വിഷു ആശംസകള്‍
വിഷു ആശംസകള്‍
എല്ലാവര്ക്കും എന്റെ ഐശ്വര്യ സമൃദ്ധമായ വിഷു ആശംസിയ്ക്കുന്നു!!
നാട്ടില്‍ നിന്നും മിനിഞ്ഞാന്ന് തിരിച്ചെത്തി. ചില പുതിയ വിശേഷങ്ങളുമായി.. സമയമാവുമ്പോള്‍ എല്ലാം അറിയിക്കാം! ഈ അവസരത്തില്‍ കലേഷിനു പ്രത്യേകം നന്ദി പറയട്ടേ. കലേഷിന്റെ ഒരു എക്സ്പീരിയന്‍സ് വായിച്ച് പ്രിപയേഡ് ആയിട്ട് പോയതുകൊണ്ട് എല്ലാം ശുഭം!!!
പോരുന്ന അന്ന് നമ്മളുടെ ബിന്ദു ഓപ്പോളിനെ വിളിച്ചിരുന്നു. ഓപ്പോള് എല്ലാ ബ്ലോഗര്‍ സുഹൃത്തുക്കളോടും അന്വേഷണം പറയാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്..
അപ്പോള്‍ തത്ക്കാലം നിര്‍ത്തട്ടെ.. ഇനി ചൂടോടെ ഗവേഷണം തുടരട്ടേ..
ഒരു മാസത്തെ ബ്ലോഗ് കള്‍ വായിച്ച് തീര്‍ക്കാനുണ്ട് ... അതെല്ലാം കഴിഞ്ഞ് പതുക്കെ സമയം കിട്ടുമ്പോള്‍ വീണ്ടും വരാം.. ഇനിയിപ്പൊ പഴയതിനേക്കാള്‍ കൂടുതല്‍ സമയം ISD വിളിക്കണം. ;) ചിലവ് ചുരുക്കേണ്ടി വരും!!

10 Comments:
ഓ... പുല്ലൂര്ജി എത്തിയോ.. വിഷു ആശംസകള്‍
ങും.... ങും.... പപ്പടത്തിന്റേയും പ്രഥമന്റേയും ഒരു മണം കിട്ടുന്നുണ്ട്.... എന്നായിരുക്കുമാവോ..
ഈ കലേഷിന്റെ ഒരു കാര്യം...
ഒരു ബ്രോഡ്ബാന്ഡെടുത്ത് കൊടുത്തിട്ട് സ്കൈപ്പിലായിക്കോട്ടെ പുല്ലൂര്ജീ... അങ്കവും കാണാം, ആളേം കാണാം...
ഓളുദ ബെസ്റ്റുവിഷു
ഹഹാ! ‘വെലക്കം’ ബാക്ക് മാഷെ! വിഷു ആശംസകള്‍ തിരിച്ചും!
‘മറ്റൊരു സീതയേ‘ പാടാറായി ല്ലേ!! കൊള്ളാം!!
കാണുന്നില്ലല്ലോ എന്നിങ്ങനെ കഴിഞ്ഞ ദിവസം ഉമേഷിനോട് സംസാരിച്ച കൂട്ടത്തില്‍ പറഞ്ഞതേയുള്ളൂ..
എന്തായാലും തിരികെ വന്നുവല്ലോ...
ഇനിയെഴുത്തൊക്കെ തുടരാമല്ലോ, അല്ലേ? :)
സ്വാഗതം, വീണ്ടും.
വക്കാരി മാഷേ, ശനിയന്‍ മാഷേ, ഏവൂരാന് സാറേ നമസ്കാരം .. ആശംസകള്‍ക്കു നന്ദി..
വക്കാരി സമയമാവുമ്പോള്‍ തീര്‍ച്ചയായും അറിയിക്കാം.. എല്ലാം ഒന്നു ഒഫീഷ്യല്‍ ആവട്ടേ..!! ശനിയന്‍ സാറേ.. സീത ആണോ രാമന് ആണോ.. ആവോ അല്ലേ..? പാവം ഞാന്‍..!!
മറ്റൊരു രാമനേ കാട്ടിലയ.......
Nice to meet you too... another Manjerikkaaaraa... All the best wishes... Let's hope to meet one day from Manjeri... or from any other corner in the world :)
പുല്ലൂരാനെ വല്ലപ്പോഴും ഈ വഴിയൊക്കെ വരുക. വിയന്നായിലേക്കു സ്വാഗതം വില്ക്കോമെന്..
ഇനിയിപ്പോള്‍ 'ഒരു പുഷ്പാന്ജലി'ക്കൊക്കെ സമയം ഉണ്ടാകുമോ ആവോ??
ബിന്ദു
അങ്ങനെ ഞാനും ഒരു ബ്ലോഗര്‍ ആയി ഇപ്പോള്‍ !!!
ബിന്ദു
പുല്ലൂരാനേ, വിഷു കഴിഞ്ഞ് പടക്കത്തിന്റെ ബാക്കീം പൊട്ടിച്ചു കഴിഞ്ഞു.. തിരക്കാണോ?
Post a Comment
<< Home