Tuesday, December 05, 2006

ശുഭം!

ശുഭം!
അങ്ങനെ വേളി-യും റിസപ്ഷന്‍ തുടങ്ങിയ അനുബന്ധ ചടങ്ങുകളും ഭംഗിയായി കഴിഞ്ഞ്‌ ഞാന്‍ ഒറ്റക്ക്‌ :( ജര്‍മമനിയില്‍ തിരിച്ചെത്തി.
ഇവിടെ വന്നപ്പോ ഗവേഷണം ഒക്കെ ഒരു വഴിക്കാണ്‌!! പോകുന്നത്‌ എന്ന്‌ എന്റെ ഗുരു സ്നേഹപൂര്‍വം പറഞ്ഞപ്പോ അതിന്റെ ടെന്‍ഷനില്‍ ആയിരുന്നത്‌ കൊണ്ടാണ്‌ ഈ വഴി വരാന്‍ താമസിച്ചത്‌. ക്ഷമിക്കുമല്ലോ അല്ലേ!
കമന്റുകളായും,ഇ-കത്തുകളായും, നേരിട്ടും,വിളിച്ചും ആശംസകളും അനുഗ്രഹങ്ങളും തന്ന എല്ലാവര്‍ക്കും എന്റെയും ആത്തുള്ളാളുടേയും! നന്ദി നമസ്കാരം!

രണ്ട്‌ ദിവസം മുമ്പ്‌ തന്നെ വന്ന് ഞങ്ങളെ അനുഗ്രഹിച്ച സു-നും ചേട്ടനും, വിവാഹത്തില്‍ പങ്കെടുത്ത കരീം മാഷിനും പ്രത്യേകം നന്ദി നമസ്കാരം.

വേളി -ടെയും മറ്റ്‌ ചടങ്ങുകളുടെയും കുറച്ച്‌ ഫോട്ടോകള്‍ ഇവിടെ ഉണ്ട്‌. സമയക്കുറവ്‌ കാരണം ഒന്നും ഒരു ഓര്‍ഡറില്‍ അല്ലാ ഇട്ടിരിക്കുന്നത്‌.

അപ്പോ എല്ലാവര്‍ക്കും നന്ദി നമസ്കാരം!

12 Comments:

At 11:58 PM, Blogger ::പുല്ലൂരാൻ:: said...

കമന്റുകളായും,ഇ-കത്തുകളായും, നേരിട്ടും,വിളിച്ചും ആശംസകളും അനുഗ്രഹങ്ങളും തന്ന എല്ലാവര്‍ക്കും എന്റെയും ആത്തുള്ളാളുടേയും! നന്ദി നമസ്കാരം!

 
At 6:57 AM, Blogger ശനിയന്‍ \OvO/ Shaniyan said...

തിരിച്ചെത്തിയല്ലേ, സന്തോഷം!! രണ്ടാള്‍ക്കും എല്ലാ ഭാവുകങ്ങളും!

എപ്പൊഴാ ആത്തുള്ളാളെ ജെര്‍മ്മനീലേക്ക് ഇമ്പോര്‍ട്ട് ചെയ്യുന്നെ?

വരാന്‍ സാധിക്കാഞ്ഞതില്‍ വിഷമമുണ്ട്. എന്നെങ്കിലും ആവഴി ഈവഴി പോകുമ്പോള്‍ കാണാം.

സസ്നേഹം.
:)

 
At 7:25 AM, Blogger Inji Pennu said...

ഹായ്..ഞാന്‍ ഫോട്ടോസൊക്കെ കണ്ടു. പെണ്ണിനേയും കാശിക്ക് പോവുന്ന ചെറുക്കനേയും അഗ്രഹാരത്തിന്റേയും (അത് തന്നെയാണൊ ഈ നാലുകെട്ട്), സദ്യയുടേയും ഒക്കെ കണ്ടു. എല്ലാ‍ാ ഭാവുകങ്ങളും!

പിന്നേയ്, എല്ലാരും എന്താ ആ കറുത്ത ഷര്‍ട്ടിട്ടിരിക്കുന്നെ? അതെന്തെങ്കിലും ട്രഡീഷണ്‍ ആണൊ?

 
At 11:02 AM, Blogger സങ്കുചിത മനസ്കന്‍ said...

പുല്ലൂരാന്‍,
ഫോട്ടോകളെല്ലാം കണ്ടു.
സന്തോഷം. പണ്ട് പുല്ലൂരാന്‍ അയച്ച ആ മെയില്‍ എനിക്കോര്‍മ്മ വന്നു.

എല്ലാ ആശംസകളും.

-മണികണ്ഠന്‍.

 
At 10:21 PM, Blogger സു | Su said...

ഫോട്ടോസ് ഒക്കെ കണ്ടു. സന്തോഷമായി. :)

 
At 10:31 PM, Blogger സന്തോഷ് said...

ആശംസകള്‍...!

 
At 11:51 PM, Blogger ::പുല്ലൂരാൻ:: said...

ഇഞ്ചി പെണ്ണേ ... അതു ഡാര്‍ക്‌ ബ്ലൂ ഷര്‍ട്ടാണ്‌ .. ക്ലോസ്‌ റിലേറ്റീവ്സ്‌ ന്‌ ഞങ്ങള്‍ കൊടുത്തതാ.. ഒരു യൂണിഫോം പോലേ... സ്ത്രീകള്‍ക്ക്‌ സെറ്റ്‌ മുണ്ടും... ഒരു റ്റ്രഡീഷനൊന്നും അല്ലാ.. ചിലരൊക്കെ പതിവുണ്ട്‌.. !!

ശനിയന്‍ ഭായ്‌ ...
ആത്തുള്ളാളെ കൊണ്ട്‌ വരാനുള്ള ശ്രമം നടക്കുന്നു...

എല്ലാവര്‍ക്കും നന്ദി ...

 
At 11:59 PM, Blogger ജേക്കബ്‌ said...

ഫോട്ടോകള്‍ കണ്ടു....

ആശംസകള്‍...

 
At 12:03 AM, Blogger അതുല്യ said...

പുല്ലൂരാനേ.. എനിക്ക്‌ അസൂയ തോന്നുന്നു, നിങ്ങള്‍ടെ വീടും കാടും കുളവും ഒക്കെ കണ്ടിട്ട്‌. എത്ര നല്ല സ്ഥലവും പടങ്ങളും. ആകെ മൊത്തം ഒരു ദേശാടനം നടന്ന പോലെ തോന്നുന്നു. ഇതൊക്കെ വിട്ടിട്ടാ ഇപ്പോ ഈ വക്കാരി നാട്ടിലു? ഐ പിറ്റി...


ആ പഞ്ചാബി വേഷവും ഗാഗ്രയുമൊക്കെ എനിക്ക്‌ ഇഷ്ടായില്ലാ. വിഷ്ണുപ്രസാദിന്റെ കവിതയ്ക്‌ ഞാനിടുന്ന കമന്റ്‌ പോലെയിരിയ്കുന്നു. :)

 
At 9:40 AM, Blogger കരീം മാഷ്‌ said...

കല്ല്യാണത്തിനു ക്ലോസു രിലേറ്റീവിസ്നൊക്കെ ഡാര്‍ക്ക് ബ്ലൂ ടിഷര്‍ട്ടും സെറ്റു മുണ്ടും കണ്ട് എനിക്കും കൌതുകമായിരുന്നു.
ആ പട എല്ലാ കാര്യത്തിനും റഡിയായി മുന് നിരയില്‍ ഉണ്ടായിരുന്നു താനും.
ഇതു അനുകരണീയമാണ്. എന്തെങ്കിലും ആവശ്യത്തിനാരോടു ചോദിക്കണമെന്ന ശങ്ക വേണ്ടല്ലോ

 
At 1:07 AM, Blogger അഗ്രജന്‍ said...

എവിടെ മാഷെ, കെട്ടിയതിന്‍റെ ക്ഷീണമൊക്കെ മാറാനുള്ള സമയമായി... പുറത്ത് വരൂ :)എന്നെ ബൂലോഗത്തേക്ക് ആദ്യമായി സ്വാഗതം ചെയ്തയാളെ തപ്പിയിറങ്ങിയതാ :)

 
At 8:17 PM, Blogger malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

 

Post a Comment

<< Home