Monday, July 17, 2006

കവിതകള്‍

എന്റെ കയ്യിലുള്ള ചില കവിതകള്‍ ഇതാ ഇവിടെ ഇടുന്നു


മനസ്വിനി
കാവ്യനര്‍ത്തകി
ആ പൂമാല
മാമ്പഴം
ആലായാല്‍ തറ വേണം
വീണപൂവ്‌
ആത്മരഹസ്യം
ഗോതമ്പുമണികള്‍
കല്യാണസൌഗന്ധികം
ഒമ്പതുപേരവര്‍..
ആത്മാവില്‍ ഒരു ചിത

കൃഷ്ണപക്ഷത്തിലെ പാട്ട്‌

‌താടക

സമര്‍പ്പണം: കുടിയന്‌ --
ഇതൊക്കെ കുടിയന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്‌ ട്ടോ

23 Comments:

At 3:41 PM, Blogger അനംഗാരി said...

പുല്ലൂരാ നന്ദി..ഇതില്‍ ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ടതു ഗോതമ്പുമണികളാണു്. എതായാലും ഞാന്‍ ചൊല്ലാന്‍ ശ്രമിക്കാം. പുല്ലൂരാ....അച്ഛനെ പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മാ എന്ന കവിത കേട്ടിട്ടുണ്ടോ...ഉണ്ടെങ്കില്‍ ഇവിടെ പകര്‍ത്തുക....ആരുടെയെങ്കിലും കൈയില്‍ ഉണ്ടെങ്കില്‍ ( ഉമേഷ്ജി. പെരിങ്ങോടര്‍,മന്‍ജിത്, പാപ്പാന്‍ തുടങ്ങിയവര്‍ പ്രത്യേകിച്ചും) കിട്ടിയാല്‍ നന്ന്..

 
At 4:30 PM, Blogger Adithyan said...

പുല്ലൂരാനേ ഒരുപാട് നന്ദി... :)

ചോദിയ്ക്കുന്നവനൌചിത്യമില്ലെന്നാളല്ലോ - ക്രിഷ്ണപക്ഷത്തിലെ പാട്ടുണ്ടോ?

 
At 5:22 PM, Blogger ബിന്ദു said...

കുടിയന്‍ ചോദിച്ച കവിത ഞാനും കേട്ടിട്ടുണ്ട്‌. 'അച്ഛനോടമ്മിണി ടീച്ചര്‍ പറഞ്ഞു പഠിക്കാന്‍ മിടുക്കനീ കള്ളന്‍...' അയ്യോ കവിയുടെ പേരു നാവിന്‍ തുമ്പത്തുണ്ടല്ലൊ... ആര്‍ക്കെങ്കിലും കിട്ടിയാല്‍ ഇടണേ.. പ്ലീസ്‌..
(കാക്കനാടന്‍? )

 
At 5:26 PM, Blogger ഉമേഷ്::Umesh said...

കാക്ക നാടന്‍കഥയെഴുതുന്ന ആളല്ലേ? :-)

അങ്ങേര്‍ക്കു കവിതയും വഴങ്ങുമോ?

 
At 5:26 PM, Anonymous Anonymous said...

മധുസൂദനന്‍ നായരുടെ കര്‍ണ്ണന്‍ കിട്ടാന്‍ വഴിയുണ്ടോ?ഒത്തിരി തിരഞ്ഞിരുന്നു,കിട്ടിയില്ല.

-പാറു.

 
At 6:01 PM, Blogger Kuttyedathi said...

കൊള്ളാമല്ലോ, പുല്ലൂരിന്റെ കളക്ഷന്‍. ഇപ്പൊളാ കണ്ടതു. നന്ദി പുല്ലൂരാനേ.

മധുസൂദനന്‍ നായരുടെ ‘ഗാന്ധി’ ഉണ്ടോ , പുല്ലൂരാനേ ? ആരുടെയെങ്കിലും കയ്യില്‍, ലിറിക്സ് എങ്കിലും ഉണ്ടെങ്കില്‍ സഹായിക്കണേ .

 
At 8:16 PM, Blogger വഴിപോക്കന്‍ said...

ആ കവിത ഞാനും അന്വേഷിയ്ക്കുന്നു കുറച്ച്‌ നാളായി..

ഓര്‍മയുള്ള ഇത്തിരി ചേര്‍ക്കട്ടെ

അച്ഛനേ പോലൊരു കള്ളനാണെന്നെന്നെ
ആദ്യം വിളിച്ചതെന്നമ്മ

അമ്മിഞ്ഞപ്പാലു നുകരുന്ന കുഞ്ഞിനെ അമ്മ വിളിയ്ക്കുന്നു കള്ളന്‍

ഓട്ടത്തില്‍ ചാട്ടത്തില്‍ ഒന്നാമനായപ്പോള്‍
കൂട്ടുകാര്‍ വാഴ്ത്തുന്നു കള്ളന്‍

അച്ഛനോടമ്മിണി റ്റീച്ചര്‍ പറഞ്ഞൂ
പഠിയ്ക്കാന്‍ മിടുക്കനീ കള്ളന്‍

 
At 9:11 PM, Blogger ചാക്കോച്ചി said...

ആ കള്ളന്‍ അയ്യപ്പപണിക്കര്‍ അല്ലേ?

 
At 11:46 PM, Blogger ::പുല്ലൂരാൻ:: said...

ആദിത്യാ ഒന്നു തപ്പി നോക്കട്ടേ..

നമ്മുടെ ശനിയന്‍ സാറിന്റെ കയ്യില്‍ നിന്നും ആണ്‌ എനിക്കു കുറേ കവിതകള്‍ കിട്ടിയത്‌

 
At 12:06 AM, Blogger ::പുല്ലൂരാൻ:: said...

ആദ്ത്യാ ദാ പിടിച്ചോളൂ..
കൃഷ്ണപക്ഷത്തിലെ പാട്ട്‌

 
At 12:21 AM, Blogger സു | Su said...

എന്തിനിന്നും പൂത്തു
അന്യന്‍
ആരോട് യാത്ര പറയേണ്ടൂ
രാഗോപഹാരം
സ്പന്ദിക്കുന്ന അസ്ഥിമാടം
രമണന്‍
ശാന്ത
മാമ്പഴം
ഗാന്ധി (ആരാണ് ഗാന്ധി )
നാറാണത്ത് ഭ്രാന്തന്‍
പെങ്ങള്‍(കുഞ്ഞേടത്തി)

തുടങ്ങിയ പല കവിതകളും ഇവിടെ ഒരു സി.ഡി യില്‍ ഉണ്ട്. 40-41 എണ്ണം ഉണ്ട്.(പ്ലീസ്... എല്ലാം കേട്ട് നോക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത് ;)

 
At 9:46 AM, Blogger സന്തോഷ് said...

ഒരു റിക്വസ്റ്റ് കൂടി: താടക എന്ന ദ്രാവിഡ രാജകുമാരി

 
At 9:49 AM, Blogger Adithyan said...

താങ്ക്യൂ വെരി മച്ച് പുല്ലൂരാന്‍...
വീട്ടില്‍ പോയി കേട്ടു നോക്കണം.

 
At 10:13 AM, Blogger പെരിങ്ങോടന്‍ said...

പുല്ലൂരാനെ ചങ്ങമ്പുഴയുടെ ആത്മരഹസ്യം ലിങ്കിലെന്തോ തകരാറുണ്ടെന്നു തോന്നുന്നു. 404 കിട്ടുന്നു. സന്തോഷെ, താടകയെ കിട്ടിയില്ലെങ്കില്‍ പറയൂ, എന്റെ കൈവശമുണ്ടെന്നാ ഓര്‍മ്മ.

 
At 10:16 AM, Blogger പെരിങ്ങോടന്‍ said...

കേള്‍ക്കേണ്ട ഒരു കവിതയാണു ‘മേഘങ്ങളെ കീഴടങ്ങുവിന്‍’ കുടിയന്‍ പാടിയതു കേട്ടാലും നന്നാവും (അങ്ങേര്‍ പക്ഷെ അതിതുവരെ പാടിയിട്ടില്ല)

 
At 5:46 PM, Blogger Adithyan said...

കൃഷ്ണപക്ഷം കേള്‍ക്കുന്നു. ഒരുപാടിഷ്ടമുള്ള ഒന്ന്‍. നന്ദി, ഒരുപാട് :)

പിന്നെ...ചുമ്മാ... “സാന്താള്‍ നര്‍ത്തകര്‍”... ഇല്ലാരിയ്ക്കും അല്ലെ?... എനിക്കറിയാം... ഞാന്‍ ചുമ്മാ... വെണ്ട... :)

 
At 9:50 PM, Blogger കണ്ണൂസ്‌ said...

സാന്താള്‍ നര്‍ത്തകര്‍, മേഘങ്ങളേ കീഴടങ്ങുവിന്‍, താടക എന്ന ദ്രാവിഡ രാജകുമാരി എന്നീ കവിതകള്‍ ഒക്കെ മലയാള വേദിയിലുണ്ടല്ലോ.

 
At 1:07 AM, Blogger ::പുല്ലൂരാൻ:: said...

പെരിങ്ങോടാ..
ലിങ്ക്‌ ശരിയാക്കിയിട്ടുണ്ട്‌

താടക ഉണ്ടല്ലോ.. ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌

 
At 5:26 PM, Blogger Adithyan said...

കണ്ണൂസ് താങ്ക്സ് :)

 
At 7:24 PM, Blogger Marthyan said...

പുല്ലൂരാനെ നല്ല കളക്ഷന്‍ :) നന്ദി

 
At 6:57 AM, Blogger വക്കാരിമഷ്‌ടാ said...

എല്ലൂരാനേ, പുല്ലൂരാനേ, നടയാനേ, ഇരിയാനേ, അതിയാനേ... വളരെ വളരെ നന്ദി. എല്ലാം ഇറക്കുമതിച്ചു. ചുങ്കം വല്ലതും വേണോ :)

 
At 8:24 AM, Blogger വക്കാരിമഷ്‌ടാ said...

എനിക്ക് പുല്ലൂഴ്‌സിന്റെ പേജില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്:

The site is always under construction!! please visit after sometime.

അലക്കൊഴിഞ്ഞിട്ട് നേരമില്ലെന്നു പറഞ്ഞതുപോലെ കണ്‍‌സ്‌ട്രക്ഷന്‍ കഴിഞ്ഞിട്ട് നേരമില്ല അല്ലേ :)

 
At 8:48 PM, Blogger Adithyan said...

പുല്ലൂരാനേ, വേളീടെ തിരക്കിലാണെന്നറിയാം... എന്നാലും എടക്ക് ഓരോ പോസ്റ്റൊക്കെ... :)

 

Post a Comment

<< Home