Tuesday, October 03, 2006

വേളി ക്ഷണം!

എന്റെ വേളി(വിവാഹം) -ടെ ക്ഷണം എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കുമായിട്ട്‌ ഇവിടെ ഇടുന്നു (ഇംഗ്ലിഷിലും മലയാളത്തിലും !). സ്കാന്‍ ചെയ്ത്‌ കിട്ടാന്‍ കുറച്ച്‌ താമസം ഉണ്ടായതുകൊണ്ടാണ്‌ ഇത്‌ ഇവിടെ ഇടാന്‍ വൈകിയത്‌. അപ്പൊ എല്ലാവരും വരണം ട്ടോ. ഞങ്ങളെ അനുഗ്രഹിക്കണം. എല്ലാവരുടെയും അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയോടെ

സസ്നേഹം,
‍സ്വന്തം പുല്ലൂരാന്‍


64 Comments:

At 7:09 AM, Blogger ::പുല്ലൂരാൻ:: said...

എന്റെ വേളി(വിവാഹം) -ടെ ക്ഷണം എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കുമായിട്ട്‌ ഇവിടെ ഇടുന്നു (ഇംഗ്ലിഷിലും മലയാളത്തിലും !). സ്കാന്‍ ചെയ്ത്‌ കിട്ടാന്‍ കുറച്ച്‌ താമസം ഉണ്ടായതുകൊണ്ടാണ്‌ ഇത്‌ ഇവിടെ ഇടാന്‍ വൈകിയത്‌. അപ്പൊ എല്ലാവരും വരണം ട്ടോ. ഞങ്ങളെ അനുഗ്രഹിക്കണം. എല്ലാവരുടെയും അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയോടെ

സസ്നേഹം,
‍സ്വന്തം പുല്ലൂരാന്‍

 
At 7:14 AM, Anonymous Anonymous said...

ഹായ്! ആശംസകള്‍!
ഭാര്യയയെ പൊന്നു പോലെ നോക്കണം. ശീമാട്ടീലും ജയലക്ഷ്മീലും എല്ലാ മാസവും കൊണ്ടോണം. എല്ലാ രണ്ട് ആഴ്ചയും കൂടുമ്പൊ ഒരു സിനിമാ കാണിക്കണം. ഇത്രേയുള്ളൂ ഒരു നല്ല വിവാഹ ജീവിതത്തിന് വേണ്ട ഗുണങ്ങള്‍ :-)

ഈ മന എന്നൊക്കെ പറ്യണാത് വീട്ടുപേരാണൊ, അതോ ശരിക്കും ഈ സിനിമേ കാണണാ മനയാണൊ? ഞാന്‍ ഇന്നേ വരെ ഒരു മന കണ്ടിട്ടില്ല.. :(

 
At 7:17 AM, Blogger പാര്‍വതി said...

അനുഗ്രഹങ്ങളും സുകൃതങ്ങളും നിറഞ്ഞ ഒരു ദാമ്പത്യം മനസ്സ് നിറഞ്ഞ് ആശംസിക്കുന്നു.

-പാര്‍വതി.

 
At 7:20 AM, Blogger ബിന്ദു said...

അനുഗ്രഹവും ആശീര്‍വാദവും എപ്പോഴും ഉണ്ടാവും.:)ഇനി കുറച്ചു ദിവസങ്ങളേ ഉള്ളൂ അല്ലേ? നല്ലതു വരട്ടെ എന്നു മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു.

 
At 7:23 AM, Blogger അനംഗാരി said...

പുല്ലൂരാ, ഒക്ടോബര്‍ 25. എന്റെ ജീവിതത്തെ മാറ്റിമറിച്ച ദിവസം. അന്നായിരുന്നു എന്റെ വിവാഹം.എല്ലാ ആശംസകളും.
ഓ;ടോ:ഇഞ്ചി പറഞ്ഞപോലെ ശിമാട്ടിയിലും,ജയലക്ഷ്മിയിലും ഒന്നും പോകല്ലെ.പിന്നെ അവിടെ പൊറുതിയാവും പെണ്ണുങ്ങള്‍.പോക്കറ്റും കാലിയാവും. പിന്നെ എല്ലാ ദിവസവും, രാവിലെ ഇത്തിരി കഞ്ഞി കൊടുക്കണം. അതു കുടിച്ച് ആദ്യം ഊര്‍ജ്ജം വെക്കട്ടെ. നല്ല ക്ഷീണം കാണും രാവിലെ.

 
At 7:37 AM, Blogger ജേക്കബ്‌ said...

ആശംസകള്‍...

 
At 8:00 AM, Blogger ഡാലി said...

പുല്ലൂസ്: എല്ലാ ഭാവുകങ്ങളും. ആയുഷ്മാനും, സൌഭാഗ്യവതിയും ആയി ആയുഷ്കാലം സുഖമായി കഴിയുക.

എന്തൊക്കെ സംഭവിച്ചാലും 5 മിനുട്ടില്‍ കൂടുതല്‍ പിണങ്ങി ഇരിക്കില്ല എന്ന ഒരു തീരുമാനം എടുക്കൂ എന്നൊരു ഉപദേശം ഫ്രീ.

 
At 9:09 AM, Blogger .::Anil അനില്‍::. said...

ആശംസകള്‍!

 
At 11:24 AM, Blogger ഷാജുദീന്‍ said...

ഇതില്‍ നല്ല സുഹൃത്ത് ഡാലിയാണ്, ഇഞിപ്പെണ്ണിന്റെ ഉപദേശം ചെവിക്കൊള്ളല്ലെ പുല്ലൂരാനേ.
ഡാലിയുടെ ഉപദേശം നടപ്പാക്കൂ. അഞ്ചു മിനിറ്റെന്നത് അഞ്ചു മണിക്കൂറായാലും വിരോധമില്ല.
ആശംസകള്‍

 
At 12:33 PM, Blogger മീനാക്ഷി said...

ആശംസകള്‍...

 
At 12:36 PM, Blogger അരവിന്ദ് :: aravind said...

പുല്ലൂരേ...
ഭാര്യ എല്ലൂരാതെ സൂക്ഷിക്കണേ.
;-)

:-))
എല്ലാ ആശംസകളും പ്രാര്‍ത്ഥനയും.സ്നേഹസമ്പൂര്‍ണ്ണമായ ഐശ്വര്യസ‌മൃദ്ധമായ,ഒരു ദാമ്പത്യജീവിതത്തിന് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.
ആശംസകള്‍, പ്രാര്‍ത്ഥന.

സസ്നേഹം ആഫ്രിക്കന്‍ അരവിന്ദന്‍. (ആഫ്രിക്കന്‍ ആന, ആഫ്രിക്കന്‍ പായല്‍ എന്നൊക്കെ പറയുമ്പോലെ)

 
At 6:39 PM, Blogger കരീം മാഷ്‌ said...

പുല്ലൂരാനേ!
കാണാം. കാണണം.

 
At 6:53 PM, Blogger evuraan said...

പുല്ലൂരാന്‍,

മംഗളാശംസകള്‍..!

 
At 7:00 PM, Blogger Adithyan said...

പുല്ലൂരാനേ,
വിവാഹത്തിന് മംഗളാശംസകള്‍!!

 
At 7:50 PM, Blogger യാത്രാമൊഴി said...

എല്ലാ വിധ മംഗളാശംസകളും നേരുന്നു!

 
At 10:03 PM, Blogger പച്ചാളം : pachalam said...

വിവാഹ ജീവിതം ഈശ്വരാനുഗ്രഹത്താല്‍ ഐശ്വര്യം നിറഞ്ഞതാവട്ടെ.

 
At 11:02 PM, Anonymous സുനില്‍ said...

ആസംസകള്‍, പുല്ലൂരാനെ!!!
ഇഞ്ചീ “മന” എന്ന വാക്കിനര്‍ഥം വീട്‌ എന്നു മാത്രമാണ്. നമ്പൂരിമാരുടെ വീടുകള്‍‌ക്ക്‌ മന എന്നും അവര്‍ തന്നെ പറയുമ്പോള്‍ “ഇല്ലം” എന്നും പറയും. എന്റെ ഇല്ലം എന്നാണ് ഞാന്‍ പറയുക, എന്റെ മന എന്നല്ല.എന്റെ വീട് എന്നുമല്ല. വീട്ടുപേരിനോടൊപ്പം “മന” എന്ന്‌ ചേര്‍ക്കും. ഈ.എം.എസിന്റെ ഏലംകുളം മന എന്നാണ് ഇല്ലപ്പേര്‍. എന്താ അങ്ങനെ എന്നൊന്നും ചോദിക്കല്ലേ. കൂടുതല്‍ അറിയാന്‍ നമ്പൂതിരി ഡോട്ട് കോം സന്ദര്‍ശിക്കൂ.-സു-

 
At 11:27 PM, Blogger കലേഷ്‌ കുമാര്‍ said...

വേളിക്ക് എന്റെയും റീമയുടെയും പ്രത്യേകം പ്രത്യേകം മംഗളാശംസകള്‍!

 
At 11:29 PM, Blogger ഇത്തിരിവെട്ടം|Ithiri said...

മംഗളാശംസകള്‍...

 
At 11:33 PM, Blogger ദില്‍ബാസുരന്‍ said...

പുല്ലൂരാന്‍ ചേട്ടാ,
ദില്‍ബന്‍ അനിയന്റെ വിവാഹാശംസകള്‍ ദാ പിടിച്ചോളൂ. നാട്ടിലാണെങ്കില്‍ എന്തായാലും വന്നേനേ.

(ഓടോ:ടുട്ടുവിനോടും കുക്കുവിനോടും എന്റെ അന്വേഷണം പറയണേ) :-)

 
At 11:36 PM, Blogger ikkaas|ഇക്കാസ് said...

പുല്ലൂരാനും വുഡ് ബിയ്ക്കും മംഗളാശംസകള്‍ നേരുന്നു.

 
At 11:58 PM, Blogger അഗ്രജന്‍ said...

പുല്ലൂരാനേ... മംഗളാശംസകള്‍.
എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.

 
At 12:22 AM, Blogger ::പുല്ലൂരാൻ:: said...

ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ഒരുപാട്‌ നന്ദി നമസ്കാരം. പറ്റുന്നവരെല്ലാവരും വരണം ട്ടോ.

 
At 12:43 AM, Blogger ഇന്ദീവരം said...

പുല്ലൂരാനും വുഡ്ബി വേളിക്കും ഞാന്‍ എല്ലാവിധ മം‌ഗളാശംസകളും നേരുന്നു. നിങ്ങളുടെ ജീവിതം ഒരു കൊച്ചരുവി പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് ഒഴുകട്ടേ.

 
At 1:05 AM, Blogger കുട്ടന്മേനൊന്‍::KM said...

പുല്ലൂരാന് ആശംസകള്‍.
ഇല്ലം പൂത്തു തളിര്‍ക്കട്ടെ..

 
At 1:18 AM, Blogger മുസാഫിര്‍ said...

പുല്ലൂരാനെ ,
വിവാഹ മംഗളാശംസകള്‍ !

 
At 2:33 AM, Blogger ദേവന്‍ said...

പുല്ലൂരാനേ
ആശംസകള്‍, ആശീര്‍വാദങ്ങള്‍. ഉപദേശം തരാന്‍ മാത്രം വൈദഗ്ദ്ധ്യം ഇതുവരെ ആയില്ല അതുകൊണ്ട്‌ ഉപദേശിക്കുന്നില്ല,, വേളിയോടും ബ്ലോഗ്ഗാന്‍ പറയൂ (അതോ മലയാളം പിടിയില്ലേ?)

ഓ ടോ.
ഇഞ്ചി ഒരു മന കണ്ടിട്ടില്ല എന്നു പറഞ്ഞതുകൊണ്ട്‌ ഒരു ചിത്രം ഇടുന്നു.
http://www.nets.iway.na/images/Orumana_lecturers_1975.jpg

സാം നുയോമ ജനിച്ച പട്ടനം ആണ്‌ ഒരുമന എന്നാണ്‌ ഓര്‍മ്മ

 
At 3:16 AM, Blogger അത്തിക്കുര്‍ശി said...

മംഗളങ്ങള്‍!
ആശംസകള്‍!!
പ്രാര്‍ത്ഥനകള്‍!!
സര്‍വ്വ ഐശ്വര്യങ്ങള്‍ക്കായി...
സകല സന്തോഷങ്ങള്‍ക്കും

 
At 4:45 AM, Blogger ഉത്സവം : Ulsavam said...

മംഗളാശംസകള്‍.
ഐശ്വര്യപൂര്‍ണ്ണമായ,
സമാധാനപരമായ,
സന്തുഷ്ടമായ,
വിവാഹ ജീവിതം ആശംസിക്കുന്നു.

 
At 4:51 AM, Blogger indiaheritage said...

അന്യോന്യം മനസ്സിലാക്കിയുള്ള സുഖസുന്ദരമായ ദീര്‍ഘജീവിതം ദൈവകൃപയാലുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

 
At 5:29 AM, Anonymous Anonymous said...

പുല്ലൂരാന്‍... വിവാഹക്ഷണത്തിനു നന്ദി.
നേരിട്ടു വരാന്‍ കഴിയില്ലെങ്കിലും എല്ലാവിധ ആശംസകളും നേരുന്നു.
നന്ദു.. റിയാദ്., സൌദി അറേബ്യ.

 
At 5:31 AM, Blogger നന്ദു said...

പുല്ലൂരാന്‍... വിവാഹക്ഷണത്തിനു നന്ദി.
നേരിട്ടു വരാന്‍ കഴിയില്ലെങ്കിലും എല്ലാവിധ ആശംസകളും നേരുന്നു.
നന്ദു.. റിയാദ്., സൌദി അറേബ്യ.

 
At 5:58 AM, Blogger സൂര്യോദയം said...

നല്ലൊരു വിവാഹജീവിതത്തിനായി എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും....

 
At 6:11 AM, Blogger RP said...

ആദ്യായിട്ടീ ബ്ലോഗിലേക്ക് വലതുകാല്‍ വെച്ച് കയറിവന്നപ്പോള്‍ കാണുന്നത് വിവാഹക്ഷണക്കത്ത്!
എനിക്കു വരാന്‍ പറ്റില്ലാട്ടോ..
പുല്ലൂരാനും മനീഷക്കും മംഗളാശംസകള്‍!!

 
At 6:32 AM, Blogger manjady said...

മനം നിറഞ്ഞ മംഗളാശംസകള്‍

 
At 7:21 AM, Blogger കേരളഫാർമർ/keralafarmer said...

പുല്ലുരാനെ ആയിരമായിരമാശംസകള്‍

 
At 9:23 AM, Blogger വേണു venu said...

ആശംസകള്‍...

 
At 9:32 PM, Blogger മുരളി വാളൂര്‍ said...

വെളുത്തമേശ്ശേരി ഇല്ലത്ത്‌ വാസുദേവന്‍ മഹന്‍ മുരളീധരന്‍ എഴുതുന്ന എഴുത്ത്‌ കുറ്റാനിക്കാട്ടില്ലത്ത്‌ നരേന്ദ്രന്‍ നമ്പൂതിരി മഹന്‍ ശ്രീജിത്ത്‌ ധരിക്കേണ്ടും അവസ്ഥ എന്തെന്നാല്‍.....

അഹായിലുള്ളവരേയും കുട്ടികളേയും കൂട്ടേണ്ടേ വരുമ്പോള്‍? പിന്നെ വേളിക്കു മാത്രേ ക്ഷണം ഉള്ളോ അതോ ക്രിയയ്ക്കുകൂടിയുണ്ടോ? (ക്രിയാസ്ഥാനം അത്ര മോശം സ്ഥാനമൊന്നുമല്ലേ!!)

സര്‍വ്വമംഗളം ഭവതു........
ഓടോ. മറ്റേ ചീപ്പ്‌ ക്ലപ്പില്‍ നിന്നും രാജിവച്ചില്ലേ? ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു.

 
At 2:48 AM, Blogger ശ്രീജിത്ത്‌ കെ said...

എന്റെ പേര് ഒരു കല്യാണക്കുറിയില്‍ കണ്ടിട്ട് ഒരു കുളിര്. ;)

പുല്ലൂരാനേ, ആശംസകള്‍. വിവാഹചിത്രങ്ങളും ഇത് പോലെ പ്രതീക്ഷിച്ചോട്ടെ?

 
At 3:44 AM, Blogger മഴത്തുള്ളി said...

പുല്ലൂരാന്‍, എല്ലാ വിവാഹ മംഗളാശംസകളും നേരുന്നു.

 
At 3:47 AM, Blogger മുല്ലപ്പൂ || Mullappoo said...

പുല്ലൂരാനേ ആശംസകള്‍.
വിവാഹക്ഷണത്തിനു നന്ദി

 
At 3:57 AM, Blogger പടിപ്പുര said...

വിവാഹമംഗളാശംസകള്‍

 
At 2:52 AM, Blogger ::പുല്ലൂരാൻ:: said...

എല്ലാവര്‍ക്കും നന്ദി നമസ്കാരം

പറ്റുന്നവരൊക്കെ വരണം ട്ടോ..

 
At 3:05 AM, Blogger ഇടിവാള്‍ said...

ആശംസകള്‍ പുല്ലൂരാന്‍ !

 
At 12:15 PM, Blogger വൈക്കന്‍... said...

ആശംസകള്‍ .. ആശംസകള്‍... ആശംസകള്‍....

 
At 1:40 AM, Blogger ഗന്ധര്‍വ്വന്‍ said...

വേളീമുഹുര്‍ത്തം ആസന്നമായിക്കൊണ്ടിരിക്കുനു.

ഒളപ്പമണ്ണയുടെ വേളി എന്ന കവിതയാണോര്‍മവരുന്നത്‌. സൗഭാഗ്യവതിയും സുശീലയുമായ അതിലെ വധുവിനെപ്പോലെയുള്ള വധുവുമായുള്ള ബാന്ധവത്തിന്‌ സര്‍വ മംഗളങ്ങളൂം.

ദര്‍ഭപ്പുല്ലും ഹോമാഗ്നിയുമൊക്കെയായുള്ള വേളി ചടങ്ങുകള്‍ ഞങ്ങളൊക്കെ മനസാ കണ്ടുകൊള്ളാം

ആശംസകള്‍

 
At 1:45 AM, Blogger വല്യമ്മായി said...

വിവാഹമംഗളാശംസകള്‍

 
At 2:48 AM, Blogger Peelikkutty!!!!! said...

ആശംസകള്‍ !!!

 
At 1:47 PM, Blogger Sreekumar said...

Dear Pulloorettan,
First of all my best wishes to both of you.
I am Sreekumar from amherst, Massachusetts. Tappi Tappi malayalam vayikyum. Stumbled across your blog from Kerala Blog roll and delighted to find it. Hope that I will be able to post here in malayalam.

 
At 9:55 PM, Blogger അനംഗാരി said...

പ്രിയ പുല്ലൂരാ‍...
വിവാഹ മംഗളാശംസകള്‍. നന്‍‌മകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 
At 10:22 PM, Blogger വല്യമ്മായി said...

സദ്യ എപ്പോള്‍ തുടങ്ങും.വെറുതെയല്ല ഇത്തിരിയും ദില്ബുവും പന്തലിന്റെ അവിടെ ചുറ്റി പ്പറ്റി നില്‍ക്കുന്നത്

 
At 10:49 PM, Blogger കുറുമാന്‍ said...

പ്രിയ പുല്ലൂരാനേ,

വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ, ഇതാ, ഇതാ....

ശ്ശോ, ഒരു സദ്യ മിസ്സായി പോയി..

 
At 12:21 AM, Blogger സു | Su said...

എവിടെയെത്തി സദ്യ? :)

 
At 12:27 AM, Blogger ഇത്തിരിവെട്ടം|Ithiri said...

ബാക്കിയുള്ളവരുടെ കാര്യം പറയാതെ ആ ഉപ്പേരിപാത്രം എടുക്കൂ വല്ല്യമ്മായി.

 
At 12:30 AM, Blogger അഗ്രജന്‍ said...

വിവാഹിത ക്ലബ്ബില്‍ നിന്നും വരുന്നവരെ ഇത്തിരിയും വിവാഹിത ക്ലബ്ബിലെ ഭാവി അംഗങ്ങളെ ദില്‍ബുവും വരവേറ്റു കൊണ്ടിരിക്കുകയാണ്

 
At 12:31 AM, Blogger ഇത്തിരിവെട്ടം|Ithiri said...

അഗ്രജാ ആ ചെമ്പിലേക്ക് നോക്കിനില്‍ക്കാതെ വല്ല ജോലിയും ചെയ്യിഷ്ടാ...

 
At 12:35 AM, Blogger അഗ്രജന്‍ said...

ഈ ചെമ്പിലെന്തെങ്കിലും ആയാലല്ലേ മ്മടെ ‘പണി’ തൊടങ്ങാന്‍ പറ്റൂ

 
At 1:03 AM, Blogger പട്ടേരി l Patteri said...

ഒരു മന നിറയെ മംഗളാശംസകള്‍
എന്‍ മനം നിറഞ്ഞ മംഗളാശംസകള്‍

 
At 1:06 AM, Blogger ദില്‍ബാസുരന്‍ said...

പുല്ലുരാന്‍ ചേട്ടാ,
എന്റെ ആശംസകള്‍ പിടിച്ചാലും. വരാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു.
ഓടോ:എന്റെ അമ്മ മിക്കവാറും വരും

 
At 3:25 AM, Blogger ഡാലി said...

മംഗളാശംസകള്‍

 
At 3:37 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

പുല്ലൂരാനേ,
വിവാഹത്തിന് മംഗളാശംസകള്‍!!

 
At 3:50 AM, Blogger ഏറനാടന്‍ said...

പുല്ലൂരാനെന്റെ വകയും വിവാഹാശംസകള്‍. മംഗലം കഴിഞ്ഞാലും ഇവിടെയൊക്കെതന്നെ കാണണംട്ടോ.. അ, എന്നാ ചെല്ല്, പന്തലിലേക്ക്‌ ചെല്ല്, കൊട്ടും കുരവയും തൊടങ്ങി!

 
At 9:46 PM, Blogger രമേഷ് said...

പ്രിയപ്പെട്ട പുല്ലൂരാന് ഒരായിരം ആശംസകള്‍

സ്‌നേഹത്തോടെ നീലമന രമേഷ്..

 
At 10:51 PM, Blogger കരീം മാഷ്‌ said...

പുല്ലൂരാന്‍, കല്ല്യാണ ചടങ്ങുകള്‍ ഇത്തിരി ദീര്‍ഘിച്ചതിനാല്‍ നല്ല വിശപ്പു തോന്നി. സദ്യകേമമായതിനാല്‍ ഡയറ്റിഗു ചിന്ത മാറ്റിവെച്ചു. നന്നായി ഉണ്ടു.
മണവാളനെ കണാന്‍ ചടങ്ങുതീരുന്നതു വരെ കാത്തിരുന്നു.എന്നാലെന്താ സന്തോഷായി.ജര്‍മ്മനിലുള്ള പുല്ലൂരാനെ ഉമ്മുല്‍ ഖുവൈനിലുള്ള കരീം മാഷിനു കാണാനൊത്തല്ലോ! മാത്രമല്ല പുലൂരാന്റെ ജീവിതത്തിലെ പരമപ്രധാനമായ മുഹൂര്‍ത്തത്തില്‍ ദൃക്‌സാക്ഷിയാവാനും പറ്റിയല്ലോ!
"അംഗളം ഭവന്ദു"

 

Post a Comment

<< Home