രചന
രചന മലയാളം സോഫ്റ്റ്വെയറിനെക്കുറിച്ച് പുതിയ ലക്കം മലയാളം വാരികയില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഇവിടെ ഉണ്ട്. ഒരു പക്ഷേ സിബു,പെരിങ്ങോടന്,വിശ്വം,കെവിന് തുടങ്ങിയവര്‍ക്ക് വായിക്കാന്‍ താത്പര്യം ഉണ്ടാവും എന്ന് കരുതുന്നു!
രചന മലയാളം സോഫ്റ്റ്വെയറിനെക്കുറിച്ച് പുതിയ ലക്കം മലയാളം വാരികയില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഇവിടെ ഉണ്ട്. ഒരു പക്ഷേ സിബു,പെരിങ്ങോടന്,വിശ്വം,കെവിന് തുടങ്ങിയവര്‍ക്ക് വായിക്കാന്‍ താത്പര്യം ഉണ്ടാവും എന്ന് കരുതുന്നു!
9 Comments:
ഞാന്‍ മലയാളം വാരികയുടെ ഓണ്‍ലൈന്‍ എഡിഷന്റെ ഒരു പെയ്ഡ് വരിക്കാരനാണ്. അതിലേ ഇ ലേഖനം താത്പര്യമുള്ളവര്‍ (നമ്മുടെ പഞ്ചായത്തിലെ !) വായിച്ചോട്ടെ എന്നു വിചാരിച്ചാണ് ലിങ്ക് ഇടുന്നത്. ഇതില്‍ നിയമ പരമായി എന്തെങ്കിലും തടസ്സമോ, തെറ്റോ ഉണ്ടെങ്കില്‍ ദയവായി പറയണേ.. ലിങ്ക് മാറ്റിയേക്കാം.
പുല്ലൂരാനെ,
ലേഖനത്തിനു നന്ദി. ഇംഗ്ലീഷ് അടിസ്ഥാനമാക്കിയാണു ഓപ്പറേറ്റിങ് സിസ്റ്റമുകള് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നു ലേഖകന്‍ എഴുതിയിരിക്കുന്നതു വായിച്ചതോടെ അതേതു ദിശയിലേക്കാണു പോകുന്നതെന്നു വ്യക്തമായി. ലേഖനത്തിലുടനീളം ലേഖകന്‍ പറഞ്ഞുപോകുന്ന രചനാവിശേഷണങ്ങള് നിങ്ങളേവരും ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യൂണികോഡിന്റെ സവിശേഷതകള്‍ മാത്രമാണു് (സംശയമുണ്ടെങ്കില്‍ മൊഴി കീമാപ്പ് കൊണ്ട് ടൈപ്പ് ചെയ്ത് ബാക്ക്സ്പേസ് അമര്‍ത്തി നോക്കൂ, ലേഖനത്തില്‍ (പേജ് നം.4) എഴുതിയിരിക്കുന്നതുപോലുള്ള രചനവിശേഷങ്ങളില് അവരില്‍ മാത്രം ഒതുങ്ങിയതല്ലെന്നു തിരിച്ചറിയാം.)
വളരെ പ്രസക്തമായ ഒരു കാര്യം മാത്രം പറയട്ടെ: മൈക്രോസോഫ്റ്റിനും രചനയ്ക്കും കാശുകൊടുക്കേണ്ടാ, മലയാളം നന്നായറിയാവുന്ന (ട്രാന്‍സ്ലേഷനും, അത്യാവശ്യം റിസേര്‍ച്ചിനും) നാലോ അഞ്ചോ ടെക്നീഷ്യന്‍സിനെ വച്ചു സ്വതന്ത്രവും സൌജന്യവുമായ ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഗവണ്മെന്റിനു ഇഷ്ടപ്രകാരം എത്ര വേണമെങ്കിലും ഉപയോഗിക്കാം. അതെ സൌജന്യമായ സെക്യൂരിറ്റി അപ്ഡേറ്റുകളും സോഫ്റ്റ്വെയര് അപ്ഗ്രേഡുകളുമടക്കം.
രചന പുതുതായൊന്നും ചെയ്തിട്ടില്ല, സ്വാര്ത്ഥതാല്പര്യങ്ങള്ക്കായി ചില്ലുകള്‍ എന്‍കോഡ് ചെയ്യുന്നതില്‍ അശാസ്ത്രീയമായ കാരണങ്ങള്‍ ചൊല്ലി യൂണികോഡിന്റെ വളര്‍ച്ച മുരടിപ്പിച്ചു എന്നല്ലാതെ.
പെരിങ്സ് പറഞത് ശരി തന്നെ. രചന പത്രസമ്മേളനമൊക്കെ നടത്തി ഇക്കാര്യം പറഞപ്പോള് ഞാന്‍ ഒന്ന് ശ്രദ്ധിച്ചു. ഈ ശ്രദ്ധ തന്നെയാണവര്‍ക്ക് വേണ്ടിയിരുന്നതും! എല്ലാം കള്ളന്മാര്, ഗവണ്മെന്റ്ലിലും കള്ളന്മാര്!കഷ്ടം.-സു-
ഇന്നു രാവിലെ ഏഷ്യാനെറ്റില്‍ രചന മലയാളം ഓപ്പറേറ്റിങ് സിസ്റ്റം കമ്പ്യൂട്ടര്‍ മലയാളിയായി ഞങ്ങള്‍ യൂണിക്കോടാലെ മൂന്നു കോടി രൂപയുടെ ചക്ക മുള്ളോടെ വിഴുങ്ങി എന്നൊക്കെ പറഞ്ഞ് മൂന്നു പേരെ കണ്ടു. ആരാണു രചനേടെ ആളുകള്‍? ഈയാറെന്ഡീസീ ആണോ?
Dears, Let us also start a campaign. Please write a suitable reply to Malayalam Varika essay and let us send to all the weeklies/magazines/news papers. Dont sit idle, peringz/Devan. This time really wants to do something usefull. Tom,Benny etc may give us support. Due to some unforseen reasons, my office is closed for three four days and i will be disconnected from internet!It is sad, but Peringz please write a reply. I sent few copies of the Malayalam CD to Dubai. Let us spread the awareness.-S-
തലേലാള് താമസം കുറവായതുകൊണ്ടാവും ‘ചില്ലിനു കോഡ് പോയിന്റ്’എന്ന പോയിന്റ് ശരിക്കും എന്റെ തലയില്‍ കയറാത്തത്.
അത് യൂണിക്കോഡ് പിന്‍വലിച്ചത് ഈ രചനയെക്കാരണം ആണെന്ന് ‘മലയാളം‘ ആര്‍ട്ടിക്കിളില്‍ നിന്നു മനസിലാവുന്നു. അവരതിനെപ്പറ്റി പറയുന്ന കാര്യങ്ങളും അതിന്റെ മറുവാദവും ലളിതമായി അവതരിപ്പിച്ചു കാണാന്‍ ആഗ്രഹമുണ്ട്. ആരെങ്കിലും അതു ചെയ്യുമ്പോള്‍ വായിക്കാന്‍ കാത്തിരിക്കുന്നു.
ചായയും ബിസ്കറ്റും കശുവണ്ടിപ്പരിപ്പും കൊടുത്താല്‍ പത്രക്കാരെക്കൊണ്ടെന്തും എഴുതിക്കാമെന്ന് എവിടെയോ കേട്ടിട്ടുണ്ട്. ഈ ലേഖനത്തിലെയും കാടുകയറല് വേറൊന്നല്ല കാണിക്കുന്നത്. അല്ലെങ്കില്‍ത്തന്നെ സര്‍ക്കാരുമായി ഒട്ടിനില്‍ക്കുന്നവരുടെ പ്രകടങ്ങളെ അതെന്താന്നുകൂടി അറിയാതെ വാഴ്ത്താന്‍ നമ്മുടെ മീഡിയയുടെ മുന്‍നിരക്കാര്‍ എന്നുമുണ്ടല്ലോ. എന്നിട്ടതേ കാര്യങ്ങളുടെ പുരോ/അധോഗതിയെപ്പറ്റി ശക്തമായ, കുറ്റകരമായ മൌനം പാലിക്കുന്നതും അവര്‍ തന്നെ.
ലിനക്സിനെപ്പറ്റി ഇതുവരെ മനസിലാക്കിയിട്ടുള്ളതു വച്ച് രചനയുടെ അവകാശവാദങ്ങള്‍ ഒരു ‘ഓപ്പണ്‍’ വഞ്ചനയാണ്.
അനില്‍, മറ്റുള്ളവരെ,
ചില്ലിനു കോഡ്പോയന്റ് എന്ന വാദം ഒരു വശത്തു നടക്കട്ടെ, സിബു വളരെ വിദഗ്ദമായി http://varamozhi.blogspot.com -ല്‍ ഇതിനെ കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ടു്. രചന ഈ ഓ.എസ് നു വേണ്ടി കുറച്ചു കാലം മുമ്പു തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായിരുന്നു, ചില്ലിനു കോഡുകള്‍ വരികയാണെങ്കില്‍ അവരുടെ ശ്രമങ്ങള്ക്കതൊരു തിരിച്ചടിയായേന്നെ, ഭാഷാശാസ്ത്രപരമായ പലകാര്യങ്ങളും ചെയ്യുന്നതിന്റെ ലോജിക് മാറ്റി എഴുതേണ്ടി വരുമായിരുന്നു (അകാരാദിക്രമത്തില്‍ സോര്‍ട്ട് ചെയ്യുന്ന്നതുള്പ്പെടെ) അതു മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണു് രചന ചില്ലുകള്‍ കോഡ് ചെയ്യുന്നതിനെതിരെ വാദിച്ചതു്.
ഞാന്‍ വെറുതെ അവകാശവാദം ഉന്നയിക്കുന്നതല്ല, ഏതൊരു സ്റ്റാന്‍ഡേര്‍ഡ് ലിനക്സ് ഓ.എസ്സിലും കാണാവുന്നതാണു് രചന എടുത്തുകാണിക്കുന്ന ഭാഷാകമ്പ്യൂട്ടിങ്. മൌസ് കൊണ്ട് ക്ലിക്ക് ചെയ്തു ടൈപ്പ് ചെയ്യുന്നതൊഴികെ! ഇപ്പോഴും നിങ്ങള്‍ക്കറിയുന്ന ആരെങ്കിലും അങ്ങിനെ ടൈപ്പ് ചെയ്യുന്നുണ്ടോ?
സിബു, മഹേഷ്, കെവിന്, എന്നിവരാരെങ്കിലും ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കില്‍ കുറേകൂടി വ്യക്തമായ വിശദീകരണങ്ങള്‍ നല്കുവാന് അവര്‍ക്ക് കഴിഞ്ഞേയ്ക്കും.
ബ്ലോഗില്‍ പലതിനും പലര്‍ക്കും മറുപടി കടമാണ്.. ഇനിയൊരാഴ്ചത്തേക്ക് പക്ഷെ, ഒരു നിവൃത്തിയുമില്ല. ഒരാഴ്ചകഴിഞ്ഞാല്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ ഓട്ടവയിലേക്ക്(കാനഡ) പോകണം. നൂറായിരം ഡോക്യുമെന്റുകള്‍ റെഡിയാക്കണം. എന്തെങ്കിലും ഒന്ന് പിശകിയാല്‍ പിന്നെ ജീവിതം കോഞ്ഞാട്ട. തിരിച്ചമേരിക്കയില് കയറാനാവില്ല. ഇതെല്ലാം കഴിഞ്ഞ് ഏപ്രില്‍ 15-ന് നാട്ടിലെത്താനാണ് ഈ തത്രപ്പാടൊക്കെ.
ചില്ലിനെ പറ്റി അല്പം പറഞ്ഞ് വിരമിക്കട്ടെ..
രചനയുടെ വാദങ്ങള്‍:
* സംവൃതോകാരത്തിന് ചന്ദ്രക്കല മാത്രം കാണിക്കുന്നത് തെറ്റാണ് (corruption); അതിന് ഉകാരവും ചന്ദ്രക്കലയും എപ്പോഴും വേണം
* ചില്ല് അകാരം നഷ്ടപെട്ട വ്യഞ്ജനമാണ്. ഒരു കൂട്ടക്ഷരം ചില്ലോടുകൂടിയോ അല്ലാതെ എഴുതിയാലോ അര്‍ഥം ഒന്നു തന്നെ. ഉദാഹരണം: നന്മ = നന്മ.
ഇത്രയുംകൊണ്ട് ചില്ലിന് പുതിയ ഒരു കോഡ് വേണ്ട; ചന്ദ്രക്കലയും ഒരു ഫോര്‍മാറ്റിംഗ് ചിഹ്നവും അതാത് വ്യഞ്ജനത്തിന്റെ പുറകിലിട്ട് ചില്ലിനെ കാണിക്കാവുന്നതേ ഉള്ളൂ. ഫോര്‍മാറ്റിംഗ് ചിഹ്നം അര്‍ഥവ്യത്യാസം ഉണ്ടാക്കുന്നില്ല, ഇറ്റാലിക്സും ബോള്‍ഡും പോലെ. ചന്ദ്രക്കല വ്യഞ്ജനത്തില്‍ നിന്നും സ്വരം എടുത്തുകളയുന്നു.
എതിര്‍വാദങ്ങള്‍:
* സംവൃതോകാരത്തിന് രണ്ടുരീതിയും ഒരു നൂറ്റാണ്ടായി നിലവിലുണ്ട്. അതുകൊണ്ട് സംവൃതോകാരത്തിന് ചന്ദ്രക്കല മാത്രം കാണിക്കുന്നത് ഒരു corruption അല്ല.
* ചില്ല് അകാരം നഷ്ടപ്പെട്ട വ്യഞ്ജനം മാത്രമല്ല അതില്‍ ഒരു separator കൂടി അടങ്ങിയിരിക്കുന്നു. അതുകൊണ്ട്, ചില്ലോടുകൂടിയും കൂട്ടക്ഷരമായിട്ടും ഒരു വാക്കെഴുതിയാല്‍ അര്‍ഥവ്യത്യാസം ഉണ്ടാവാം. ഉദാഹരണം: പിന്നിലാവും, പിന്നിലാവും; വന്യവനിക, വന്യവനിക
* ചില ചില്ലുകള്‍ രണ്ട് അക്ഷരങ്ങളുടെ അകാരമില്ലാത്ത അവസ്ഥ കാണിക്കുന്നു. ഉദാഹരണം: അവര്‍ [ര], കാര്‍മേഘം [റ]. അതുകൊണ്ട് മലയാളം കമ്പ്യൂട്ടറില്‍ എഴുതുന്ന ആള് ശരിയായ അടിസ്ഥാന അക്ഷരമാണുപയോഗിക്കുന്നത് എന്നുറപ്പുവരുത്താനാവില്ല. കാരണം, അവരണ്ടും കാഴ്ചയിലൊന്നാണ്.
അതുകൊണ്ട്, ഒരു perfect solution അല്ലെങ്കിലും, തെറ്റുകളൊഴിവാക്കാന് ചില്ലുകള്‍ എന്‍കോഡ് ചെയ്യുകയാണ് അഭികാമ്യം.
ഇത്രയുമാണ് പ്രധാനപ്പെട്ട വാദമുഖങ്ങള്‍. കൂടുതല്‍ ഉദാഹരണങ്ങള്‍ക്കും, വാദങ്ങള്‍ക്കും http://varamozhi.blogspot.com കാണുക.
നന്ദി സിബൂ :)
ഈ പോയിന്റുകളില്‍ പിടിച്ച് മനസിലാക്കാന്‍ ശ്രമിക്കാം.
ഓട്ടവായീന്ന് അംമ്മേരിയ്ക്കാവഴി നാട്ടില്‍ പോയി സന്തോഷമായി വരൂ.
(ഞാനീയിടെ ഒരാഴ്ച നാട്ടില്‍ നിന്നു. വിക്കിമത്സരം മനസില്‍വച്ച് ഒരു നിരീക്ഷണമൊക്കെ നടത്തിയെങ്കിലും നിരാശപ്പെടുത്തുന്ന തരം അവെയര്‍നെസ് ആണവിടെ എന്നു തോന്നി. സിബുവിന്റെ വീക്ഷണം മടങ്ങിവന്നിട്ടു പറയുമല്ലോ അല്ലേ?)
Post a Comment
<< Home