Friday, February 24, 2006

ഇന്ന്‌ എന്റെ പിറന്നാള്‌ ..

ഇന്ന്‌ എന്റെ പിറന്നാള്‌ ..മലയാള കലണ്ടര്‍ പ്രകാരം കുംഭ മാസത്തിലെ പൂരാടം

രാവിലെ സാധാരണയില്‍ കൂടുതല്‍ സമയം ഈശ്വര പ്രാര്‍ഥനക്കും, തേവാരത്തിനും മറ്റും ആയി ചിലവഴിച്ചാതൊഴിചാല്‍ മറ്റു ദിവസങ്ങളില്‍ നിന്നും പ്രത്യേകിച്ച്‌ ഒരു മാറ്റവും ഇല്ലാത്ത ഒരു ദിവസം.

രാവിലേ തന്നെ ഇല്ലത്തേക്ക്‌ വിളിച്ചു. ഞാന്‍ ഇല്ലെങ്കിലും, അച്ഛനും അമ്മയും അഫന്മാരും ചെറിയമ്മമാരും എല്ലാം കൂടീ എന്റെ പിറന്നാള്‍ ആഘോഷിക്കുന്നുണ്ട്‌ എന്നറിഞ്ഞപ്പോല്‍ ഒരു സന്തോഷം.!

കുറച്ച്‌ നേരം ഭക്തി ഗാനങ്ങള്‍ കേള്‍ക്കാം എന്നു വിചാരിച്ച്‌ എന്റെ audio ശേഖരം തപ്പിയപ്പോള്‍ ദാ കിടക്ക്‌ണു പൂന്താനത്തിന്റെ ജ്ഞാനപ്പാന. കുറച്ച്‌ നേരം അതും കേട്ട്‌, ഒരു ഗ്ലാസ്‌ ചായയും കുടിച്ച്‌ (സത്യത്തില്‍ വിഷമം തോന്നി.. ഇല്ലത്തായിരുന്നെങ്കില്‍ കിഴക്കോട്ട്‌ തിരിഞ്ഞിരുന്ന്‌, മുന്നില്‍ നിലവിളക്കു കത്തിച്ച്‌ വെച്ച്‌, വാട്ടിയ വാഴ ഇലയില്‍ അമ്മ വിളമ്പി തരുന്ന സദ്യ വട്ടങ്ങളോട്‌ കൂടിയ സമൃദ്ധമായ ഒരു ഉൌണ്‌ ആണ്‌ സാധാരണ പിറന്നാളിന്റെ അന്ന്‌ രാവിലെ പതിവ്‌..) അവിടെ നിന്ന്‌ ഇറങ്ങി. നേരേ institute -ല്‍ എത്തി പതിവ്‌ പോലെ നമ്മുടെ work തുടങ്ങി.

ഉച്ചക്ക്‌ മെന്‍സ (യൂണിവേഴ്‌സിറ്റി കാന്റീന്‌) യില്‍ എന്താ veg menu എന്ന്‌ നോക്കിയപ്പോ അല്ലേ..!!
"Griessbrei mit Zimt & Zucker"
ന്ന്‌ പറഞ്ഞാല്‍ "റവ പായസം" പോലെ ഇരിക്കുന്ന ഒരു സംഭവം.. റവ യില്‍ പാലൊക്കെ ഒഴിച്ച്‌ ഉണ്ടാക്കീട്ട്‌ അതില്‍ പഞ്ചസാരയും കുറച്ച്‌ കറുവപ്പട്ട ഒക്കെ പോടിച്ചിട്ട്‌ ഉള്ള ഒരു വിഭവം. റവ കൊണ്ടുള്ളതായാലെന്താ .. അപ്പോ പിറന്നാളായിട്ട്‌ പായസോം!! ഇതില്‍ പരം എന്താനന്ദം.. ഇന്നതെ ദിവസം കുശാല്‍..!!.

അപ്പൊ ശരി.. നേരം ശ്ശി വൈകി.. പോയി പായസം കഴിക്കട്ടേ..!! എങ്ങിനെ ആവോ.. സ്വാദ്‌ണ്ടാവോ..?

ജ്ഞാനപ്പാന വേണ്ടവര്‍ ഇവിടെ ക്ലിക്ക്‌ ചെയ്തോളൂ..

24 Comments:

At 3:43 AM, Blogger ::പുല്ലൂരാൻ:: said...

ഹാവൂ..ഏ ))..ഏം..!!!
ഒരു ഏമ്പക്കം വിട്ടതാട്ടോ..:)!!
പായസം ഭേഷായീ ട്ടോ...!! മധുരം കുറച്ചും കൂടീ ആവായിരുന്നു ന്ന്‌ ഒരു തോന്നല്‌ ഒഴിച്ചാല്‍ ..!!

 
At 4:10 AM, Blogger അരവിന്ദ് :: aravind said...

ജന്മദിനാശംസകള്‍ പുല്ലൂരാന്‍ :-)

 
At 4:13 AM, Blogger ശ്രീജിത്ത്‌ കെ said...

എല്ലാ ആശംസകലും പിറന്നാളിന്. പിറന്നാളിന് പായസം കഴിക്കാന്‍ പറ്റുന്നതു ഒരു ഭാഗ്യം തന്നെ ആണേയ്.

 
At 4:24 AM, Blogger സൂഫി said...

പുല്ലൂരാനേ..പല്ലാണ്ട് വാഴ്‌ക!

 
At 6:00 AM, Anonymous Anonymous said...

ജന്മദിനാശംസകൽ !!!

ബിന്ദു

 
At 8:03 AM, Blogger സു | Su said...

പിറന്നാളാശംസകള്‍ :) സന്തോഷം നിറഞ്ഞ ഒരുപാട് പിറന്നാളുകള്‍ ആ വഴിക്ക് വരട്ടെ എന്നാശംസിക്കുന്നു.

ഇന്ന് കൊച്ചുണ്ണീടേം പിറന്നാളാണ്.
മൂന്നാം പിറന്നാള്‍.
സാധാരണ ഫോണ്‍ ചെയ്താല്‍ ഒരു പാട്ട് പാടിക്കേള്‍പ്പിക്കാനുണ്ട്. ഇന്ന് വിളിച്ചപ്പോള്‍ ഹാപ്പി ബര്‍ത്ത്‌ഡേ പേരമ്മേ എന്നു പറഞ്ഞു. ഞാന്‍ ചോദിച്ചു നിന്റെയോ എന്റെയോ ബര്‍ത്ത്‌ഡേ എന്ന്. പിന്നെ എവിടെയൊക്കെയോ പോകുന്ന കാര്യമൊക്കെ പറഞ്ഞു. ഇനിയിപ്പോ എല്ലാ വര്‍ഷവും പുല്ലൂരാന്റെ പിറന്നാള്‍ ഓര്‍മ്മ വരും.

 
At 9:23 AM, Blogger യാത്രാമൊഴി said...

പിറന്നാളാശംസകള്‍ പുല്ലൂരാനേ!

 
At 10:15 AM, Blogger സന്തോഷ് said...

പിറന്നാളാശംസകള്‍!!

 
At 8:02 PM, Blogger ചില നേരത്ത്.. said...

പുല്ലൂരാനേ..
പിറന്നാളാശംസകള്‍.
സസ്നേഹം
ഇബ്രു-

 
At 8:04 PM, Blogger വിശാല മനസ്കന്‍ said...

പിറന്നാളാശംസകള്‍.:)

അടുത്ത പിറന്നാള്‍ ഇല്ലത്ത്‌ കൊണ്ടാടുവാന്‍ കഴിയട്ടെ.

 
At 8:13 PM, Blogger ഡ്രിസില്‍ said...

ജന്മദിനാശംസകൽ !!!

 
At 9:08 PM, Blogger സാക്ഷി said...

ജന്മദിനാശംസകള്‍

 
At 9:54 PM, Blogger ശനിയന്‍ \OvO/ Shaniyan said...

കാപ്പി ബര്‍ത്ഡേ ചായാ!!!

 
At 2:03 AM, Blogger ::പുല്ലൂരാൻ:: said...

പ്രിയ സുഹൃത്തുക്കളേ...
സൂഫി,അരവിന്ദ്,ശ്രീജിത്ത്‌,ബിന്ദു ഓപ്പോളേ..., സു, യാത്രാമൊഴി,സന്തോഷ്,ഇബ്രു
വിശാലാ ....
ഡ്രിസില്‍
സാക്ഷി...
ശനിയാ ...

ആശംസകള്‍ക്കെല്ലാം ഒരു പാട്‌ നന്ദി.. നമസ്കാരം

 
At 2:09 AM, Blogger ദേവന്‍ said...

ഞാനെത്തിയപ്പോഴേക്ക് പിറന്നാൾ പാർട്ടി കഴിഞ്ഞുപോയി. ബിലേറ്റഡ് ആശംസകൾ!

 
At 3:14 AM, Blogger കലേഷ്‌ കുമാര്‍ said...

വൈകിപ്പോയി, എങ്കിലും ഹൃദയംഗമമായ പിറന്നാളാശംസകൾ പുല്ലൂരാ‍നേ...

 
At 3:34 AM, Blogger സിദ്ധാര്‍ത്ഥന്‍ said...

ഞാനും വൈകി :-(

ആശംസകള്‍!

 
At 12:55 PM, Blogger evuraan said...

വൈകിയാണെങ്കിലും, പുല്ലൂരാന് പിറന്നാള്‍ ആശംസകള്‍..

 
At 10:09 PM, Blogger കണ്ണൂസ്‌ said...

ഇതു കണ്ടില്ലല്ലോ..

അടുത്തകൊല്ലം റവ zucker അല്ല, അട പ്രഥമന്‍ തന്നെ കഴിക്കാന്‍ ഇടയാവട്ടെ, പുല്ലൂരാനെ..

 
At 8:05 AM, Blogger activevoid said...

ശ്രീജിത്,
ഇതു ഒരു pleasant surprise ആണ്. പുല്ലൂരാനിന്റെ പ്രൊഫയിൽ കണ്ടപ്പോൾ ഒരു സംശയം...ശ്രീജിത്തല്ലെ? എന്തായാലും ബ്ലൊഗുഗൾ വളരെ നന്നായിട്ടുണ്ട്.
മുരാരി

 
At 8:15 AM, Blogger activevoid said...

പുല്ലൂരാനെ, താങ്കളെ Tag ചെയ്യുന്നതിൽ വിരൊധം ഇല്ലെന്നു വിശ്വസിക്കുന്നു.

 
At 12:53 PM, Blogger ::പുല്ലൂരാൻ:: said...

പിറന്നാള്‍ ആശംസിച്ച എല്ലാവര്‍ക്കും എന്റെ നന്ദി നമസ്കാരംമുരാരീ... നന്ദി ...

മുരാരിയെ ഇവിടെ കണ്ടപ്പോ ഞാനും ഒന്നു ഞെട്ടീ...!!!!


സ്വാഗതം... സ്വാഗതം...!!

 
At 8:23 PM, Blogger ശ്രീജിത്ത്‌ കെ said...

മുരാരി, സത്യമായിട്ടും എനിക്കൊന്നും മനസ്സിലായില്ല. പുല്ലൂരാനും ഞാനും തമ്മില്‍ എന്തു ബന്ധം? എന്തു സാമ്യം? പുല്ലൂരാന്റെ ബ്ലോഗ്ഗുക്കള്‍ കണ്ടിട്ടുള്ള പരിചയമേ എനിക്കൂള്ളൂ.

 
At 10:02 PM, Blogger activevoid said...

പ്രിയപെട്ട ശ്രീജിത് കെ,(പുല്ലൂരാനല്ല)
താങ്കളും പുല്ലൂരാനും തമ്മിലുള ബന്ധം നിങ്ങളുടെ ആദ്യ നാമങ്ങള്‍ തന്നെ?
മുരാരി

 

Post a Comment

<< Home