞ്ഞു വരുമ്പോ പെൺകുട്ട്യോളെ ഈ സീരിയലിനൊക്കെ പറഞ്ഞയക്കണ തന്തേനേം തള്ളേനേം ഒക്കെ കുറ്റം പറഞ്ഞ് നമ്മളോ നമ്മടെ കുട്ട്യോളോ ഈ വകയ്ക്കൊന്നും പോവില്യാന്നും, അതോണ്ട് അങ്ങേ വീട്ടിലെ ഏകാശി വേലി ചാടി ഇങ്ങട്ടു വരില്ല്യാന്നും ഉറപ്പിക്കാം.എന്നിട്ടു നമ്മക്കു നമ്മൾടെ സ്വീകരണമുറീലെ "ശ്യാമസുന്ദരകേരകേദാരഭൂമി" സ്പെഷ്യൽ സീരിയലുകളിൽക്കു മടങ്ങി സ്വസ്ഥരായി ഉറങ്ങാം
റാഗിംഗ് പലപ്പോഴും രസകരമാണ്(നിരുപദ്രവകരമായവ)..പക്ഷെ ഇത് അതിരസമായിപ്പോയി..!
Post a Comment
<< Home