ഞാനും നാട്ടില്‍ പോവാണേ..!!
ഞാനും നാട്ടില്‍ പോവാണേ..!!
അടുത്ത ആഴ്ച നാട്ടില്‍ പോകുന്നതാലോചിച്ച് ഞാന്‍ ഇവിടേ ആകെ .... ഒരു വല്ലാത അവസ്ഥയിലാ..!!
സത്യം പറഞ്ഞാല്‍ ഞാന്‍ കഴിഞ്ഞ ഞായരാഴ്ച പോവണ്ടതാ.. ഇവിടെ work സംബന്ധമായ തിരക്കു കാരണം പോക്ക് നീട്ടേണ്ടിവന്നു.. വിഷമം ഉണ്ടായിരുന്നു.. പക്ഷേ എന്താ ചെയ്യാ,, നമ്മുടെ work മേറ്റീവ്ച്ച് നാട്ടില്‍ പോയാല്‍ ചിലപ്പൊ പിന്നെ ഇങ്കട് വരണ്ടാ ന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞേക്കും.. അപ്പൊ പിന്നെ ഇതിലും കഷ്ടാ..
പക്ഷേ ഇപ്പോ നാട്ടില്‍ പോണ ചിന്ത മാത്രമാണ് മനസ്സില്‍ ..
അതുകൊണ്ടു തന്നെ work ല്‍ ഒന്നും ശ്രദ്ധ കിട്ട്ണൂല്ല്യ...!!!
ഇനിയിപ്പോ കുറച്ച് ഷോപ്പീങ്ങ് ഒക്കെ ചെയ്യണം..!! ആകെ മൊത്തം തിരക്കാണ്... !!
11 ാം തീയ്യതി രാവിലെ ശ്രീലങ്കന്‍ എയര്‍വേയ്സ് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ തൊടമ്പോ... !!! എന്തു രസായിരിക്കും.. !!
പിന്നെ അന്ന് ബന്ദും ഹര്‍ത്താലും ഒന്നും ഉണ്ടാവാഞ്ഞാ മതിയായിരുന്നു..!!
നാട്ടില്‍ എങ്ങനാ ... ഇപ്പൊ നല്ല ചൂടുണ്ടാവോ ആവോ..?

6 Comments:
പോയ് വരൂ, പുല്ലൂരാനേ.
ആശംസകള്‍...!!
ഇതു ഞാന്‍ ഇപ്പോഴാണ് കണ്ടത്, തീയതി ഇനി മാറില്ലായിരിക്കും ല്ലേ? വിഷു അപ്പോള്‍ നാട്ടില്‍ . നടക്കട്ടെ..
ബിന്ദു
ഈ ശ്രീലംകൻ കരിപൂരിലേക്കു എവിടെ നിന്നാണു? പുല്ലൂരാൻ ഈ ഭാഗത്തേക്ക് ഉണ്ടൊ?
ചൂട് കലശലൽ അല്ലെൻകിലും ഇല്യ എന്നു പറയാൻ വയ്യ.
പുല്ലൂരാനേ, പി.എച്ച്.ഡീ കഴിഞ്ഞോ?
ലീവായിരിക്കും എന്ന് കരുതുന്നു.
ശുഭയാത്ര!!!
ഏവൂരാനേ. നന്ദി നമസ്കാരം
കലേഷ് ഭായ്
ലീവ് തന്നേ.. ഒരു മാസം
മുരാരി
ശ്രീലങ്കന്‍ എയര്‍വേയ്സ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കൊലംബോ വഴി കരിപ്പൂരിലേക്ക്
ഇപ്രാവശ്യം ബാംഗ്ളൂര്‍ ക്ക് ണ്ടാവോ ന്ന് ഉറപ്പില്ല്യ..
ബിന്ദു ഒപ്പോളേ.. വിഷു തരാവോ ന്ന് സംശയാ.. ഏപ്രില്‍ 11 ന് തിരിച്ച് വരണം .. :( ന്നാ വിചാരിക്കണേ..
ഞാനും മഞ്ചേരിക്കടുത്തു തന്നെ. ഇരുമ്പുഴി.മലപ്പുറം കോളേജില്‍ ബിരുദം. പതിനാറു വര്‍ഷമായി ഗള്‍ഫില്‍. ഫാമിലി ഈീയിടെ നാട്ടില്‍ സെറ്റിലായി. ഞാന്‍ തുടര്‍ച്ചയായി ബന്ധപ്പെടാം. എന്റെ ബ്ലൊഗു കാണുമല്ലോ.
അബ്ദുല്‍ കരീം.തോണിക്കടവത്.
Post a Comment
<< Home