Wednesday, March 01, 2006

ഗൃഹാതുരത്വം തുളുമ്പുന്ന ചില ഫോട്ടോകള്‌

ഗൃഹാതുരത്വം തുളുമ്പുന്ന ചില ഫോട്ടോകള്‌

ഇന്നു fwd മെയില്‍ വഴി കിട്ടീതാ.. ന്നാ പിന്നെ എന്റെ ബ്ലോഗര്‍ കൂട്ടുകാര്‍ക്ക്‌ കാണാനായി ഇവിടെ ഇടാം എന്നു കരുതി.
ഈ ഫോട്ടോകള്‍ കണ്ടതോടെ നാട്ടില്‍ പോകാന്‍ ഒന്നും കൂടി ധൃതി ആയി..!!
ഫോടോകള്‍ എടുത്ത അജ്ഞാതന്‌ നന്ദി നമസ്കാരം!!
-----------------------

ക്ഷമിക്കൂ..
ഫോട്ടോകള്‍ എടുത്ത്‌ മാറ്റി!---------------------------------------------------------------------------------------
താത്പര്യമുള്ളവര്‍ക്ക്‌ ഞാന്‍ ഇത്‌ fwd ചെയ്ത്‌ തരാം!

17 Comments:

At 6:06 AM, Anonymous Anonymous said...

Nice pictures

 
At 7:10 AM, Blogger ശനിയന്‍ \OvO/ Shaniyan said...

Guten Morgan!

മാഷെ, എന്റെ മെയിലിലേക്കു ഒന്നു പറഞ്ഞുവിട്ടേക്കൂ..

Danke!!!

 
At 12:04 PM, Blogger ഉമേഷ്::Umesh said...

പുല്ലൂരാനേ,
നല്ല പടങ്ങള്‍. നന്ദി.
രണ്ടു കാര്യങ്ങള്‍.
1) ആ ചക്കയുടെ പടം വേറേ ഏതോ ബ്ലോഗില്‍ കണ്ടല്ലോ. നമ്മുടെ ഏതോ ഒരു ബ്ലോഗന്‍/ബ്ലോഗിനി എടുത്തതാണു് അതെന്നു തോന്നുന്നു.

2) ദയവായി ഇടുക്കി ഡാമിന്റെ പടങ്ങള്‍ മാറ്റുക. ഇടുക്കി ഡാമില്‍ ഫോട്ടോഗ്രഫി അനുവദിച്ചിട്ടില്ല. പ്രത്യേകരീതിയിലുള്ള ആര്‍ച്ച് ഡാം ആയതുകൊണ്ടു് സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയാണു് അങ്ങനെ ചെയ്യുന്നതു്. അതു് ആരോ അനധികൃതമായി എടുത്തതാവണം. നാമെന്തിനു രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു പടം പൊതുദര്‍ശനത്തിനു വെയ്ക്കണം?

 
At 1:14 PM, Anonymous Anonymous said...

നമ്മേളെപ്പോലെയുള്ള ഞഞ്ഞപിഞ്ഞ ആളുകള്‍ക്കേ അവിടെ ഫോട്ടോഗ്രാഫി അനുവദിക്കാത്തതുള്ളൂ. ലേശം ചിക്കിലി കൊടുത്താല് അവരുടെ കണ്ണടപ്പിച്ചു ക്യാമറയുടെ കണ്ണു തുറക്കാം.
ഇന്ത്യയില്‍ ഒരുവിധം സ്ഥലങ്ങളിലൊക്കെ പോയി ഒരുമാതിരിപ്പെട്ട ‘സാധനങ്ങളൊക്കെ‘ ഫോട്ടോ എടുത്തിട്ടുണ്ട് ഞാന്‍. പക്ഷെ സ്വന്തം നാട്ടിലെ പീച്ചി അണക്കെട്ടിലെ കൊള്ളരുതായ്മകള്,അശ്രദ്ധകള് ഫോട്ടോ എടുക്കാന്‍ ചെന്നപ്പോളാണ് ആഭ്യന്തരസുരക്ഷയുടെ പേരില്‍ തടഞ്ഞത്.
ഗൂഗിള്‍ എര്‍ത്തില്‍ ചെന്നു നോക്കിയാല്‍ രാഷ്ട്രപതിയുടെ വീട്ടില്‍ ഇന്ന് എന്താ അത്താഴം വെച്ചിരിക്കുന്നത് എന്നു വരെ അറിയാം. എന്നിട്ടല്ലേ ഇടുക്കി ഡാമിന്റടുത്ത് ഈ ജാട!
വെറുതെയല്ല വിശാലനു പാകിസ്താന്‍ ചാരനെന്ന് മുദ്രയടിക്കപ്പെട്ട് ഓറ്റിയൊളിക്കേണ്ടി വന്നത്!

 
At 1:24 PM, Blogger ::പുല്ലൂരാൻ:: said...

umesh bhai.. ippo thanne maatiyEkkaam.. sorry aRiyaathe patippOyathaa.... aRiyillaayirunnu..

 
At 3:11 PM, Blogger മന്‍ജിത്‌ | Manjith said...

ഉമേഷ് ഗുരു ഉദ്ദേശിച്ച ബ്ലോഗന്‍/ബ്ലോഗിനിയാണേ ഇത്. ഇതേ ഫോര്‍വേഡിലെ പടം ഒരു കൌതുകത്തിന് എടുത്തിട്ടതായിരുന്നു. അതിനെച്ചുറ്റിപ്പറ്റി ചില സി.ബി.ഐ. അന്വേഷണങ്ങള്‍ :) പുരോഗമിക്കുന്നു എന്ന വിവരംകിട്ടിയതിനാല്‍ അതങ്ങു ഡിലിറ്റി. ഏതായാലും കൈരളീ ചിത്രങ്ങള്‍ മൊത്തത്തില്‍ ഇവിടെ അവതരിപ്പിച്ച പുല്ലൂരാനു നന്ദി. പടങ്ങള്‍ ആരാ എടുത്തതെന്നറിയാന്‍ വല്ല വഴിയുണ്ടോ???

 
At 6:10 PM, Blogger kumar © said...

അങ്ങനെ ഫോര്‍വര്‍ഡ് ചെയ്തതൊക്കെ അങ്ങനെ തന്നെ ചെയ്യുന്നതല്ലെ നല്ലത്?
അതല്ലെങ്കില്‍ ഈ പബ്ലീഷിങ്ങിന്റെ പേരില്‍ ജോഷി മഞ്ഞുമ്മല്‍, സുരേഷ് ഇളമണ്‍, എം. ബാലന്‍ എന്നിങ്ങനെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പ്രശ്നമുണ്ടാക്കുമോ?
(ഇനി കാര്യത്തിലേക്ക് : ബ്ലോഗിലെ പബ്ലീഷിങ്ങിന്റെ “വശങ്ങളെക്കുറിച്ച്“ ആരും ഇതുവരെ ഇവിടെ ചര്‍ച്ചചെയ്തില്ല!. മറ്റുചിലരുടെ ലേഖനങ്ങള്‍ ഇവിടെ പബ്ലീഷ് ചെയ്യുമ്പോള്‍, മറ്റൊരാളുടെ ലേഖനം സ്വന്തം പേരില്‍ പബ്ലീഷ് ചെയ്താല്‍, ഇവിടെ നിന്നും ആരെങ്കിലും എടുത്ത് സ്വന്തമാക്കിയാല്‍... എന്നിങ്ങനെ.) സംശയമാണെ! (നിയമവശങ്ങളും നിയമങ്ങളും അതിന്റെ രീതിയില്‍ എന്റെ തലക്കുമുകളിലൂടെ പോകും, അതുകൊണ്ട് ഇതിന്റെ “ഉള്ളടക്ക പോളിസി” ഒക്കെ വായിച്ച് വട്ടാകാന്‍ ഞനില്ല. അറിയാവുന്നവര്‍ മനസിലാകുന്ന ഭാഷയില്‍ പറഞ്ഞുതരിക.) ദേവാ, വിശാലാ സൂക്ഷിച്ചോ, അടുത്തതവണ നാട്ടില്‍ വരുമ്പോള്‍ കൂമന്‍‌പള്ളിയും, കൊടകരപുരാണവും ഒക്കെ എന്റെ പേരില്‍ മാതൃഭൂമിയിലോ, മലയാളം വീക്കിലിയിലോ ഒക്കെ തുടരനായി വരുന്നതു കാണാം. ഹൊ!

പുല്ലൂരാരെ ചിത്രങ്ങള്‍ കണ്ടതുകൊണ്ട് ഇവിടെ ഈ സംശയങ്ങള്‍ക്ക് ഒരു വേദിയാക്കി എന്നേയുള്ളു. ഇതില്‍ ചിലതൊക്കെ കണ്ടിട്ടുണ്ട്. കാണാക്കാഴ്ചകള്‍ക്ക് മുന്നില്‍ വഴിതുറന്നതിനു നന്ദി.

മരമടി കണ്ടതുകൊണ്ടൊരു വാല്‍ക്കഷണം : കാളവയയില്‍ നാളെ ഉത്സവം (കാര്‍ഷികോത്സവം) തുടങ്ങും. കാളപ്രദര്‍ശനവും, കാളയോട്ടവും, മരമടിയും മറ്റും..
നമുക്കെല്ലാവര്‍ക്കും ഓരോ ക്യാമറയും തൂക്കി കൂത്താട്ടുകുളത്തേക്ക് പോയാലോ?

 
At 9:21 PM, Anonymous Anonymous said...

മാഷേ,

എനിക്കും വേണം ഇതിന്റെ ഫോര്‍‌വേഡ്. benny@webdunia.com ലേക്ക് ഈ ചിത്രങ്ങളെ പറഞ്ഞു വിടുമല്ലോ? ആന്ധ്രക്കാരികളും തമിഴത്തികളും ഇന്തോറികളുമായ ചില ഉലകം ചുറ്റും പെമ്പിള്ളാരുടെ മുമ്പില്‍ കേരളത്തെ അവതരിപ്പിച്ച് ആളാവാന്‍ പലവട്ടം നോക്കിയതാ. നടന്നില്ല. മാഷിന്റെ ഈ ഫോര്‍‌വേഡ് വെച്ചു ഒരു കളി കളിക്കാനാ.

നല്ല ചിത്രങ്ങള്‍....

സസ്നേഹം, ബെന്നി

 
At 11:15 PM, Blogger kumar © said...

ആശാന്മാരേ, മുകളില്‍ പറഞ്ഞ എന്റെ സംശയത്തിനു (about content & ownership) ആരും മരുന്നു പറഞ്ഞുതന്നില്ല.
(എന്റെ ചോദ്യം ഒരു മണ്ടന്‍ ചോദ്യമായതുകൊണ്ടാണോ എന്റെ ബ്ലോഗീശ്വരാ‍...)

 
At 11:33 PM, Blogger പെരിങ്ങോടന്‍ said...

കുമാറെ മറ്റുള്ളവരുടെ കാര്യമറിഞ്ഞുകൂടാ, എന്റെ ബ്ലോഗിന്റെ ഫൂട്ടര്‍ ഏരിയയില്‍ ക്രിയേറ്റീവ് കോമണ്‍സ് എന്നൊരു കോപ്പിറൈറ്റ് ടാഗ് കാണാം. ഓണ്‍‌ലൈന്‍ പബ്ലിഷിങിനു മിക്കവരും ഈ ലൈസന്‍സൊ അതിന്റെ വകഭേദങ്ങളോ ആണു് ഉപയോഗിക്കുന്നതു്. ലൈസന്‍സ് വായിച്ചു പ്രാവര്‍ത്തികമാക്കുവാന്‍: http://creativecommons.org/licenses/by-nc-nd/2.0/

 
At 11:37 PM, Blogger ദേവന്‍ said...

ഈ മെയിലിന്റെ പിതാവ്‌ ഇന്റര്‍നെറ്റില്‍ കറങ്ങി നടന്നു ശേഖരിച്ച ചിത്രങ്ങളാകാനേ വഴിയുള്ളൂ. അങ്ങനെ അനുമാനിക്കാന്‍ എന്താ കാരണമെന്നു വച്ചാല്‍ ഈ ചക്കഫോട്ടോ മലയാളവേദിയില്‍ ഫ്രൂട്ടു വെജിറ്റബിള്‍ ത്രെഡില്‍ പബ്ലിഷിയതാണ്‌. അതെടുത്തയാളിന്റെ ആല്‍ബത്തില്‍ ബാക്കി ചിത്രങ്ങളൊട്ടു കാണാനുമില്ല.

 
At 12:40 AM, Blogger ::പുല്ലൂരാൻ:: said...

entamme... vayyaa..

aarO paranjnju kETTiTTUndu america-yil onnu veruthe thummiyaal "sue" cheyyum nn~.

appo immaathiri paNi kaanichcha enne chilappo ithinte owner veruthe viTO..??

eaathaayaalum ee blog posting delete cheythEkkaam..

 
At 1:44 AM, Blogger viswaprabha വിശ്വപ്രഭ said...

അയ്യോ!

അതു കളയണ്ടായിരുന്നു...
മാറ്റുമെന്നു തമാശ പറഞ്ഞതായിരുന്നു എന്നാണു ഞാന്‍ കരുതിയത്!
എല്ലാവരും കൂടി പേടിപ്പിച്ചു കളഞ്ഞു അല്ലേ!
സങ്കടമായി!
കേസു കൊടുക്കാന്‍ പോയാല്‍ അവര്‍ക്കു തന്നെ ഇന്റെര്‍നെറ്റില്‍ കിടന്നു വട്ടം കറങ്ങേണ്ടി വരും.
ഇതേ ചിത്രങ്ങളുടെ എത്ര കോപ്പി വേണമെങ്കിലും ഇന്റെര്‍നെറ്റില്‍ ഉണ്ട്. keralatourism.org മുതല്‍ ബോസ്ണിയന്‍ വെബ് പേജുകളില്‍ വരെ!
ഒട്ടും വേണ്ടിയിരുന്നില്ല!

തുമ്മിയാല്‍ തെറിക്കുന്ന അങ്ങനത്തെ ഒരു മൂക്കുണ്ടോ നമുക്കൊക്കെ?

:(

 
At 4:53 AM, Blogger കലേഷ്‌ കുമാര്‍ said...

ഞാന്‍ വന്നപ്പഴേക്കും ‘ഷോ‘ കഴിഞ്ഞു. ആ പടങ്ങള്‍ ഒന്ന് kaleshkumar(അറ്റ്)gmail.com ലോട്ടോന്ന് ഫോര്‍വേര്‍ഡ് ചെയ്യാമോ?

 
At 5:55 AM, Anonymous Anonymous said...

ചീറ്റിപ്പോയി എങ്കിലും ഞാന്‍ പേടിപ്പിച്ചത്‌ പൊലിച്ചു അല്ലേ??

ബിന്ദു

 
At 10:23 AM, Blogger activevoid said...

sreejith,
One copy to mee too.
irarum(at)gmail.com

 
At 8:07 PM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

ന്നാ അങ്ങനെ തന്നെ ആയിക്കോട്ടെ..
നോം മെയിലും പ്രതീക്ഷിച്ച്‌ വശാകുന്നു..!

 

Post a Comment

<< Home