Sunday, June 11, 2006

വേളി നിശ്ചയം കഴിഞ്ഞു

എന്റെ വേളി നിശ്ചയം കഴിഞ്ഞു.
ഇന്നലെ ആയിരുന്നു. പെണ്‍കുട്ടിയുടെ പേര്‌ മനീഷ. ബേസിക്കലി എടപ്പാളില്‍ നിന്നാണ്‌. പക്ഷേ സെറ്റ്‌ല്‌ഡ്‌ ഇന്‍ ഡല്‍ഹി. ഹമേശാ ഹിന്ദി മേം‍ ബോല്‍ത ഹൈ.. ഹും.. ഹോ..!! ലേകിന്‍ മേരാ ഹിന്ദി സീറോ ഹൈ.. ഹും !! ;-) ക്യാ കരൂം?

നിശ്ചയം എടപ്പാളില്‍ മനീഷയുടെ ഇല്ലതു വെച്ചായിരുന്നു. വേളി ഈ വരുന്ന തുലാമാസം 8 ന്‌ (ഒക്ടോബര്‍ 25, ബുധനാഴ്ച). കുടുതല്‍ വിവരങ്ങളും ക്ഷണവും ഒക്കെ വഴിയേ അറിയിക്കുന്നതാണ്‌. എല്ലാ ബൂലോഗ കൂട്ടുകാരും വരണം. ഇപ്പൊ തന്നെ തീയ്യതി നോട്ട്‌ ചെയ്തോളു. വിവാഹം എന്റെ ഇല്ലത്ത്‌ വെച്ചു തന്നെ ആണ്‌ (മഞ്ചേരിക്കടുത്ത്‌!)

അപ്പോ പറഞ്ഞപോലേ.. ഒക്ടോബര്‍ 25, ബുധനാഴ്ച എല്ലാരും മഞ്ചേരിയില്‍ വരണം. വേളി-യില്‍ പങ്കെടുക്കണം.

വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നതാണ്‌. വരണം.. ട്ടോ..

കലേഷ്‌ ഭായ്‌ ... ടിപ്‌സ്‌ വല്ലതും ഉണ്ടെങ്കില്‍ പോരട്ടെ.. ആദ്യായിട്ട്‌ വേളി കഴിക്കായതോണ്ട്‌ ഒരു ടെന്‍ഷന്‍ ഇല്ലാതില്ലാ ;-)

47 Comments:

At 1:45 AM, Blogger ::പുല്ലൂരാൻ:: said...

മറ്റൊരു സീതയേ.. :)

 
At 1:51 AM, Blogger കുറുമാന്‍ said...

വിവാഹ നിശ്ചയാശംസകളുടെ വിടര്‍ന്ന പൂക്കളിതാ.....ഇതാ.....പുല്ലൂരാനും, മനീഷക്കും, ആശംസകള്‍.......

ബൊക്കെ, മാല തുടങ്ങിയവ, വക്കാരീം, ദേവേട്ടനും, വിശാലനും ഒക്കെ കൂടി തരും.

 
At 2:03 AM, Blogger ദേവന്‍ said...

ആശംസകള്‍ പുല്ലൂരാനേ, മാല. ബൊക്കെ, നാദസ്വരം, നെയ്യാണ്ടിമേളം, അമ്മന്‍കുടം ഒക്കെ പിന്നാലേ വരുന്നുണ്ടേ.

വേളി നിശ്ചയം കഴിഞ്ഞെന്ന് കേട്ടപ്പോ പഴേ ഒരു കഥയോര്‍ത്തു (തെക്കര്‍ക്കു മാത്രം മനസ്സിലാവുന്ന തമാശയാ കേട്ടോ, കണ്ണൂരുകാരും കണ്ണൂസുമൊക്കെ അടുത്തിരിക്കുന്ന തെക്കന്‍ ചെക്കനോട്‌ ചോദിച്ച്‌ മനസ്സിലാക്കുക)

എന്‍ എന്‍ പിള്ള പണ്ട്‌ കൌമുദി ബാലകൃഷ്ണനോട്‌ ഒരു സദസ്സില്‍ വച്ച്‌ ചോദിച്ചു
"വേളി കഴിഞ്ഞ്‌ അകത്തുമുറിയില്‍ എത്താന്‍ എത്ര സമയം എടുക്കും ബാലേട്ടാ?"

"മുരിക്കുംപുഴയിലും കഴക്കൂട്ടത്തും താമസമില്ലെങ്കില്‍ വളരെക്കുറച്ച്‌ സമയമേ എടുക്കൂ അനിയാ"

 
At 2:07 AM, Blogger വക്കാരിമഷ്‌ടാ said...

കല്ല്യാണപ്പടവുകളിലേക്ക് കാലെടുത്തുവെക്കുന്ന പുല്ലൂരാന് ഹൃദയം നിറഞ്ഞ ആശംസകളും കുറച്ച് ആശംസാ റോസാപ്പൂക്കളുംആള്‍ ദ ബെസ്റ്റ്.

ദേവേട്ടന്‍ പറഞ്ഞത് കേട്ടപ്പോള്‍ പുത്തന്‍ തോപ്പിലേക്ക് പോകുന്ന സിറ്റിബസ്സില്‍ ശംഖുമുഖത്ത് വെച്ച് ഒരമ്മൂമ്മ കണ്‍‌ഡക്ടറോട് ചോദിച്ചതോര്‍മ്മ വരുന്നു-“വേളി കഴിഞ്ഞോ മോനേ..?” അനന്തവിഹായസ്സിലേക്ക് കണ്ണും നട്ട് കണ്‍‌ഡക്ടര്‍ മൊഴിഞ്ഞു--“ഓ അതൊക്കെ എപ്പോഴേ കഴിഞ്ഞു”

 
At 2:08 AM, Blogger വക്കാരിമഷ്‌ടാ said...

ഹല്ലാ... ഇത് ശരിക്കും കുരുമാന്‍ തന്നെ... എന്തൊരാ ഗ്ലാമറ്.. ഹെന്റമ്മോ

 
At 2:23 AM, Blogger .::Anil അനില്‍::. said...

ആശംസകള്‍ പുല്ലൂരാനേ.
ഹിന്ദിയൊക്കെ കുറുമാനോടു ചോദിച്ചറിഞ്ഞു പഠിച്ചോളൂ.
കുറുമാനാളു ബുജിയാണല്ലേ?

 
At 2:32 AM, Blogger കലേഷ്‌ കുമാര്‍ said...

പ്രിയ പുല്ലൂരാന്‍,
ആദ്യമായിട്ട് ഹൃദയം നിറഞ്ഞ ആശംസകള്‍!
ദൈവാനുഗ്രഹമുണ്ടാകട്ടെ! എല്ലാം മംഗളമായി നടക്കട്ടെ!
ഉപദേശിക്കാനൊന്നും ഞാനാളല്ല പുല്ലൂരാനേ :)
എന്നെക്കാളും തലമൂത്ത ചേട്ടന്മാരൊക്കെയുണ്ടല്ലോ - പുല്ലൂരാന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക.

എനിക്ക് പറയാനുള്ളത് : ചിലപ്പഴൊക്കെ ഓരോന്ന് കാണുമ്പോള്‍ തല ചൂടാ‍കും. കൂളായി നേരിടുക. ജീ‍വിതത്തിലൊരുവട്ടം ഈ വേഷം കെട്ടിയേ മതിയാകൂ!നമ്മളെക്കൊണ്ട് സോള്‍വ് ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും ഈ ലോകത്തുണ്ട്. അതുകൊണ്ട് പ്രശ്നങ്ങളും ടെന്‍ഷനുമൊന്നും അധികം തലയില്‍ വലിച്ച് വയ്ക്കാതിരിക്കുക. ടെന്‍ഷനൊന്നും അടിക്കണ്ട പുല്ലൂരാനേന്ന് പറയാന്‍ വളരെ എളുപ്പമാ. ടെന്‍ഷനൊക്കെ വരും. സാരമില്ല. കല്യാണം കഴിഞ്ഞ് 2-3 ദിവസം ഒക്കെ കഴിഞ്ഞാ‍ല്‍ അത് തന്നെത്താനെ മാറിക്കൊള്ളും.
എന്തുവന്നാലും നേരിടാനുള്ള മനസ്സോടെയാണ് ഞാന്‍ കല്യാണം കഴിക്കാനിറങ്ങിതിരിച്ചത്! വരുന്നത് വരട്ടെ, വരുന്നിടത്ത് വച്ച് കാണാം എന്നു കരുതി ധൈര്യമായി മുന്നേറുക. ദൈവം അനുഗ്രഹിക്കും. ഒക്കെ മംഗളമാ‍യി നടക്കും. ബ്ലോഗില്‍ എല്ലാ‍രോടൊപ്പം ഞാനുമുണ്ടാകും കല്യാണം കൂടാനും സദ്യ വിളമ്പാ‍നും കുരവയിടാനും ഒക്കെ!

 
At 2:36 AM, Blogger വിശാല മനസ്കന്‍ said...

അപ്പോ പുല്ലൂരാനും കെട്ടാന്‍ തീരുമാനിച്ചോ?
പാവം. എന്തൊരു നല്ല ചെക്കനായിരുന്നൂ. കയ്യീന്ന് പോയില്ലേ..!!

പൂല്ലൂരാന്‍ ചുള്ളന് എല്ലാ വിധ ആശംസകളും അഡിമാന്‍സ് ആയി നേരുന്നു. വേളിക്ക് കൂടാന്‍ പറ്റിയില്ലെങ്കിലും ഇവിടേ, ബ്ലോഗില്‍ അലക്കിപൊളിച്ചിരിക്കും!

 
At 3:02 AM, Blogger സിദ്ധാര്‍ത്ഥന്‍ said...

പുല്ലൂരാനു്‌ ആള്‍ ദ ബെസ്റ്റ്‌

തുലാം 8 എന്റെ ജന്മദിനമാണു്‌.
അപ്പൊ നന്നായി വരും.
ഹമാരി ദുആയേം സാഥ്‌ ഹെ.
ഇതിന്റെ അര്‍ഥം വേളിയോടുതന്നെ ചോദിച്ചു കൊള്‍ക.

 
At 3:21 AM, Blogger സങ്കുചിത മനസ്കന്‍ said...

പുല്ലൂരാനേ......
സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതിനും അവള്‍ ഒരു കടല്‍ പന്നിയാണെന്ന് മനസിലാക്കുന്നതിനും ഇടക്കുള്ള സുന്ദരമായ കാലഘട്ടമാണ്‌ പ്രേമം.

കല്യാണം കഴിക്കാത്തവന്‍ രാജാവിനെപ്പോലെ ജീവിച്ച്‌ പട്ടിയെപ്പോലെ മരിക്കും...
കഴിച്ചവന്‍ പട്ടിയെപ്പോലെ ജീവിച്ച്‌ രാജാവിനെപ്പോലെ മരിക്കും.

കല്യാണം കഴിഞ്ഞവന്റെ ജല്‍പനങ്ങളായി കരുതി പൊറുക്കുക.

മുന്നോട്ട്‌...... ധൈര്യപൂര്‍വ്വം.... അല്ലാ പിന്നെ.....
വിശാലേട്ടന്‍ പറഞ്ഞപോലെ....
നല്ലൊരു ചെക്കനായിരുന്നു.....

 
At 3:58 AM, Blogger കണ്ണൂസ്‌ said...

ആശംസകള്‍, പുല്ലൂരാനേ.

അപ്പോ, എന്തൊക്ക്യാ സദ്യവട്ടം? ( എനിക്ക്‌ വേണ്ടിയല്ലാട്ടോ, വക്കാരിക്ക്‌ ചോദിക്കാന്‍ മടിയായിട്ടാ.)

 
At 4:02 AM, Blogger പെരിങ്ങോടന്‍ said...

വേളി പറയുന്നതു (ഹിന്ദി) നമ്പൂരിക്കും, നമ്പൂരി പറയുന്നതു് (കലേഷ് റീമയോടു പറഞ്ഞതുപോലെ, വരമൊഴി, യൂണികോഡ്, ബ്ലോഗ് ഇത്യാദി) വേളിക്കും തിരിയില്യാന്നു വച്ചാല്‍ ബഹുരസായീട്ടോ :) അപ്പൊ നളചരിതം വിശാലായി ആടാംന്നര്‍ഥം. മുത്തശ്യാര്‍നമ്പൂര്യോടോ സുനില്‍ നമ്പൂര്യോടാ ക്കെ ചോദിച്ചോള്ളൂ ഈ മുദ്രകളൊക്കെ എങ്ങന്യാന്നേയ്.. അപ്പൊ പറഞ്ഞുവന്നതെന്താച്ചാല്‍ ഹാപ്പി വേളി! ന്നുവച്ചാല്‍ വേളിയെ ഹാപ്പിയാക്കുക്ക അത്രന്ന്യെ!!!

 
At 4:43 AM, Blogger sami said...

വിവാഹ നിശ്ചയാശംസകള്

സെമി

 
At 4:59 AM, Blogger തണുപ്പന്‍ said...

ആശംസകള്‍ പുല്ലൂരാനേ !!! എടപ്പള്‍ നിന്നും മഞ്ചേരിക്ക് പോകുമ്പോള്‍ കുറ്റിപ്പുറം തിരുന്നവായ വഴി തിരിച്ചാല്‍ നല്ല വിരുന്ന് തരാം.

 
At 5:45 AM, Blogger ജേക്കബ്‌ said...

ആശംസകള്‍.......

 
At 5:49 AM, Anonymous സുനില്‍ said...

പുല്ലൂരേ, ആയിന്യൂണിന് എന്താ പരിപാടി? കളിയോ കച്ചേരിയോ?
പെരിങോടാ, പുല്ലൂരാന്റെ ഇല്ലത്തുതന്നെയുണ്ട്‌ കഥകളിക്കാര്‍, അസ്സല് കത്തിവേഷക്കാര്‍!-സു-

 
At 5:54 AM, Blogger പാപ്പാന്‍‌/mahout said...

പുല്ലൂരാനേ, ആശംസകള്‍, ആശംസകള്‍! ഈ കലേഷ് എഴുതീതൊക്കെ (“വരുന്നത് വരട്ടെ, വരുന്നിടത്ത് വച്ച് കാണാം എന്നു കരുതി ധൈര്യമായി മുന്നേറുക.“) വായിച്ച് “കല്യാണം കഴിക്കുക” എന്നതു ഒരു യുദ്ധം ചെയ്യുന്ന മാതിരി എന്തോ ഏര്‍‌പ്പാടാണെന്നു തോന്നിക്കാണും, ല്ലേ? പേടിക്കണ്ട, യുദ്ധമല്ല ഈ പരിപാടി, ഒരു ലോട്ടറി മാത്രം :) പുല്ലൂരാനും മനീഷയ്ക്കും ഒരുമിച്ച് “ഫഷ്ട് പ്രൈസ്” കിട്ടാന്‍ എന്റെ ആശംസകള്‍.

 
At 6:42 AM, Anonymous അചിന്ത്യ said...

പുല്ലുകുമാരാ, മനീഷകുമാരീ...
ആശംസകള്‍.
രണ്ടും കൽപ്പിച്ചിറങ്ങീല്ല്യേ. ഇനി മുന്നോട്ട് . ഇവടെള്ള ദുഷ്ടസന്തതികള്‍ പേടിപ്പിക്കാന്‍ വല്ലോം പറഞ്ഞാ കാര്യാക്കണ്ടാ.
പുതിയ പുതിയ നല്ല നല്ല പംക്തികള്‍ ണ്ടാവട്ടേ...

ദേവാ..ഡൊണ്ടൂ...ഡോണ്ടൂ...

സ്നേഹം

 
At 6:54 AM, Blogger ബിന്ദു said...

ടെന്‍ഷന്‍ ഒന്നും വേണ്ടന്നേ, ഇത്ര ഭയകരമായ കാര്യമാണെങ്കില്‍ കാര്‍ന്നോന്മാര്‍ ഇതില്‍ കൊണ്ടു പോയി ചാടിക്കുമോ??

"ഞങ്ങളുടെ എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും" :)

 
At 7:12 AM, Blogger കലേഷ്‌ കുമാര്‍ said...

പുല്ലൂരാനേ, ഞാനെഴുതിയത് വായിച്ച് പാപ്പാന്‍ പറഞ്ഞപോലെ ഈ കല്യാണമെന്ന് പറഞ്ഞാല്‍ യുദ്ധം ചെയ്യുന്ന മാതിരി എന്തോ ഏര്‍‌പ്പാടാണെന്നു തോന്നിക്കാണും. ടെന്‍ഷനടിക്കല്ലേ.

എന്റെ സാഹചര്യങ്ങള്‍ അങ്ങനെയൊക്കെയായിരുന്നു. അതുകൊണ്ടാ എനിക്കങ്ങനെയൊക്കെ തോന്നിയത്. ഞങ്ങടെ നാട്ടിലെ കല്യാണം പോലെയല്ലല്ലോ പുല്ലൂരാന്റെ നാട്ടില്.

ചിലപ്പഴോരോന്ന് കാണുമ്പഴൊക്കെ തല ചൂടാകുമെന്ന് പറഞ്ഞത് എന്റെ പ്രകൃതമാണ് - കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് വെറുതേ പോകുന്നത് കാണുമ്പഴും, ഓരോരുത്തരുടെ ആവശ്യമില്ലാത്ത പരാതികളും ചില ഡയലോഗുകളുമൊക്കെ കേള്‍ക്കുമ്പഴുമൊക്കെയാ തല ചൂടാകുന്നത്.

കല്യാണം കഴിഞ്ഞാ‍ല്‍ ബന്ധുബലം കൂടും. അതിന് അതിന്റേതായ ഗുണങ്ങളുണ്ട് (ദോഷങ്ങളും - അത് മൈന്‍ഡ് ചെയ്യണ്ട). ആകെ മൊത്തം ടോട്ടല്‍ - നല്ല കാര്യമാണ്. പുല്ലൂരാനും മനീഷയ്ക്കും ഒരിക്കല്‍ കൂടി എന്റെയും റീമയുടെയും ആശംസകള്‍!

 
At 7:39 AM, Blogger Adithyan said...

പുല്ലൂരാന്‍,
അഭിനന്ദനങ്ങള്‍, ആശംസകള്‍

 
At 8:01 AM, Blogger സു | Su said...

ആശംസകള്‍ :)

 
At 11:35 AM, Blogger സഞ്ജീവ് said...

കൊച്ചേട്ടന്മാരുടെ ഒക്കെ വേളിയും കല്യാണവും ഒക്കെ കഴിഞ്ഞിട്ടുവേണമീ കൊച്ചനിയനൊരു തീരുമാനമെടുക്കാന്‍..
പുല്ലേട്ടാ ഈ ബൂലോകത്തിരുന്ന് എനിക്ക് ഒരു നേര്‍വഴികാട്ടി തരാനാണീ എന്‍റെ ആശംസകള്‍

 
At 5:43 PM, Blogger evuraan said...

ഫാറൂഖ് ബത്സാര എന്ന ഫ്രെഡി മെര്‍ക്കുറി പണ്ട് പാടിയതോര്‍മ്മ വരുന്നു:

Another one bites the dust...

:)

ആശംസകള്‍ പുല്ലൂരാനേ.

 
At 9:49 PM, Blogger സന്തോഷ് said...

ആശംസകള്‍!

 
At 7:24 PM, Blogger യാത്രാമൊഴി said...

മുന്‍‌കൂര്‍ വിവാഹ മംഗളാശംസകള്‍ പുല്ലൂരാനേ..

ഹിന്ദി വശത്താക്കാന്‍ എളുപ്പത്തിന് പഴേ രാമായണ്‍ സീരിയലോ മഹാഭാരത് സീരിയലോ ഡി.വി.ഡി എടുത്തു കാണുക.
അവിടെ നിന്ന് “പരന്തു, ലേകിന്‍, കിന്തു, മഗര്‍“ എന്നിങ്ങനെ പല സുപ്രധാ‍ന പ്രയോഗങ്ങളും കിട്ടും.

ധൈര്യപൂര്‍വ്വം, പേടിക്കാതെ, വിറച്ച് വിറച്ച് മുന്നോട്ട് പോയാലും!

 
At 9:51 AM, Blogger Lib-Info-Space said...

ആശംസകള്‍ പുല്ലൂരാനേ,മനീഷക്കും.

 
At 11:49 PM, Blogger ::പുല്ലൂരാൻ:: said...

എല്ലാവര്‍ക്കും,

ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി നമസ്കാരം

എല്ലാരും വരും വേണം.

 
At 12:23 AM, Blogger യാത്രികന്‍ said...

പുല്ലൂരേ...

കാര്യം നമ്മള്‍ ഇതിനെ പറ്റി നേരത്തെ തന്നെ സംസാരിച്ചിരുന്നെങ്കിലും, ആ വളയം മാറ്റം അങ്ങ്ട്‌ കഴിഞ്ഞിട്ടാവാം ആശംസകള്‍ പറയല്‍ ന്ന് കരുതി ഇരിക്കാര്‍ന്നു.

വിവാഹ നിശ്ചയാശംസകള്‍..

എന്നെ കൊണ്ട്‌ പറ്റുന്ന വിധത്തില്‍ ഞാന്‍ നോക്കിയതാണ്‌ പുല്ലൂരിനെ ഒരു കുഴീ ചാടിക്കാന്‍, കഴിഞ്ഞില്ല. ന്നാലും പ്പോ സന്തോഷായി...

ഒരാള്‍ കൂടി നരകത്തിലേക്ക്‌ ....

മേരാ നംബര്‍ കബ്‌ ആയേഗാ......;)

ഇനിയും എന്നെ മനസ്സിലായില്ല ന്നുണ്ടോ പുല്ലൂരേ...?


യാത്രികന്‍

 
At 1:26 AM, Blogger Vempally|വെമ്പള്ളി said...

പുല്ലൂരാനെ, അയല്പക്കത്തുനിന്നും ഹൃദയപൂര്‍വ്വമായ ആശംസകള്. സാധിക്കുമെങ്കില് ഇതിലെയൊക്കെ വരുക.

 
At 1:32 PM, Blogger ഇടിവാള്‍ said...

എന്റെ ഈ ബൂലോഗത്തിലെ.. ആദ്യ പോസ്റ്റിങ്ങിനു.. ആദ്യ വെല്‍ക്കമടിച്ച പുല്ലൂരാനോട്‌......

വൈകീന്നറിയാം.. ന്നാലും, ഒരു പുത്യേ ആളല്ലേന്നങ്ങട്‌ വിചാരിച്ച്‌ ഷെമിക്ക്യാട്ടോ !
നമോവാകം !

ഭാവി ജീവിതത്തിനൊരായിരം നന്മകള്‍ നേര്‍ന്ന്!!!!

 
At 6:17 AM, Blogger readersdais said...

പുല്ലൂരാന്റെ ജീവിതതിലെ ഒരു പുതു വസന്തം പുലരാന്‍ എന്റെ അഷംസകല്‍,പിനെ ബ്ലൊഗ് തുദങന്‍ സഹായിചതിനും നനി,പക്ഷെ വീന്ദും ഒരു പ്രഷ്നം ഞന്‍ നനി പ്രകാഷതിനയി എന്റെ സ്വന്തം മല്യാലം ബ്ലൊഗില്‍ നിന്നും അയക്കാന്‍ നൊക്കിയിട്ട് പട്ടുനില്ല,പക്ഷെ blogsearch ചെയുംബൊല്‍ കിട്ടുന്നുന്ദു,ബ്ലൊഗിന്റെ പെരു സൂപ്ര്സ്റ്റാര്‍

 
At 2:31 AM, Blogger readersdais said...

പുല്ലൂരന്റെ ജീവിതതിലെ വസന്തം പുലരാന്‍ ഒരായിരം അഷംസക്ല്,എന്നെ മലയാലത്തില് ബ്ലൊഗന്‍ സഹായിചതിനു നനി,പക്ഷെ വീന്ദും ഒരു problem ഞാന് ബ്ലൊഗ് തുദങി സുപ്ര്സ്റ്റാര് എന്ന് പെരില്‍ ഞന്‍ search ചെയ്തു കാന്നുക്യും
ചെയ്തു ഇപ്പൊഴും കാന്നാന് പട്ടുന്നുന്ദു,പക്ഷെ ഞാന്,അതില് നിന്നും comments അയകാന് നൊക്കിയിട്ടു പട്ടുനിലാ,അതില് login ചെയാനും പറ്റുനില,എന്താ ചെയ്യാ വാര്രിയര്രെ!......

 
At 2:52 AM, Blogger ::പുല്ലൂരാൻ:: said...

readersdais,
പ്രശ്നം എന്താണെന്നു എനിക്കു ശരിക്കും മനസ്സിലായില്ലല്ലോ... പ്രശ്നം സോള്‍വ്‌ ചെയ്യാന്‍ സഹായിക്കാനായി ഇവിടെ ധാരാളം പേര്‍ ഉണ്ട്‌
വക്കാരി.. ആദിത്യോ.. ശനിയോ.. കൂയ്‌..

ഇദ്ദേഹത്തെ ഒന്നു സഹായിക്കൂ

 
At 2:52 AM, Blogger ഗന്ധര്‍വ്വന്‍ said...

വേളിക്കു വെളുപ്പാം കാലം....
റിഡര്‍ ഡൈസിന്റെ അഷംസകള്‍ വഴിയാണു വേളി വ്രുതാന്തമറിഞ്ഞതു.
ബ്ലോഗിലെ ആദ്യത്തേതു ഒരു കല്യാണമായിരുന്നു. ഇനി വേളി. അടുത്തതു മിക്കവാറും ഒരു നിക്കാഹാകാനാണു സാദ്ധ്യത (ഇബ്രു , ഡ്രിസില്‍, ആരിഫ്‌...) .

എന്തായാലും എല്ലാം സ്വര്‍ഗത്തു വച്ചു തന്നെ നടക്കുന്നു. അതായതു ജന്നത്തുല്‍ ഫിര്‍ദൗസില്‍. അമ്പിളി മണവാട്ടിയായി മനിഷ , വിദുവദനയായി പുല്ലൂരാന്റെ കൈപിടിക്കുന്ന മുഹുര്‍ത്തത്തിനായി ബ്ലോഗരെല്ലാം നിര്‍നിമേഷരായി കാത്തിരിക്കുന്നു.

ഭാവുകങ്ങള്‍.

 
At 3:53 AM, Blogger ::പുല്ലൂരാൻ:: said...

ഗന്ധര്‍വരേ... ആശംസകള്‍ക്കു നന്ദി നമസ്കാരം..

വരണം ട്ടോ.. മറക്കരുത്‌

 
At 4:04 AM, Blogger അരവിന്ദ് :: aravind said...

വൈകിപ്പോയോ..
ഏയ്!!

പുലൂര്‍സ്...ആശംസകള്‍ ആശംസകള്‍!! :-))

 
At 4:08 AM, Blogger വിശാല മനസ്കന്‍ said...

‘എന്റെ അഷംസകല്‍,പിനെ ബ്ലൊഗ് തുദങന്‍ സഹായിചതിനും നനി,പക്ഷെ വീന്ദും ഒരു പ്രഷ്നം ഞന്‍ നനി പ്രകാഷതിനയി എന്റെ സ്വന്തം മല്യാലം ബ്ലൊഗില്‍ നിന്നും അയക്കാന്‍ നൊക്കിയിട്ട് പട്ടുനില്ല‘

എന്നെയങ്ങ് കൊല്ല്‌!!

(തമാശയാണേ..എക്കെ ശരിയാവും)

 
At 4:09 AM, Blogger വല്യമ്മായി said...

ആശംസകള്‍ ഒരായിരമായിരം

 
At 5:12 AM, Blogger ആനക്കൂടന്‍ said...

പുല്ലൂരാനെ, ആശംസകള്‍...

 
At 5:38 AM, Blogger സു | Su said...

കലേഷിന്റെ കല്യാണം മിസ്സായി. ഇനി പുല്ലൂരാന്റെ വേളിക്ക് എന്തായാലും പോകാന്‍ തീരുമാനിച്ചു. അവിടെ ആരൊക്കെ ഉണ്ടാകും? ഉള്ളവരെയൊക്കെ കാണാം.

 
At 9:51 AM, Blogger ::പുല്ലൂരാൻ:: said...

സൂ ... വരണം ട്ടോ.. തീര്‍ച്ചയായിട്ടും ..!!

അരവിന്ദാ... ഏയ്‌ വൈകീട്ടൊന്നും ഇല്ല്യാ..
ആനക്കുട്ടാ .. വല്ല്യമ്മായി .. നന്ദി നമസ്കാരം

 
At 11:46 PM, Blogger readersdais said...

hi!
readers dais here,i thought i started a blog in malayalam,c im not good in computers,i think i created a blog,i can veiw it as i had bookmarked it the day i created it,but not able to sent comments from that blog,its name is
സുപര്ര്സ്റ്റാര്‍,but now its showing, a/c not valid,wat to do bosss.........help..................

 
At 12:03 AM, Blogger അഗ്രജന്‍ said...

ആശംസകള്‍ പുല്ലൂരാനേ, ആശംസകള്‍

വെറുതെ ആള്‍ക്കാര്‍ അതുമിതും പറഞ്ഞു പേടിപ്പുക്കുന്നതല്ലേ. ചുമ്മാതാ, ആകാശം വീഴുന്നെന്നു കരുതി ആരെങ്കിലും മുട്ടിട്ട് താങ്ങോ? ഹല്ലാ പിന്നെ.

ഇനിയിപ്പോ മധുവിധു നാളുകളെ കുറിച്ചുള്ള ടെന്‍ഷനാണെങ്കില്‍ അതൊട്ടും വേണ്ട... പോത്തിന്‍ കുട്ടിക്കൊക്കെ നീന്താനറിഞ്ഞിട്ടാണോ.. വെള്ളത്തില്‍ വീണാല്‍ അതങ്ങട്ട് നീന്തും - അത്ര തന്നെ.. :)

 
At 6:36 AM, Blogger കരീം മാഷ്‌ said...

മഞ്ചേരീന്ന്‌ ഒന്നു വിളിച്ചാ കേക്കണാ ദൂരത്താ ഇരുമ്പുഴി. ഓക്ടൊബറില്‍ ഞാനും അവിടെയുണ്ടാവും. കാണാം

 
At 9:31 AM, Blogger സമയംകൊല്ലി said...

hello oru manjerikkaran thannai
karikkad aduhu avoom ley ee illam
issi poothi indu veli koodan
pakshe pachakkari pathyam alla
2 levenum
pinne kadichu parikkan enthenkilum
sheelam ayi poi ishta
appo velinte details onnu
aryikka
athava vilikkan pattilla nnu vecha
sarva mangalangum
everkkum
loko..samastaha...
kjjayaraj40@sancharenet.in

 
At 12:34 AM, Blogger ഇത്തിരിവെട്ടം|Ithiri said...

പുല്ലൂരാനും മനീഷക്കും ഒരായിരം ആശംസകള്‍

 

Post a Comment

<< Home