വേളി ദിവസം എങ്ങനെയെങ്കിലുമൊന്ന് വേഗമാവണേയെന്നാഗ്രഹിക്കുന്ന പുല്ലൂരാന്റെ ഈ ഓണത്തിന് തീര്‍ത്തുമൊരു റൊമാന്റിക്ക് സ്പര്ശമുണ്ടാവും. ഓണം വേളിയ്ക്ക് മുന്പായിപ്പോയല്ലോ എന്ന പരിഭവവുമുണ്ടാകും. പുല്ലൂരാനും, ആ ഹൃദയത്തിന്റെ അനതര സൂക്ഷിപ്പുകാരിയ്ക്കും എന്റെ ഓണാശംസകള്‍.
ഞാൻ പുല്ലൂരാൻ:
മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്തുള്ള എളംകൂർ എന്ന ഗ്രാമത്തിൽ ജനനം. നാലാം ക്ലാസ് വരെ ഇല്ലത്തിനടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ പഠനം. പിന്നെ പത്താം ക്ലാസ് വരെ അമ്മാത്തടുത്തുള്ള ഹൈസ്കൂളിലും. മലപ്പുറം ഗവണ്മെന്റ് കോളേജിൽ നിന്നും ഫസ്റ്റ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രി പൂർത്തിയാക്കി; പിന്നെ കൊല്ലം ടി.കെ.എം കോളേജിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം; അതിനുശേഷം ചെന്നൈ/മദ്രാസ് ഐ.ഐ.ടി യിൽ നിന്നും ബിരുദാനന്തര ബിരുദം. ഇപ്പൊ ജർമ്മനിയിലെ ഒരു സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയാണ്.
മലയാളത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന മറ്റൊരു പ്രവാസി.
6 Comments:
പുല്ലൂ ഇതെവിടായിരുന്നു?.ഓണാശംസകള്‍.
പുല്ലൂര്ജ്ജീ, ഓണാശംസകള്‍. സമയമിങ്ങടുക്കുകയാണല്ലോ. എവിടെവരെയായി തയ്യാറെടുപ്പുകള്‍?
സദ്യ, പന്തല്‍, തുണി, മണി.... :)
ഓണാശംസകള്‍
പുല്ലൂരാഞ്ചേട്ടാ,
ആളെ എനിക്ക് മനസ്സിലായി ട്ടോ. എളങ്കൂര്‍ അല്ലേ ഇല്ലം? ഉണ്ണിമാമയേയും ജയശ്രീ (ടീച്ചര്‍,കഥകളി) ഓപ്പോളെയും ഞാന്‍ നന്നായി അറിയും.ശരിയാണെങ്കില്‍ മെയില്‍ അയയ്ക്കൂ.
വേളി ദിവസം എങ്ങനെയെങ്കിലുമൊന്ന് വേഗമാവണേയെന്നാഗ്രഹിക്കുന്ന പുല്ലൂരാന്റെ ഈ ഓണത്തിന് തീര്‍ത്തുമൊരു റൊമാന്റിക്ക് സ്പര്ശമുണ്ടാവും. ഓണം വേളിയ്ക്ക് മുന്പായിപ്പോയല്ലോ എന്ന പരിഭവവുമുണ്ടാകും. പുല്ലൂരാനും, ആ ഹൃദയത്തിന്റെ അനതര സൂക്ഷിപ്പുകാരിയ്ക്കും എന്റെ ഓണാശംസകള്‍.
എല്ലാവര്ക്കും നന്ദി. ആശംസകള്‍ക്കു നന്ദി..
കുടിയാ.. ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട്.
കൈത്തിരി.. നന്ദി നമസ്കാരം
വക്കാരി.. കാര്യങ്ങള്‍ ഒക്കെ നന്നായി നടക്കുന്നു തയ്യാറെടുപ്പ് നന്നായി പോകുന്നു.
ദില്‍ബാ... അതു തന്നെ. അപ്പൊ ആളെ മനസ്സിലായി ല്ലെ..
പരസ്പരം..
ആശംസകള്‍ക്ക് നന്ദി.
Post a Comment
<< Home