Sunday, September 17, 2006

ചില ചിത്രങ്ങള്‍

കുറേ ദിവസമായി യാതൊരു ആക്റ്റിവിറ്റി ഇല്ലാത്തതുകൊണ്ട്‌ ബ്ലോഗ്‌ അടിച്ച്‌ പോവോ ന്ന്‌ ഒരു പേടി..

അപ്പോളാ കൈപ്പള്ളിയുടെ "മയില്‍" -നെ കാണുന്നത്‌.. ന്നാ പിന്നെ എന്റെം വക കിടക്കട്ടെ ചില മയില്‍ ചിത്രങ്ങള്‍ ന്ന്‌ കരുതി.

ഇത്‌ ഞാന്‍ രണ്ട്‌ മാസം മുമ്പ്‌ പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോ/വാര്‍ഷോ (Warsaw) -യില്‍ പോയപ്പോ അവിടുത്തെ പ്രസിദ്ധമായ ലഷെങ്കി പാര്‍ക്കില്‍ (Lazienki Park) നിന്നും എടുത്തതാണ്‌!


-----------------------------------------------------------------------


18 Comments:

At 3:23 AM, Blogger പയ്യന്‍സ് said...

പുല്ലൂരാനേ തകര്‍പ്പന്‍ ഫോട്ടോസ്. ക

ഴിഞ്ഞ ദിവസം എറണാകൂളത്തു നിന്ന് കോഴിക്കോട്ടേക്ക് ട്രെയിനില്‍ പോകൂംപോള്‍ ഷൊറ്‍ണൂര്‍ കഴിഞ്ഞ ഉടനെ ഒരിടത്ത് ഒരൂ മയില്‍ പീലി വിരിച്ച് നില്‍ക്കൂന്നത് കണ്ടു.
മിന്നായം പോലൊര് കാഴ്ച. ഒരാഴത്തേയ്ക്ക് ആ കാഴ്ച കണ്ണില്‍ നിന്നിര്ന്ന്

 
At 3:55 AM, Blogger പെരിങ്ങോടന്‍ said...

കല്യാണത്തിന്റെ തിരക്കിനിടയിലാണോ ആന‘മയിലൊ’ട്ടകം കളി ;)

 
At 4:05 AM, Blogger ഡാലി said...

പുല്ലൂസ്, ഇതെന്താ കഥ! ഒരു പൂ കാണിക്കുമ്പോള്‍ ഒരു പൂക്കാലം കാട്ടി പേടിപ്പിക്കേയ്...

 
At 5:11 AM, Blogger മുരളി വാളൂര്‍ said...

മയിലെന്നാല്‍ ഒരൊന്നൊന്നര മയിലാണേ... കഴിഞ്ഞമാസം ഇവിടെ ഖത്തറില്‍ ഞങ്ങള്‍ ഷഹാനിയ എന്ന സ്ഥലത്ത്‌ ഒരു ഷൈഖിന്റെ ഫാം ഹൗസില്‍ പോയി, തിരിച്ചു പോരുമ്പോള്‍ അവിടെ എത്ര മയിലുകളെയാണ്‌ കണ്ടത്‌ എന്നതിന്‌ കണക്കില്ല. ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതോര്‍ത്തു പോയി.

 
At 6:10 AM, Anonymous സുനില്‍ said...

ആശംസകള്‍ പുല്ലൂരാനേ -സു-

 
At 12:56 PM, Blogger അനംഗാരി said...

പുല്ലൂ, എനിക്കൊരു മയില്‍‌പ്പീലിയുടെ പടം ഇ-തപാല്‍ ചെയ്യൂ. എനിക്കിതു കണ്ടിട്ട് കൊതി വരുന്നു. anamgari@gmail.com

 
At 5:44 PM, Blogger പുള്ളി said...

മയിലുമായിട്ട്‌ ഒരു വാര്‍സോ സഖ്യത്തിലേര്‍പ്പെടാമായിരുന്നില്ലേ?
കിണ്ണങ്കാച്ചി ഫോട്ടോസ്‌...

 
At 6:19 PM, Blogger Adithyan said...

പുല്ലൂരാനേ, അത്യാഡംബരം ഫോട്ടോസ്... :)

 
At 4:52 AM, Blogger ജേക്കബ്‌ said...

അടിപൊളി ഫോട്ടോസ്...

 
At 6:01 AM, Blogger താര said...

ഹായ്, ഈ മയിലിനെന്തൊരു ഭംഗിയാ....നല്ല ഫോട്ടോസ്. ഏതാ ഡെസ്ക്ടോപ്പിലിടണ്ടേന്നുള്ള കണ്‍ഫ്യൂഷനിലാ ഞാന്‍.:)

 
At 6:20 AM, Blogger കരീം മാഷ്‌ said...

എന്നാ കല്ല്യാണം.
അന്നു ഒക്‌ടോബറില്‍ ഞാനും കാണും മഞ്ചേരിയില്‍. വിളിക്കാന്‍ മറക്കണ്ട. ഓന്നു കാണാലോ
tkkareem@gmail.com

 
At 6:32 AM, Blogger ബിന്ദു said...

പുല്ലൂര്‍‌.. നല്ല ഫോട്ടോ, ആ പീലി കാണാന്‍ നല്ല രസമുണ്ട്.:)
ഒരു കാര്യം മറന്നോ? ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍‌ഷം ആയിരിക്കുന്നു. ആശംസകള്‍!!
ബ്ലോഗില്‍ വന്ന കാലത്തൊരു ബ്ലോഗ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ എനിക്കും വാര്‍ഷികം ആഘോഷിക്കാമായിരുന്നു, പറഞ്ഞിട്ടെന്താ കാര്യം അല്ലേ(നെടുവീര്‍പ്പ്);).

 
At 11:50 PM, Blogger ::പുല്ലൂരാൻ:: said...

ബിന്ദു ഓപ്പോളേ..

ഒരു വര്‍ഷം ആയത്‌ ഓര്‍ത്തില്ല...അപ്പോ എനിക്ക്‌ അഭിനന്ദനങ്ങള്‍...!!!

ഓര്‍മ്മിപ്പിച്ചതിനും ആശംസിച്ചതിനും നന്ദി ട്ടോ..

കരീം മാഷേ ക്ഷണം വിട്ടിട്ടുണ്ട്‌..

ബൂലോഗത്തിലെ എല്ലാവരേയും ക്ഷണിക്കുന്നുണ്ട്‌... വെഡ്ഡിങ്‌ കാര്‍ഡ്‌ പ്രിന്റ്‌ ചെയ്തത്‌ സ്കാന്‍ ചെയ്‌ത്‌ കിട്ടാന്‍ വേണ്ടി കാത്തിരിക്കാ...

 
At 12:04 AM, Blogger സു | Su said...

ഒന്നാം വാര്‍ഷിക ആശംസകള്‍ പുല്ലൂരാനേ :)

ഒക്ടോബറില്‍ കാണാം.

 
At 7:35 AM, Blogger ::പുല്ലൂരാൻ:: said...

സൂ... കാണാം...
ഒരു എഴുത്ത്‌ വിട്ടിരുന്നു.. കിട്ടി ന്ന്‌ വിചാരിക്കുന്നു..

 
At 7:48 AM, Blogger സു | Su said...

കിട്ടി. :)

qw_er_ty

 
At 5:52 AM, Blogger shefi said...

me also one pravasi have manjeri background. my high school and predegree were in manjeri
HMYHS and NSS

i am from padinhattummuti near pallippuram.

oru elankooran smrithi post cheyyooo

 
At 1:34 PM, Blogger ashref said...

pulloora eeeeeeeeee mayilonnum HMYHS LE PAYAYA MAYILUKALKOPAMETHILLA NEE EVIDE POYI KANDALUM ATHILE VALLA PARANKI MAVIN THOTTAM PHOTOYUNDO KAYYIL OLD HMYHS STDENT ASHREF AREACODE

 

Post a Comment

<< Home