Tuesday, February 28, 2006

ഞാനും നാട്ടില്‍ പോവാണേ..!!

ഞാനും നാട്ടില്‍ പോവാണേ..!!

അടുത്ത ആഴ്ച നാട്ടില്‍ പോകുന്നതാലോചിച്ച്‌ ഞാന്‍ ഇവിടേ ആകെ .... ഒരു വല്ലാത അവസ്ഥയിലാ..!!

സത്യം പറഞ്ഞാല്‍ ഞാന്‍ കഴിഞ്ഞ ഞായരാഴ്ച പോവണ്ടതാ.. ഇവിടെ work സംബന്ധമായ തിരക്കു കാരണം പോക്ക്‌ നീട്ടേണ്ടിവന്നു.. വിഷമം ഉണ്ടായിരുന്നു.. പക്ഷേ എന്താ ചെയ്യാ,, നമ്മുടെ work മേറ്റീവ്ച്ച്‌ നാട്ടില്‍ പോയാല്‍ ചിലപ്പൊ പിന്നെ ഇങ്കട്‌ വരണ്ടാ ന്ന്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞേക്കും.. അപ്പൊ പിന്നെ ഇതിലും കഷ്ടാ..
പക്ഷേ ഇപ്പോ നാട്ടില്‍ പോണ ചിന്ത മാത്രമാണ്‌ മനസ്സില്‌ ..
അതുകൊണ്ടു തന്നെ work ല്‍ ഒന്നും ശ്രദ്ധ കിട്ട്‌ണൂല്ല്യ...!!!
ഇനിയിപ്പോ കുറച്ച്‌ ഷോപ്പീങ്ങ്‌ ഒക്കെ ചെയ്യണം..!! ആകെ മൊത്തം തിരക്കാണ്‌... !!
11 ാ‍ം തീയ്യതി രാവിലെ ശ്രീലങ്കന്‍ എയര്‍വേയ്സ്‌ കരിപ്പൂര്‌ വിമാനത്താവളത്തിലെ റണ്‍വേ തൊടമ്പോ... !!! എന്തു രസായിരിക്കും.. !!
പിന്നെ അന്ന്‌ ബന്ദും ഹര്‍ത്താലും ഒന്നും ഉണ്ടാവാഞ്ഞാ മതിയായിരുന്നു..!!

നാട്ടില്‍ എങ്ങനാ ... ഇപ്പൊ നല്ല ചൂടുണ്ടാവോ ആവോ..?

Friday, February 24, 2006

ഇന്ന്‌ എന്റെ പിറന്നാള്‌ ..

ഇന്ന്‌ എന്റെ പിറന്നാള്‌ ..മലയാള കലണ്ടര്‍ പ്രകാരം കുംഭ മാസത്തിലെ പൂരാടം

രാവിലെ സാധാരണയില്‍ കൂടുതല്‍ സമയം ഈശ്വര പ്രാര്‍ഥനക്കും, തേവാരത്തിനും മറ്റും ആയി ചിലവഴിച്ചാതൊഴിചാല്‍ മറ്റു ദിവസങ്ങളില്‍ നിന്നും പ്രത്യേകിച്ച്‌ ഒരു മാറ്റവും ഇല്ലാത്ത ഒരു ദിവസം.

രാവിലേ തന്നെ ഇല്ലത്തേക്ക്‌ വിളിച്ചു. ഞാന്‍ ഇല്ലെങ്കിലും, അച്ഛനും അമ്മയും അഫന്മാരും ചെറിയമ്മമാരും എല്ലാം കൂടീ എന്റെ പിറന്നാള്‍ ആഘോഷിക്കുന്നുണ്ട്‌ എന്നറിഞ്ഞപ്പോല്‍ ഒരു സന്തോഷം.!

കുറച്ച്‌ നേരം ഭക്തി ഗാനങ്ങള്‍ കേള്‍ക്കാം എന്നു വിചാരിച്ച്‌ എന്റെ audio ശേഖരം തപ്പിയപ്പോള്‍ ദാ കിടക്ക്‌ണു പൂന്താനത്തിന്റെ ജ്ഞാനപ്പാന. കുറച്ച്‌ നേരം അതും കേട്ട്‌, ഒരു ഗ്ലാസ്‌ ചായയും കുടിച്ച്‌ (സത്യത്തില്‍ വിഷമം തോന്നി.. ഇല്ലത്തായിരുന്നെങ്കില്‍ കിഴക്കോട്ട്‌ തിരിഞ്ഞിരുന്ന്‌, മുന്നില്‍ നിലവിളക്കു കത്തിച്ച്‌ വെച്ച്‌, വാട്ടിയ വാഴ ഇലയില്‍ അമ്മ വിളമ്പി തരുന്ന സദ്യ വട്ടങ്ങളോട്‌ കൂടിയ സമൃദ്ധമായ ഒരു ഉൌണ്‌ ആണ്‌ സാധാരണ പിറന്നാളിന്റെ അന്ന്‌ രാവിലെ പതിവ്‌..) അവിടെ നിന്ന്‌ ഇറങ്ങി. നേരേ institute -ല്‍ എത്തി പതിവ്‌ പോലെ നമ്മുടെ work തുടങ്ങി.

ഉച്ചക്ക്‌ മെന്‍സ (യൂണിവേഴ്‌സിറ്റി കാന്റീന്‌) യില്‍ എന്താ veg menu എന്ന്‌ നോക്കിയപ്പോ അല്ലേ..!!
"Griessbrei mit Zimt & Zucker"
ന്ന്‌ പറഞ്ഞാല്‍ "റവ പായസം" പോലെ ഇരിക്കുന്ന ഒരു സംഭവം.. റവ യില്‍ പാലൊക്കെ ഒഴിച്ച്‌ ഉണ്ടാക്കീട്ട്‌ അതില്‍ പഞ്ചസാരയും കുറച്ച്‌ കറുവപ്പട്ട ഒക്കെ പോടിച്ചിട്ട്‌ ഉള്ള ഒരു വിഭവം. റവ കൊണ്ടുള്ളതായാലെന്താ .. അപ്പോ പിറന്നാളായിട്ട്‌ പായസോം!! ഇതില്‍ പരം എന്താനന്ദം.. ഇന്നതെ ദിവസം കുശാല്‍..!!.

അപ്പൊ ശരി.. നേരം ശ്ശി വൈകി.. പോയി പായസം കഴിക്കട്ടേ..!! എങ്ങിനെ ആവോ.. സ്വാദ്‌ണ്ടാവോ..?

ജ്ഞാനപ്പാന വേണ്ടവര്‍ ഇവിടെ ക്ലിക്ക്‌ ചെയ്തോളൂ..